അയ്മന്‍ സവാഹിരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭിഷഗ്വരനായ ഇദ്ദേഹം അല്‍ ഖാഇദയുടെ രണ്ടാമനെന്ന് അറിഅയപ്പെടുന്നു. ഇദ്ദേഹമാണ്‍് അല്‍ ഖാഇദയുടെ താത്വികാചാര്യന്‍. ശൈഖുല്‍ മുജാഹിദ്, ശൈഖ് ഥാനി, ദക്തൂര്‍, ഇമാം എന്നൊക്കെ അറിയപ്പെടുന്നു . ഈജ്പ്ത് സ്വദേശിയാണ്‍്. നിരോധിത സംഘടനയായ അല്‍ ജിഹാദിന്റെ തലവന്‍. ഈജിപ്ത് പ്രസിഡണ്ടായിരുന്ന അന്‍വര്‍ സാദാത്തിന്റെ കൊലപാതക്കേസില്‍ ഇദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
നിര്‍വധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ചാവേര്‍ ആക്രമണത്തെ ന്യായീകരിച്ച് അറബിയില്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങളില്‍ ആദ്യത്തേത് ഇദ്ദേഹത്തിന്റേതാണത്രെ. ശിഫ സുദൂര്‍ അല്‍ മു അമിനീന്‍, അല്‍ വലാ വല്‍ ബറാ, നിരോധിക്കപ്പെട്ട ശബ്ദം (كلمة ممنوعة), മിസ് റുല്‍ മുസ്ലിമ ബൈന സിയത്വില്‍ ജലാദൈന്‍, മ ഊഖാതുല്‍ ജിഹാദ്, സര്‍ഖാവിയെ കുറിച്ച ശഹീദുല്‍ ഉമ്മ അമീറുല്‍ ഇസ്തിശഹാദി, അഫ്ഗാന്‍ യുദ്ധത്തിനു ശേഷം രചിച്ച knights under the prophets banner - تحرير الإنسان والأوطان تحت راية القرآن(ദേശങ്ങളുടേയും മനുഷ്യന്റേയും വിമോചനം, ഖുര്‍ആന്റെ ദൃഷ്ടിയില്‍) - , മിന്‍ തോറാ ബോറാ ഇലല്‍ ഇറാഖ് (തോറാബോറയില്‍ നിന്ന് ഇറാഖിലേക്ക്) എന്ന ഗ്രന്ഥങ്ങള്‍ അവയില്‍ ചിലതാണ്.
2001 ഒക്ടോബര്‍ 11-ന് അമേരിക്കയുടെ കുറ്റാന്വേഷണ സംഘടനയായ എഫ്.ബി.ഐയുടെ അടിയന്തിരമായി പിടികിട്ടേണ്ട 22 തീവ്രവാദികളുടെ പട്ടികയില്‍പ്പെട്ട ഒരാള്‍ ആണ് സവാഹിരി. അമേരിക്കന്‍ ഗവര്‍ണ്മെന്റ് ഇദ്ദേഹത്തിന്റെ തലക്ക് 25 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വിലപറഞ്ഞിട്ടുണ്ട്.