അഡോബ് റീഡര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.ഡി.എഫ്. (PDF) ഫയലുകള്‍ വായിക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരു പി.ഡി.എഫ്. ദര്‍ശിനി സോഫ്റ്റ്‌വെയര്‍ ആണ് അഡോബ് റീഡര്‍. അഡോബ്-ന്റെ വെബ്സൈറ്റില്‍ നിന്ന് സൌജന്യമായി പകര്‍ത്തിയെടുക്കാവുന്ന ഒരു സൌജന്യ സോഫ്റ്റ്‌വെയര്‍ ആണ് അഡോബ് റീഡര്‍. അക്രോബാറ്റ് റീഡര്‍ എന്നായിരുന്നു ഈ സോഫ്റ്റ്‌വെയറിന്റെ ആദ്യത്തെ പേര്.
ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഒരു പി.ഡി.എഫ്. ഫയല്‍ വായിക്കാനും, അച്ചടിക്കാനും, അതില്‍ തിരച്ചില്‍ നടത്താനും സാധിക്കും. ഒരു പക്ഷേ ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറും ഇതാകാം. അഡോബ്-ന്റെ വെബ്സൈറ്റില്‍ ഉള്ള കണക്ക് പ്രകാരം ഈ സോഫ്റ്റ്‌വെയര്‍ സൌജന്യമായി കൊടുക്കാന്‍ ആരംഭിച്ച നാള്‍ മുതല്‍ ഇന്നേ വരെ ഏതാണ്ട് 50 കോടി തവണ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.