അമ്മത്തിരുവടി ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ തൃശ്ശൂര്‍ ജില്ലയില്‍ തൃശ്ശൂര്‍ പട്ടണത്തിന് 12 കിലോമീറ്റര്‍ അകലെയായി ഊരകം എന്ന ഗ്രാമത്തിലാണ് അമ്മത്തിരുവടി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ 108 ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം / ഐതീഹ്യം
ഐതീഹ്യമനുസരിച്ച് പൂമുള്ളി നമ്പൂതിരി (തിരുവലയന്നൂര്‍ ഭട്ടതിരി എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്) 700 മുതല്‍ 1000 വരെ വര്‍ഷങ്ങള്‍ക്കുമുന്‍പാണ് അമ്മത്തിരുവടി ക്ഷേത്രം സ്ഥാപിച്ചത്. ഈ ക്ഷേത്രം ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു നമ്പൂതിരിയുടെ ഇല്ലം സ്ഥിതിചെയ്തിരുന്നത്. കേരളത്തിലെ പുരാതനമായ 64 ഗ്രാമങ്ങളില്‍ ഒന്നായ പെരുവനം ഗ്രാമത്തിന്റെ ഭാഗമായിരുന്നു ഊരകം. കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോയ നമ്പൂതിരിയുടെ ഭക്തിയില്‍ പ്രീതയായ കാഞ്ചി കാമാക്ഷി ദേവി നമ്പൂതിരിയുടെ ഓലക്കുടയില്‍ കേറി കേരളത്തിലെത്തിലെത്തി എന്നാണ് ഐതീഹ്യം. വീട്ടില്‍ തിരിച്ചെത്തിയ നപൂതിരി ഓലക്കുട വീട്ടിന്റെ നിലത്തു വെച്ചു. പിന്നീട് അദ്ദേഹം വന്നപ്പോള്‍ ഓലക്കുട നിലത്തുനിന്നും ഉയര്‍ത്താന്‍ സാധിച്ചില്ല. നിലത്ത് ഓലക്കുട ഉറച്ചുപോയിരുന്നു. പിന്നീട് ഈ കുടയില്‍ കാഞ്ചി കാമാക്ഷി കുടികൊള്ളുന്നു എന്ന് പ്രശ്നവശാല്‍ കണ്ടെത്തി. നമ്പൂതിരിയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ദേവി ഊരകം വിട്ട് ദേവിക്കായി അവിടെ ഒരു ക്ഷേത്രം പണിയാന്‍ ആവശ്യപ്പെട്ടു. ദൂരെ ഒരു കിണറ്റില്‍ ദേവീവിഗ്രഹം കണ്ടെത്താമെന്നും ദേവി സ്വപ്നത്തില്‍ അറിയിച്ചു. നമ്പൂതിരി ദേവി അരുളിച്ചെയ്തതുപോലെ ക്ഷേത്രം നിര്‍മ്മിക്കുകയും തന്റെ എല്ലാ സ്വത്തുക്കളും ക്ഷേത്രത്തിന് ദാനം ചെയ്യുകയും ചെയ്തു. ക്ഷേത്രത്തിന്റെ ഭരണാധികാരം അദ്ദേഹം കൊച്ചി രാജ്യത്തിന് ഏല്‍പ്പിച്ചു. അന്നുമുതല്‍ ഈ ദേവത അമ്മത്തിരുവടി എന്ന് അറിയപ്പെടുന്നു.
[തിരുത്തുക] വാസ്തുവിദ്യ
ക്ഷേത്രത്തില്‍ രണ്ട് ഗോപുരങ്ങള്‍, മതില്‍ക്കെട്ട്, ഊട്ടുപുര, നാലമ്പലം, രണ്ടുനിലയുള്ള ശ്രീകോവില്‍ എന്നിവയുണ്ട്.
[തിരുത്തുക] ഉത്സവങ്ങള്‍
ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളില്‍ ഒന്നാണ് മകീര്യംപുറപ്പാട്. അമ്മത്തിരുവടിയുടെ ആറാട്ടുപുഴ പൂരത്തിനുള്ള പുറപ്പാടായാണ് ഈ ഉത്സവം കണക്കാക്കപ്പെടുന്നത്. ആറാട്ടുപുഴ പൂരത്തില്‍ അമ്മത്തിരുവടിക്ക് ഒരു പ്രധാന പങ്കുണ്ട്. ആറാട്ടുപുഴ പൂരം കഴിഞ്ഞേ അമ്മത്തിരുവടി മടങ്ങാറുള്ളൂ.
[തിരുത്തുക] അനുബന്ധം
- ശങ്കുണ്ണി, കൊട്ടാരത്തില്‍ (1996). ഊരകത്ത് അമ്മത്തിരുവടി, ഐതീഹ്യമാല. തൃശ്ശൂര്‍: കറന്റ് ബുക്സ്.