കണ്‍ഫ്യൂഷ്യസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുപ്രസിദ്ധനായ ചൈനീസ് തത്വചിന്തകനായിരുന്നു കണ്‍ഫ്യൂഷസ് (Confucius) (551 – 479 BCE). ചൈനയുടെ സാംസ്കാരിക സാമൂഹികചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുള്ളതും ബഹുമാനം ആര്‍ജ്ജിച്ചിട്ടുള്ളതും ഇദ്ദേഹമാണ്. “ധാരാളം കേല്‍ക്കുക, ധാരാളം കാണുക, അതില്‍ നിന്ന് നല്ലത് തെരഞ്ഞെടുക്കുക, അതനുസരിച്ച് ജീവിക്കുക. ഇങ്ങനെ മാത്രമേ ജ്ഞാനം ആര്‍ജ്ജിക്കാന്‍ കഴിയൂ” എന്നതാണ് കണ്‍ഫ്യൂഷ്യസിന്റെ ആപ്തവാക്യം. കണ്‍ഫ്യൂഷ്യസിന്റെ പാത പിന്തുടരുന്നവരുടെ മതമാണ് കണ്‍ഫ്യൂഷ്യനിസം.