എന്‍. ബാലാമണിയമ്മ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളത്തിലെ പ്രശസ്തയായ കവയത്രിയായിരുന്നു ബാലാമണിയമ്മ. മലയാളസാഹിത്യത്തിന്റെ മുത്തശ്ശി എന്ന് അറിയപ്പെട്ടിരുന്നു. (ജനനം - , മരണം - സെപ്റ്റംബര്‍ 29, 2004). മരിക്കുമ്പോള്‍ 95 വയസ്സായിരുന്നു ബാലാമണിയമ്മയ്ക്ക്.
[തിരുത്തുക] പുരസ്കാരങ്ങള്‍
- പത്മഭൂഷണ്‍ - 1978
- സരസ്വതി പുരസ്കാരം (1995) - 'നൈവേദ്യം' എന്ന കൃതിക്ക്
- എഴുത്തച്ഛന്‍ പുരസ്കാരം - മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകള്‍ക്ക്.
[തിരുത്തുക] കുടുംബം
മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരിയായ കമലാദാസ് സുരയ്യ എന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. ഡോ. ശ്യാം സുന്ദര്‍, ഡോ. സുലോചന നാലപ്പാട് എന്നിവരാണ് മറ്റു മക്കള്‍.
മാതൃഭൂമിയുടെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന വി.എം. നായര്‍ ആയിരുന്നു ബാലാമണിയമ്മയുടെ ഭര്‍ത്താവ്. ഫോര്‍ഡ് ഇന്ത്യയുടെ ജെനറല്‍ ഡയറക്ടറുമായിരുന്നു അദ്ദേഹം.