അങ്ങാടിപ്പുറം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്ക് ഏകദേശം 1.5 കിലോമീറ്റര്‍ അകലെയായി ഉള്ള ഒരു ചെറിയ ഗ്രാമവും തീര്‍ഥാടന കേന്ദ്രവുമാണ് അങ്ങാടിപ്പുറം. ക്ഷേത്രനഗരം എന്ന് അങ്ങാടിപ്പുറം അറിയപ്പെറ്റുന്നു.തിരുമന്ദംകുന്ന് ക്ഷേത്രം, താളിയമ്പലം (പ്രതിഷ്ഠ ശിവനാണ് ഇവിടെ) എന്നിവയാണ് അങ്ങാടിപ്പുറത്തെ പ്രശസ്ത ക്ഷേത്രങ്ങള്‍. കേരളത്തില്‍ ലാറ്റെറൈറ്റ് നിക്ഷേപങ്ങള്‍ കണ്ടെത്തിയ സ്ഥലമാണ് അങ്ങാടിപ്പുറം. [1]
വള്ളുവനാട് രാജ്യത്തെ രാജാക്കന്‍മാരാണ് തിരുമന്ദംകുന്ന് ക്ഷേത്രം നിര്‍മ്മിച്ചത്. വള്ളുവക്കോനാതിരിമാരുടെ കുലദൈവമായ ഭഗവതിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രത്തിലെ മംഗല്യ പൂജ പ്രശസ്തമാണ്. ഇവിടെ യുവതികളോ പുരുഷന്മാരോ മൂന്നു തവണ മംഗല്യ പൂജ നടത്തുമ്പൊഴേക്കും അവരുടെ വിവാഹം നടക്കും എന്നാണ് വിശ്വാസം. അങ്ങാടിപ്പുറം പൂരം പ്രശസ്തമാണ്. ഉത്സവം 11 ദിവസം നീണ്ടുനില്‍ക്കുന്നു. 11-ആം ദിവസമാണ് പൂരത്തിലെ ഏറ്റവും പ്രധാന ദിവസം.
അങ്ങാടിപ്പുറത്തെ മറ്റ് പ്രധാന ക്ഷേത്രങ്ങള്‍ അയ്യപ്പ ക്ഷേത്രം, നരസിംഹ ക്ഷേത്രം, പുത്തൂര്‍ അമ്പലം, കൃഷ്ണ ക്ഷേത്രം എന്നിവയാണ്.
[തിരുത്തുക] അനുബന്ധം
- ↑ മലപ്പുറം ജില്ല - ക്ഷേത്രങ്ങള്‍. Malapurram.nic.in. ശേഖരിച്ച തീയതി: 2006-10-13.
മലപ്പുറത്തെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
പടിഞ്ഞാറേക്കര ബീച്ച്• കടമ്പുഴ• അങ്ങാടിപ്പുറം• തിരുനാവായ• തൃക്കണ്ടിയൂര്‍• മാമ്പുറം• വലിയ ജുമാ മസ്ജിദ്, മലപ്പുറം• പഴയങ്ങാടി മോസ്ക്• കോട്ടക്കുന്ന്• ബിയ്യം കായല്‍• കടലുണ്ടി പക്ഷിസങ്കേതം• കോട്ടക്കല്‍• മഞ്ചേരി• തിരൂര്‍• താനൂര്‍• തിരൂരങ്ങാടി• പൊന്നാനി• നിലമ്പൂര്‍• അടിയന്‍പാറ• കൊടികുത്തിമല•വാഗണ്‍ ട്രാജഡി മെമ്മോറിയല്‍ മുന്‍സിപ്പല്‍ ഠൌണ്‍ ഹാള്‍ |