കമ്പ്യൂട്ടര്‍ സാക്ഷരത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഴുത്തും വായനയും എന്ന പോലെ തന്നെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ളകഴിവിനെ പരാമര്‍ശിക്കുന്ന പദമാണ് കന്പ്യൂട്ടര്‍ സാക്ഷരത. കന്പ്യൂട്ടര്‍ ഉപയോഗിച്ച്, ഇമെയില്‍ തയാറാക്കുക, എഴുത്തുകുത്തുകള്‍ നടത്തുക, ഇന്റര്‍നെറ്റ് ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കുക തുടങ്ങിയ പ്രാഥമിക കാര്യങ്ങളില്‍ അറിവുള്ളവരെ കന്പ്യൂട്ടര്‍ സാക്ഷരത നേടിയവര്‍ എന്നു വിളിക്കാം. എഴുത്തും വായനയും സംബന്ധിച്ചു സംസാരിക്കുംപോള്‍, സാക്ഷരതയ്ക്കു നിശ്ചിതമായ മാനദണ്ഡങ്ങളുണ്ടെങ്കിലും, കന്പ്യൂട്ടര്‍ സാക്ഷരതയുടെ കാര്യത്തില്‍ അപ്രകാരം മാനദണ്ഡങ്ങള്‍ ഉണ്ടെന്നു തോന്നുന്നില്ല. മലപ്പുറം ജില്ലയിലെ അക്ഷയ പ്രസ്ഥാനം കന്പ്യൂട്ടര്‍ സാക്ഷരത കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒരുദാഹരണമാണ്.