User talk:Vaishnav
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡിയയിലേക്കു സ്വാഗതം,
താങ്കള്‍ ഇന്നുള്‍ക്കൊള്ളിച്ച ഭജഗോവിന്ദം പോലെയുള്ള കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ വിക്കിവായനശാല എന്ന പേരില്‍ വിക്കിപീഡിയയുടെ സഹോദര സംരംഭം നമുക്കുണ്ട്. ദയവായി പകര്‍പ്പവകാശ കാലാവധികഴിഞ്ഞ കൃതികള്‍ അവിടെ ഉള്‍പ്പെടുത്തുക. ഇവിടെ വിജ്ഞാനകോശ സ്വഭാവമുള്ള ലേഖനങ്ങള്‍ക്കുള്ള വേദിയാണ്. അത്തരത്തിലുള്ള ലേഖനങ്ങള്‍ താങ്കള്‍ ഇനിയും നല്‍കുമെന്നു പ്രതീക്ഷിക്കട്ടെ. ആശംസകള്‍.Manjithkaini 15:58, 12 ഒക്ടോബര്‍ 2006 (UTC)
- അതു കുഴപ്പമില്ല, ഞാന്‍ ഒഴിവാക്കിക്കൊള്ളാം. എല്ലാവര്‍ക്കും പറ്റുന്ന പിഴവുകളാണിതൊക്കെ. എനിക്കും പറ്റിയിരുന്നു. പിഴവുകളില്‍ നിന്നാണല്ലോ നമ്മളൊക്കെ പഠിക്കുന്നത്. പുതുമുഖമാണെന്നറിയാം. അതുകൊണ്ടാണ് അത്തരമൊരു നിര്‍ദ്ദേശം തന്നത്. പൂര്‍ണ്ണമല്ലെങ്കിലും ഏതാനും ഹെല്‍പ് പേജുകളും കീഴ്വഴക്കങ്ങള്‍ പേജും നമുക്കുണ്ട്. അവകൂടി ഒന്നു വായിച്ചശേഷം ലേഖനങ്ങളെഴുതൂ. കൂടുതല്‍ കൂടുതല്‍. പ്രത്യേകിച്ച് താങ്കളുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ ലേഖനങ്ങള്‍ എഴുതുവാന്‍ സാധ്യതയുണ്ടല്ലോ. വിക്കിപീഡിയയോടു കാട്ടുന്ന താല്പര്യത്തിന് ഒരിക്കല്‍ക്കൂടി നന്ദി. Manjithkaini 16:50, 12 ഒക്ടോബര്‍ 2006 (UTC)
പ്രിയ വൈഷ്ണവ്, താങ്കള്‍ ഇതിനെ വൈകാരികമായി സമീപിക്കരുത്‍. ഇത്തരം പ്രശ്നം ഒഴിവാക്കാനുള്ള ഏക പോംവഴി വിക്കിയില്‍ എഡിറ്റിങ്ങ് നടത്തുമ്പോള്‍ എപ്പോഴും ലോഗിന്‍ ചെയ്തിട്ടു ചെയ്യുക എന്നതാണ്. ഞാന്‍ പിന്നെ ആ ലിങ്ക് അവിടെ ഇട്ടത് അവിടുത്തെ സംവാദം കാടുകയറുന്നു എന്നു കണ്ടപ്പോഴാണ്. ഞാന്‍ അതു നീക്കം ചെയ്യാം. ഇങ്ങ്ങനെ ഒരു പ്രശ്നം ഉള്ള കാര്യം എനിക്കറിയില്ലായിരുന്നു.. ഇതിന്റെ പേരില്‍ താങ്കള്‍ക്ക് എന്തെങ്കിലും അസൌകര്യമോ മാനക്കേടോ സംഭവിച്ചിട്ടുണ്ട് എങ്കില്‍ ഞാന്‍ ആത്മാര്‍ഥമായി ക്ഷമചോദിക്കുന്നു.താങ്കള്‍ എഴുതിയ ലേഖനങ്ങള്‍ താങ്കളുടെ യൂസര്‍ നെയിമിലേക്ക് മാറ്റാമോ എന്നതിനെ കുറിച്ച് വിക്കിയിലെ അഡ്മിനിമാര്‍ ഉത്തരം തരും. മലയാളം വിക്കിക്കു താങ്കള്‍നല്‍കുന്ന സംഭാവനകള്‍ക്ക് വളരെ നന്ദീ.--Shiju 10:33, 18 ഒക്ടോബര്‍ 2006 (UTC)
പ്രിയ വൈഷ്ണവ്,
താങ്കള്‍ എഡിറ്റ് ചെയ്ത അല്ലെങ്കില്‍ തുടക്കമിട്ട ലേഖനങ്ങള്‍ 59.93.0.214 എന്ന ഐ.പി ഇല്‍ നിന്നുള്ള ഉപയോക്താവ് എഡിറ്റ് ചെയ്തതാണ് ഇതിനു കാരണം. http://ml.wikipedia.org/w/index.php?title=Special:Contributions&limit=500&target=59.93.0.214 ഈ ലിങ്കു(സംവാദം പേജില്‍ ഷിജു കൊടുത്ത ലിങ്ക്) സൂചിപ്പിക്കുന്നത് 59.93.0.214 എന്ന ഐ.പി അഡ്രസ്സില്‍ നിന്നുള്ള ഉപയോക്താവിന്റെ സംഭാവനകളാണ് അല്ലാതെ താങ്കളുടെ സംഭാവനകളല്ല. താങ്കള്‍ വിക്കിപ്പീഡിയക്ക് ചെയ്ത സംഭാവനകള്‍ ഇവിടെ കാണാം http://ml.wikipedia.org/w/index.php?title=Special:Contributions&limit=500&target=Vaishnav. ഓരോ ലേഖനത്തിന്റേയും മുകളില്‍ ‘പഴയ രൂപം’ എന്ന ഒരു ലിങ്ക് ഉണ്ട് അതില്‍ ക്ലിക്ക് ചെയ്താല്‍ ആ ലേഖനം ആരൊക്കെ എഡിറ്റ് ചെയ്തിട്ടുണ്ടെന്നു മനസ്സിലാക്കാം. കാര്യം താങ്കള്‍ക്ക് മനസ്സിലായെന്നു കരുതുന്നു.
ദീപു [Deepu] 18:13, 18 ഒക്ടോബര്‍ 2006 (UTC)