ഹൃദ്രോഗം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൃദ്രോഗം എന്നത് ഒരു പ്രത്യേക രോഗത്തിനായി മലയാളത്തില്‍ ഉപയോഗിക്കുന്ന പദം അല്ല. മറിച്ച് ഹൃദയത്തിനെ ബാധിക്കുന്ന എല്ലാത്തരം രോഗങ്ങള്‍ക്കും പറയുന്ന പേരാണ്. എന്നിരുന്നാലും ഹൃദയ ധമനികള്‍ അടഞ്ഞുണ്ടാകുന്ന കൊറോണറി കാര്‍ഡിയാക് അസുഖങ്ങളെയാണ് കേരളത്തില്‍ ഹൃദ്രോഗം എന്നു കൂടുതലായും ഉപയോഗിച്ചുവരുന്നത്. ഇതു കൂടാതെ മറ്റൊരു കാരണം കന്‍ജസ്റ്റീവ് കാര്‍യാക് ഫെയിലിയര്‍ ആണ്. ഈ ലേഖനത്തില്‍ എല്ലാ രോഗങ്ങളെയും ഹൃദ്രോഗം എന്നു പറയുന്നില്ല. മറിച്ച് അതാത് രോഗങ്ങള്‍ക്ക് അതാത് പേരു കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്>
ഉള്ളടക്കം |
[തിരുത്തുക] തരം തിരിക്കല്‍
ഹൃദ്രോഗത്തെ പലതരത്തില്‍ തരം തിരിക്കാറുണ്ട്. അതു പിടിപെടുന്ന വിധത്തെ ആശ്രയിച്ച്, കണ്ടു പിടിക്കാനുപയോഗിക്കുന്ന രീതി വച്ച്, ഹൃദയത്തിന്റ്റെ ശേഷിയെ ആശ്രയിച്ച്, ചികിത്സയെ ആധാരമാക്കിക്കൊണ്ട് തുടങ്ങിയ രീതികള്‍ അവലംബിച്ചു കാണുന്നു. ആദ്യത്തെ തരം തിരിക്കല്‍ ഇപ്രകാരമാണ്.
[തിരുത്തുക] പിടിപെടുന്ന വിധത്തെ ആശ്രയിച്ച്
[തിരുത്തുക] ജന്മനാ ഉള്ള ഹൃദ്രോഗങ്ങള്‍
കുഞ്ഞ് ജനിക്കുന്നതിനു മുന്‍പേ ഹൃദയത്തിനുണ്ടാകുന്ന തകരാറു മൂലം വരുന്ന രോഗ്ഗങ്ങളാണിവ [1] പ്രധാനമായും
- പേറ്റന്‍റ് ഡക്ടസ് ആര്‍ട്ടീരിയോസസ് ( patent ductus arterioses)
- സെപ്റ്റല്‍ രോഗങ്ങള്‍ (septal diseases)
- അയോര്‍ട്ടായുടെ കൊവാര്‍ക്ടേഷന്‍ ( coarctation of aorta)
- ഫാലോട്ടിന്‍റെ നാലവര്‍ രോഗം (ടെട്റലോജി ഒഫ് ഫാലോട്ട്) ( fallot's tetralogy)
- വന്‍ ധമനികളുടെ സ്ഥാനഭ്രംശം ( translocations of great arteries)
- വാല്‍വുകളുടെ രോഗങ്ങള്‍ (valvular malformations)
- ഹൃദയ അറകള്‍ക്ക് വലിപ്പമില്ലാത്ത അവസ്ഥയും മറ്റുമാണ്.
[തിരുത്തുക] പിന്നീട് പിടിപെടുന്ന ഹൃദ്രോഗങ്ങള്‍
വീണ്ടും രണ്ടായി തരം തിരിക്കാം
[തിരുത്തുക] കുട്ടികളില്‍ കാണുന്നവ
- റൂമാറ്റിക് (വാതജന്യ) ഹൃദ്രോഗം ( rheumatic heart diseases)
- കവാസാക്കി രോഗം ) kawasaaki disesase)[2]
[തിരുത്തുക] മുതിര്‍ന്നവരില്‍ കാണുന്നവ
- ഇന്‍ഫെക്റ്റിവ് എന്ഡൊ കാര്‍ഡൈറ്റിസ് ( infective endocarditis)
- സ്റ്റീനോസെസ് ( stenoses of the valves)
- അറിത്മിയാസ് ( arrhythmias)
- ഹൃദയ ധമനികളുടെ അസുഖങ്ങള്‍ ( coronary heart diseases)
ഇതില്‍ ഹൃദയ ധമനികളുടെ അസുഖത്തിനെയാണ് നാം ഇന്ന് ഹൃദ്രോഗ്ഗമെന്ന് പൊതുവെ പറഞ്ഞു വരുന്നത്.
ര്ണ്ടാമത്തെ തരം തിരിക്കല്‍
[തിരുത്തുക] അവലംബം
ഡേവിഡ്സണ്‍സ് പ്രിന്‍സിപ്ത്സ് ആന്‍ഡ് പ്രാക്ടീസ് ഓഫ് മെഡിസിന്‍, 17ആം എഡിഷന്‍, ചര്‍ച്ചില്‍ ലിവിങ്സ്റ്റൊണ്‍. 1995.