ഇവോ മൊറാലസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുവാന്‍ എവോ (ഏബോ) മൊറാലസ് അയ്മ (ജനനം 1959 ഒക്ടോബര്‍ 26) സ്പാനീഷ് അധിനിവേശത്തിന് ശേഷം ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബൊളീവിയയിലെ തദ്ദേശീയനായ പ്രസിഡന്റ്. കൊച്ചബാംബ സമരനായകനായി ഉയര്‍ന്നു വന്ന ആദിവാസി നേതാവും നവ ഉദാരീകരണനയങ്ങള്‍ക്കെതിരെ പൊരുതുന്ന രാഷ്ട്രനായകനും ആണ് അദ്ദേഹം. 2005 ഡിസംബര്‍ 18-ന് നടന്ന തെരെഞ്ഞെടുപ്പില്‍ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. കൊക്കലേരോ [1] എന്നറിയപ്പെടുന്ന കൊക്കോ കര്‍ഷക്കരുടെ സമരനേതൃത്വത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. അമേരിക്കന്‍ ഭരണകൂടം കൊക്കോ കൃഷിക്കെതിരായി തിരിയുകയും സര്‍ക്കാരുകള്‍ക്കു മേല്‍ സമ്മര്‍ദ്ദം ഏര്‍പ്പെടുത്തുകയും ചെയ്തിനെ ശക്തമയി എതിര്‍ക്കുന്ന ആളാണ് ഏബോ. കൊക്കേയിന്റെ നിര്‍മ്മാണത്തിന് കൊക്കോ ചെടികളുടെ ഇലകള്‍ ഉപയോഗിക്കുന്നു എന്നതാണ് അമേരിക്കയുടെ ന്യായം.
ഉള്ളടക്കം |
[തിരുത്തുക] ആദ്യകാലം
1959 ഒക്റ്റോബര്‍ 26-ന് ഒറിനോകായില്‍ അയ്മാറാ ആദിവാസി വംശത്തില്‍ ഇസല്ലാവി സമൂഹത്തിലാണ് അദ്ദേഹം ജനിച്ചത്. ദിയോന്നീസിയോ മൊറാലസിനും മറിയ മമാനിയ്ക്കും ഉണ്ടായ ഏഴുമക്കളിലൊരാളാണ് അദ്ദേഹം. ഏഴു പേരില്‍ നാലു പേരും ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു.അര്‍ജന്റീനയില്‍ അച്ഛന്റെ കൂടെ കരിമ്പു കൃഷിക്കു പോയി. കൃഷിയിലെന്ന പോലെ പഠനത്തിലും ഇവോ മിടുക്കു തെളിയിച്ചു. പതിനൊന്നാം ക്ലാസ്സ് കഴിഞ്ഞ് നിര്‍ബന്ധിത സൈനികസേവനത്തിന് ചേര്‍ന്നു. [2]
കൊച്ചു നാളിലേ കുലത്തൊഴിലായ കൃഷിപ്പണി ചെയ്തു ജീവിച്ചു. ഏഴു വയസ്സുള്ളപ്പോള്‍ വടക്കേ1980-ലെ എല്‍നിനോ പ്രതിഭാസത്തിന്റെ ഫലമായി ഒറിനോകോയിലെ 70 ശതമാനത്തിലേറെ കൃഷികളും 50 ശതമാനത്തിലേറെ കാലികളും നശിച്ചു. ഒറിനോകോയില്‍ ഇനിയും നിന്നത് കൊണ്ട് ഫലമില്ലെന്ന് ബോധ്യമായ മൊറേല്‍സ് കുടുംബം ബൊളീവിയയിലെ കൊച്ചബാംബയിലേക്ക് കുടിയേറിപ്പാര്‍ക്കാന്‍ തീരുമാനിച്ചു. കൊച്ചബാംബെക്കടുത്തുള്ള ഷിപാറെ പ്രവിശ്യയില്‍ കുടുംബം താമസമാക്കി. അവിടെ ഓറഞ്ചും മുന്തിരിയും ഏത്തപ്പഴവും പപ്പായയും വിളയിച്ചെടുത്തു. മുഖ്യകൃഷി കൊക്കോ ആയിരുന്നു.
പ്രകൃതി വിപത്തുകളുടെ കെടുതി കാരണം നാടു വിട്ട മൊറേല്‍സ് കുടുംബം കൊച്ചബാംബയില്‍ കണ്ടത് അധീശവര്‍ഗത്തിന്റെ ചൂഷണത്തിന്റെ കെടുതികളായിരുന്നു. മയക്കുമരുന്നിനായി വ്യാപകമായി ഉപയോഗിക്കപ്പെട്ട് തുടങ്ങുന്നതോടെ കൊക്കോ കൃഷിയുടെ വിപണിമൂല്യം മനസ്സിലാക്കിയ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തദ്ദേശീയ ഭരണകൂടത്തെ മറയാക്കി കൃഷിക്ക് നിയന്ത്രണമേര്‍പ്പെടുത്തി. മയക്കുമരുന്ന് കടത്ത് തടയാനെന്ന പേരില്‍ ബൊളീവിയക്കു മേല്‍ പുതിയ നിയമം അടിച്ചേല്‍പിച്ചതോടെ ബൊളീവിയക്കാരുടെ മുഖ്യ ഉപജീവനത്തിനുള്ള വഴിയടയുകയായിരുന്നു. മയക്കുമരുന്ന് കടത്തിന് കൂട്ടു നിന്നു എന്ന് സമ്മതിക്കാത്തതിന്റെ പേരില്‍ ഒരു കൊക്കൊ കര്‍ഷകനെ സൈന്യം കണ്‍മുന്നില്‍ വെച്ച് പച്ചയായി ചുട്ടുകൊല്ലുന്നത് കണ്ടപ്പോള്‍ ചൂഷകരുടെ വറചട്ടിയാണ് സ്വന്തം നാടെന്ന് ഇവോ മൊറാലസ് തിരിച്ചറിഞ്ഞു.
[തിരുത്തുക] രാഷ്ട്രീയ ജീവിതം
1988-ല്‍ ഇവോ കര്‍ഷക സംഘടനയുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയായിക്കഴിഞ്ഞിരുന്നു. ആയിടക്കാണ് കൊക്കോ കൃഷി തടഞ്ഞു കൊണ്ടുള്ള നിയമം വരുന്നത്. അമേരിക്കയുടെ പിന്തുണയോടെ സൈനിക ഭരണകൂടം നടപ്പാക്കിയ ഈ നിയമം ലംഘിക്കാനുള്ള കര്‍ഷകരുടെ തീരുമാനത്തെ നയിച്ചത് ഇവോ ആയിരുന്നു. അതിന് അധികൃതരരുടെ പക്കല്‍ നിന്നും ഏല്‍ക്കേണ്ടി വന്ന മര്‍ദ്ദനപീഢനങ്ങള്‍ക്ക് കണക്കില്ല. ഒരിക്കല്‍ സൈനികര്‍ മര്‍ദ്ദിച്ച് പരുവമാക്കി മരിച്ചെന്ന് കരുതി കാട്ടില്‍ തള്ളിയതായിരുന്നു. പക്ഷേ പൂര്‍വ്വാധികം ശക്തിയോടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന ഇവോ കൊച്ചബാംബയില്‍ നിന്ന് 600 കിലോ മീറ്റര്‍ അകലെയുള്ള ലാപോസിലേക്ക് കര്‍ഷകമാര്‍ച്ച് നയിച്ച് അധികാരികളോട് പകരം വീട്ടി. വെള്ളവും ഭക്ഷണവും വസ്ത്രവും ചെരിപ്പുകളും നല്‍കി ഈ തലസ്ഥാന മാര്‍ച്ചിന് കര്‍ഷകജനത വമ്പിച്ച പ്രോല്‍സാഹനം നല്‍കി. കര്‍ഷകരുടെ സമരാവേശത്തിനു മുമ്പില്‍ വഴങ്ങുകയല്ലാതെ ഗത്യന്തരമില്ലെന്നു വന്നു, അധികാരിവര്‍ഗത്തിന്. എന്നാല്‍ പഴയപടി കൃഷി പുനരാരംഭിച്ച കര്‍ഷകജനതയെ സൈന്യത്തെ വിട്ട് ഭരണകൂടം വീണ്ടും ദ്രോഹിക്കാനാരംഭിച്ചു. തുടര്‍ന്ന് പ്രക്ഷോഭത്തിനായി അയല്‍നാടുകളിലേക്ക് കൈകള്‍ നീട്ടിയ ഇവോയ്ക്ക് കൊളംബിയ, പെറു എന്നിവിടങ്ങളില്‍ നിന്ന് സഹായം ലഭിച്ചു.
1995 മാര്‍ച്ച് 27-ന് കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായി സാധാരണക്കാരുടെ പരമാധികാരസഭയും (Assembly for the sovereignty of the common people) അതിന്റെ രാഷ്ട്രീയ വിഭാഗമായി (Political tool for the sovereignty of the common people എന്ന ഐ.പി.എസ്.പിയും രൂപം കൊണ്ടു. പ്രാദേശിക തലത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍ തന്നെ കര്‍ഷകരുടേയും ആദിവാസികളുടേയും തദ്ദേശീയ കുടിയേറ്റക്കാരുടേയും വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഭരണക്രമം തന്നെയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ അധികാരികള്‍ രാഷ്ട്രീയാനുമതി നിഷേധിച്ചു. അതിനെ മറികടക്കാന്‍ മൊറേല്‍സും കൂട്ടരും യുനൈറ്റഡ് ലെഫ്റ്റ് എന്ന ഇടതുപാര്‍ട്ടിയുടെ ബാനര്‍ മറയാക്കി. 1995 ഡിസംബറിലെ മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ യുനൈറ്റഡ് ലെഫ്റ്റിന് ലഭിച്ച 10 മേയര്‍ സ്ഥാനങ്ങളും 49 കൗണ്‍സിലര്‍ സ്ഥാനങ്ങളും കൊച്ചബാംബ മേഖലയില്‍ നിന്നു മാത്രമായിരുന്നു എന്നത് മൊറേല്‍സിന്റെ പാര്‍ട്ടിയുടെ കരുത്ത് വിളിച്ചോതി. 1997-ലെ ദേശീയ തെരെഞ്ഞെടുപ്പില്‍ സംഘടന നാല് സീറ്റ് നേടി. 70 ശതമാനം വോട്ട് നേടി മൊറേലസ് ആദ്യമായി പാര്‍ലമെന്റിലെത്തി. 1999-ലെ തദ്ദേശ സ്ഥാപന തെരെഞ്ഞെടുപ്പില്‍ പഴയ ശത്രുവായിരുന്ന ഡേവിഡ് ഏരിയസിന്റെ എം.എ.എസ്.യു. പാര്‍ട്ടിയുമായിട്ടായിരുന്നു സഖ്യം. ക്രമേണ പാര്‍ട്ടി മോവിമെന്‍റോ എല്‍ സോഷ്യലിസ്മോ (എം.എ.എസ്.) എന്നറിയപ്പെട്ടു.
ഇവോ രാഷ്ട്രീയ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് അധികൃതര്‍ കൊക്കോ കൃഷിക്കെതിരെയുള്ള നീക്കവും കടുപ്പിച്ചു. ഷപാറെയില്‍ പട്ടാളം ഭരണം ഏറ്റെടുത്ത പോലെയായിരുന്നു കാര്യങ്ങള്‍. കൊക്കോ കര്‍ഷകര്‍ക്ക് പീഢനം പതിവായി. തല്ലാനും കൊല്ലാനും മടിക്കാത്ത സൈന്യത്തിന്റെ കാപാലികതക്കെതിരെ ഇവോ പാര്‍ലമെന്റില്‍ ആഞ്ഞടിച്ചു. ശല്യം സഹിക്കവയ്യാതെ അദ്ദേഹത്തെ പാര്‍ലമെന്റില്‍ നിന്നിറക്കി വിടുകയും അംഗത്വം മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍ കേസിന് പോയ ഇവോ 2002 ജൂലയ് 30-ന് നടന്ന പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. ഫലപ്രഖ്യാപനം വന്നപ്പോള്‍ ഭരണകക്ഷിയുടെ തൊട്ടു പിറകേ മാസും എത്തിയിരുന്നു. ശക്തമായ പ്രതിപക്ഷത്തിന്റെ പ്രക്ഷുബ്ധമായ ഇടപെടലായിരുന്നു പിന്നീട് ബൊളീവിയയില്‍ കണ്ടത്. പ്പ്രകൃതിവിഭവങ്ങളുടെ ദേശസാല്‍ക്കരണത്തിനു വേണ്ടിയും കൊക്കോ നിര്‍മൂലനത്തിനെതിരേയുമുള്ള സമരങ്ങള്‍ പലപ്പോഴും രക്തപങ്കിലമായി. 2005 ഡിസംബര്‍ 18-ന് നടന്ന പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ നവസാമ്പത്തിക ഉദാരവല്‍ക്കരണത്തിനെതിരെ കോണ്‍സ്റ്റിറ്റ്യൂഷനല്‍ അസംബ്ലി എന്ന വാഗ്ദാനവുമായി രംഗത്തിറങ്ങിയ ഇവോ മൊറേല്‍സിന്റെ മാസ് 53.7 ശതമാനം വോട്ട് നേടി രാജ്യഭരണം പിടിച്ചെടുത്തു. [3]
പ്രസിഡന്റായ ശേഷം സ്വന്തം ശമ്പളത്തിന്റെ 57 ശതമാനം വെട്ടിക്കുറച്ച് വിപ്ലവകരമായ നടപടികള്‍ക്കു തുടക്കം കുറിച്ചു. പാര്‍ട്ടി സഖാക്കളുടെ കൂടെത്തന്നെ ഫ്ലാറ്റിലുള്ള ജീവിതമാണ് അദ്ദേഹം തെരെഞ്ഞെടുത്തത്. തിന്മയുടെ അച്ചുതണ്ട് എന്ന അമേരിക്കന്‍ തെറിവാക്കിനെതിരെ വെനിസ്വേലയേയും സമാന അധിനിവേശ വിരുദ്ധ രാഷ്ട്രങ്ങളേയും ഉള്‍ക്കൊള്ളിച്ച് നന്മയുടെ അച്ചുതണ്ട് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. [തെളിവുകള്‍ ആവശ്യമുണ്ട്]
[തിരുത്തുക] പ്രമാണാധാരസൂചി
- ↑ സ്ക്കൂപ്പ് സ്വതന്ത്ര്യ വാര്‍ത്താ പത്രികയിലെ വാര്‍ത്ത ശേഖരിച്ചത് ൨൦൦൭ -൦൩-൩൧
- ↑ ഏബ്ഓയുടെ സൈറ്റ്
- ↑ ചെകുത്താനും ചൂണ്ടുവിരലും, വി.എം. ഇബ്രാഹീം
[തിരുത്തുക] കുറിപ്പുകള്‍
- ↑ "Our family's nationality is Aymara. There are seven siblings, of which only three of us survive..." "My other siblings died when they were one or two years old. These are the terms of life for families or children in rural communities. More than half die and, luckily, three of the seven of us were spared." "In Isallavi, we lived in a little adobe house with a straw roof. It was small: no more than three by four meters. We used it as our bedroom, kitchen, dining room and just about everything; next to it, we had a corral for our animals. We lived in poverty like everyone else in the commune." his words from http://www.evomorales.net/paginasEng/perfil_Eng_juven.aspx
[തിരുത്തുക] പുറമേയ്ക്കുള്ള കണ്ണികള്‍
എബോ മൊറാലസിന്റെ അനൗദ്യോഗിക വെബ് സൈറ്റ് ശേഖരിച്ചത് ൨൦൦൭ -൦൩-൩൧