അമ്പലപ്പുഴ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആലപ്പുഴ ജില്ലാ ആസ്ഥാനം ഉള്‍ക്കൊള്ളുന്ന താലൂക്കാണ് അമ്പലപ്പുഴ. ആകെ 13 വില്ലേജുകള്‍ ആണ് ഈ താലൂക്കില്‍ ഉള്ളത്. ക്യഷി, മത്സ്യ ബന്ധനം, കയര്‍ വ്യവസായം എന്നിവയാണ് പ്രധാന തൊഴില്‍ മേഖലകള്‍. ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ് ഇത്.ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ഈ പ്രദേശം ഐതിഹാസികമായ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.ഇന്ഡ്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ചുവന്ന ഏടായ പുന്നപ്ര വയലാര്‍ സമരം നടന്ന പുന്നപ്പ്ര അമ്പലപ്പുഴ താലൂക്കിന്റെ ഭാഗമാണ്.
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്.