അച്ചാര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചാര്‍
വിനാഗിരി, ഉപ്പ് എന്നിവ ചേര്‍ന്ന ലായിനിയില്‍ പച്ചക്കറികള്‍ അരിഞ്ഞ് സൂക്ഷിക്കുന്ന പച്ചക്കറികളെ അച്ചാര്‍ എന്ന് പൊതുവെ പറയുന്നു. ഇത് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളില്‍ ഉള്ള രീതിയാണ്. കക്കിരിക്ക, കാരറ്റ്, ബീറ്റ് റൂട്ട്, പച്ചമുളക്, എന്നിവയാണ് പൊതുവേ ഉപയോഗിക്കുന്നത്.
ഇന്ത്യയില്‍ അവ പലതരത്തിലുള്ള വ്യജ്ഞനങ്ങള്‍ ചേര്‍ത്താണ് ഉണ്ടാക്കുന്നത്. ദക്ഷിണ ഭാരതത്തില്‍ അച്ചാര്‍ തൊട്ടുക്കൂട്ടാനുള്ള കറിയാണിത്. മാങ്ങ, നാരങ്ങ, നെല്ലിക്ക, അമ്പഴങ്ങ മുതലായവയാണ് ഇതില്‍ പ്രാധാന്യമേറിയ അച്ചാര്‍ ഇനങ്ങള്‍. വെളുത്തുള്ളി, ചെമ്മീന്‍ എന്നിവ കൊണ്ടും ഇക്കാലത്ത് അച്ചാറുണ്ടാക്കാറുണ്ട്.
[തിരുത്തുക] മാങ്ങാ അച്ചാര്‍
[തിരുത്തുക] ആവശ്യമുള്ള സാധനങ്ങള്‍
- മാങ്ങ- 500 ഗ്രാം ഇടത്തരം മൂപ്പെത്തിയത്)
- കടുക്- 85 ഗ്രാം
- ഉപ്പ്- 30 ഗ്രാം
- ചുവന്ന മുളക്- 10 എണ്ണം
- നല്ലെണ്ണ- 30 മി
[തിരുത്തുക] തയാറാക്കുന്ന വിധം
ഇടത്തരം മൂപ്പുള്ള മാങ്ങ കഴുകി തുടച്ചശേഷം ചെറിയ കഷ്ണങ്ങളായി അരിയുക. ചുവന്ന മുളക് തരിയില്ലാതെയും കടുക് തരിയോടെയും പൊടിക്കുക. മാങ്ങാ കഷ്ണങ്ങള്‍ ഉപ്പ് ചേര്‍ത്ത് ഇളക്കി പകുതി നല്ലെണ്ണ അതിലൊഴിക്കുക . കടുക് പൊടിയും മുളകു പൊടിയും അതില്‍ ചേര്‍ത്ത് ഇളക്കി നന്നായി ഇളക്കിയ ശേഷമൊരു ചെറിയ ഭരണിയില്‍ ഇട്ടു വെക്കുക. ബാക്കിയുള്ള നല്ലെണ്ണ ഭരണിയിലുള്ള അച്ചാറിനു മുകളില്‍ ഒഴിച്ച് ഭരണി ഭദ്രമായി ആടക്കുക. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഉപയോഗിച്ചു തുടങ്ങാം.