അടൂര്‍, കാസര്‍ഗോഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് ഈ പട്ടണം. അര്‍ജ്ജുനന്‍ സ്ഥാപിച്ചു എന്ന് വിശ്വസിക്കുന്ന പുരാതനമായ ഒരു ശിവക്ഷേത്രം ഇവിടെയുണ്ട്. അര്‍ജ്ജുനനും ശിവനും തമ്മില്‍ കിരാതയുദ്ധം നടന്നത് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. അടൂരിന് അടുത്തുള്ള വനങ്ങള്‍ ശിവന്റെയും പരിവാരങ്ങളുടെയും വിഹാരരംഗമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടേയ്ക്ക് തദ്ദേശവാസികളും ആദിവാസികളും പോകാറില്ല.