കിളിമാനൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവനന്തപുരം ജില്ലയിലെ, ചിറയിന്‍കീഴ് താലൂക്കില്‍പ്പെട്ട സാമാന്യം വലുപ്പവും ജനപെരുപ്പവുമുള്ള ഒരു ഗ്രാമീണ പട്ടണമാണ് കിളിമാനൂര്‍. ചരിത്രപരമായി ഒരു പുരാതനഗ്രാമമാണിത്. തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏകദേശം 40 കി.മീ. വടക്കാണ് സ്ഥാനം. അങ്കമാലി മുതല്‍ തിരുവനന്തപുരം വരെ നീളുന്ന എം.സി. റോഡ് കിളിമാനൂരിലൂടെ കടന്നു പോകുന്നു.
[തിരുത്തുക] പ്രസിദ്ധ വ്യക്തികള്‍
കേരളത്തിലെന്നല്ല ഇന്ത്യയില്‍ത്തന്നെ പ്രസിദ്ധനായ ചിത്രകാരന്‍ രാജാ രവിവര്‍മ്മയാണ് കിളിമാനൂരിന്റെ പേര് ഏറ്റവും അനശ്വരമാക്കുന്നത്. കിളിമാനൂര്‍ കൊട്ടാരത്തില്‍ 1848-ല്‍ ജനിച്ച അദ്ദേഹം ഭാരത ചിത്രകലയിലെ തന്നെ പല പുതിയ ശൈലികള്‍ക്കും തുടക്കം കുറിച്ചു.