ഓര്‍ക്കട്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൂഗ്ളിന്‍റെ സോഷ്യല്‍ ബുക് മാര്‍ക്കിങ് വെബ്സൈറ്റ്. കേരളത്തില്‍ ചുരുങ്ങിയ കാലംകൊണ്ട് വലിയ പ്രചാരം നേടി. ഈ സൈറ്റ് വികസിപ്പിച്ചത് ഗൂഗിളിലെ ഒരു ഉദ്യോഗസ്ഥനായ ഓര്‍ക്കുട് ബുയുക്കൊട്ടനാണ് . ഓര്‍ക്കുട്ട് എന്ന പേര് വരാന്‍ കാരണം ഇതാണ്. ഈ സേവനം ആരംഭിക്കുന്നത് 2004 ജനുവരിയിലാണ്. 2006 ഒക്റ്റോബര്‍ മാസം വരെ ഇതില്‍ രെജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിലവിലുള്ള ഉപയോക്താവിന്‍റെ ക്ഷണം വേണമായിരുന്നു. ലോകത്തെയാകെ ഉപയോക്താക്കളില്‍ 56 ശതമാനവും ബ്രസീലില്‍നിന്നാണ്. സുഹൃത്തുക്കളെ കണ്ടെത്താനും പഴയ സൌഹൃദം പുതുക്കാനുമൊക്കെ ഓര്‍ക്കട്ട് വഴി സാധ്യതയുണ്ട. പ്രത്യേകവിഷയത്തില്‍ ആശയവിനിമയത്തിനായി കമ്മ്യൂണിറ്റികളില്‍ ചേരുകയോ കമ്മ്യൂണിറ്റി ഉണ്ടാക്കുകയോ ചെയ്യാനുള്ള സൌകര്യമുണട്. പോര്‍ച്ചുഗീസ് ഭാഷയിലുള്ള കമ്യൂണിറ്റിളാണ് നിലവിലുള്ളവയില്‍ ഏറ്റവും വലിയവ. ചിത്രങ്ങള്‍, വീഡിയോ എന്നിവ സ്വന്തം പ്രൊഫൈലില്‍ പ്രദര്‍ശിപ്പിക്കാം.