കൂട്ടിക്കല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോട്ടയം ജില്ലയുടെ കിഴക്കു ഭാഗത്ത്, ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്താണ് കൂട്ടിക്കല്‍. കാഞ്ഞിരപ്പള്ളി താലൂക്കില്‍ പെടുന്നു.
അസംബ്ലി മണ്ഡലം - പൂഞ്ഞാര്‍.
വിസ്തീര്‍ണം - 33.82 ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ - 29635
അതിരുകള്‍: വടക്ക് പാറത്തോട് പഞ്ചായത്ത്, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത്. കിഴക്ക് ഇടുക്കി ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്തും ഏലപ്പാറ പഞ്ചായത്തും.തെക്ക് കൊക്കയാര്‍ പഞ്ചായത്ത്.പടിഞ്ഞാറ് മുണ്ടക്കയം പഞ്ചായത്ത്. പ്രമുഖ മുസ്ലിം തീര്‍ഥാടന കേന്ദ്രമായ കോലാഹലമേട് കൂട്ടിക്കല്‍ പഞ്ചായത്തിലാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
അതി പുരാതനമായ സാംസ്കാരിക ചരിത്രമുണ്ട് കൂട്ടിക്കലിന്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ മലയരയന്മാരും കോയ്ക്കന്മാര്‍ എന്നറിയപ്പെട്ടിരുന്ന ഒരു ജനവിഭാഗവും പുല്ലകയാറിന്റെ ഇരുകരകളിലുമായി കൂട്ടിക്കലില്‍ ജീവിച്ചിരുന്നു. ഈ പ്രദേശം പന്തളം രാജകുടുംബത്തിന്റെ അധീനതയിലായിരുന്നു. പിന്നീട് പൂഞ്ഞാര്‍ രാജകുടുംബം ഉണ്ടായപ്പോള്‍ ഈ പ്രദേശം അവരുടെ അധീനതയിലായി.
1850-ല്‍ യൂറോപ്യന്മാരായ കൃസ്ത്യന്‍ മിഷനറിമാര്‍ കൂട്ടിക്കലെത്തി. ഇവര്‍ ധാരാളം പേരെ മത പരിവര്‍ത്തനം ചെയ്തു. പുറത്തുനിന്നു മത പരിവര്‍ത്തനം ചെയ്തവരെയും ചേര്‍ത്ത് കൂട്ടിക്കലാണ് പാര്‍പ്പിച്ചത്. 1852 ല്‍കൂട്ടിക്കല്‍ ചപ്പാത്തിനടുത്ത് സി.എസ്.ഐ. പള്ളി സ്ഥാപിച്ചു.
കൂട്ടിക്കലിന്റെ പ്രാചീനതയ്ക്ക് തെളിവായി മറ്റൊരു കാര്യം കൂടിയുണ്ട്. സെന്റ്.ജോര്‍ജ് സ്കൂളിന്റെ ഗ്രൗണ്ട് നിര്‍മിക്കുമ്പോള്‍ ഏകദേശം എട്ടടി താഴ്ച്ചയിലായി ആറടി ഉയരവും നാലടി വ്യാസവുമുള്ള നിരവധി ഭരണികള്‍ കിട്ടിയിരുന്നു. പ്രാചീന ജനതയുടേതായിരുന്നു അവ എന്നു വിശ്വസിക്കുന്നു.
[തിരുത്തുക] റബ്ബറിന്റെ വരവ്
മിഷനറിമാരുടെ വരവോടെ ഈ പ്രദേശത്തിന്റെ ഭൂപ്രകൃതിയും ഫലഭൂയിഷ്ടിയും മനസിലാക്കിയ വിദേശികള്‍ ഇവിടെ റബ്ബര്‍ തോട്ടങ്ങള്‍ സ്ഥാപിക്കാനായി എത്തി തുടങ്ങി. ഇതില്‍ പ്രമുഖനാണ് ജെ.ജെ.മര്‍ഫി. സ്കോട് ലന്‍ഡ് കാരനായ ഇദ്ദേഹമാണ് കൂട്ടിക്കലിന്റെ ഭാഗധേയം മാറ്റിമറിച്ച ഒരു പ്രധാന വ്യക്തി. മര്‍ഫിയുടെ ഏന്തയാര്‍ എസ്റ്റേറ്റും താളുങ്കല്‍ എസ്റ്റേറ്റും കുട്ടിക്കലിന്റെ ചരിത്രത്തെ മാറ്റിമറിച്ചു. തോട്ടങ്ങളില്‍ ജോലിക്കായി തിരുവിതാംകൂറിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരും തമിഴ്‌നാട്, കര്‍ണാടക എന്നിവിടുന്നുള്ളവരും കൂട്ടിക്കലേക്കെത്തി. കാലാന്തരത്തില്‍ ഇവര്‍ ഇന്നാട്ടുകാരായിത്തീര്‍ന്നു.
[തിരുത്തുക] കുടിയേറ്റം
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെയാണ ഇവിടേക്ക് കര്‍ഷകരുടെ കുടീയേറ്റം ആരംഭിച്ചത്. മീനച്ചില്‍ താലൂക്കിന്റെ വിവിധ പ്രദേശങ്ങളായ പാല, പൂവരണി, ഇടമറ്റം, കപ്പാട്, ഈരാറ്റുപേട്ട, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതല്‍ കര്‍ഷകരും കുടിയേറിയത്. തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന്‍ അനുയോജ്യമല്ലാത്തതിനാല്‍ യൂറോപ്യന്മാര്‍ മാറ്റിയിട്ടിരുന്നതും ജന്മിമാരുടെ കൈവശത്തിലിരുന്നതുമായ കുന്നിന്‍ പ്രദേശങ്ങളാണ് ഇവര്‍ക്കു കൃഷി ചെയ്യാന്‍ കിട്ടിയത്. കാവാലി, പ്ലാപ്പള്ളി, പറത്താനം, ചാത്തന്‍പ്ലാപ്പള്ളി, മുണ്ടപ്പള്ളി, ഒളയനാട്, ഞര്‍ക്കാട്, കൂന്നാട്, കൊടുങ്ങാ, വല്യേന്ത, മേലേത്തടം, മ്ലാക്കര, മുപ്പത്തൊന്‍പത് എന്നിവയാണ് ആ പ്രദേശങ്ങള്‍.
[തിരുത്തുക] പേരിനു പിന്നില്‍
പുല്ലകയാറ്, കൊക്കയാറ, താളുങ്കല്‍ തോട് എന്നീ മൂന്നു പുഴകള്‍ ത്രിവേണീ സംഗമം പോലെ കൂടിച്ചേരുന്ന ഈ പ്രദേശത്തിന് കൂട്ടി എന്നു പേരുണ്ടായി. ഇതു പിന്നീട് കൂട്ടിയില്‍ എന്നും കൂട്ടിക്കല്‍ എന്നുമായി എന്നാണ് ഒരു വിശ്വാസം. താളുങ്കല്‍ എസ്റ്റേറ്റിന്റെ പ്രകൃതിഭംഗിയില്‍ ആകൃഷ്ടരായ യൂറോപ്യന്മാര്‍ ഇംഗ്ലണ്ടിലെ സുഖവാസ കേന്ദ്രമായ 'കുട്ടിക്കുള്‍' എന്ന പ്രദേശത്തെ അനുസ്മരിച്ച് എസ്റ്റേറ്റിന് കുട്ടിക്കള്‍ എന്നു പേരുനല്‍കിയെന്നും അതു കാലാന്തരത്തില്‍ കൂട്ടിക്കല്‍ എന്നായെന്നും ഒരു അഭിപ്രായമുണ്ട്.
[തിരുത്തുക] ഭൂപ്രകൃതി
കുന്നുകളും മലഞ്ചെരിവുകളുമാണ് കൂട്ടിക്കലിന്റെ ഭൂപ്രകൃതി. പറത്താനം, കാവാലി, പ്ലാപ്പള്ളി, മുതുകോര, കട്ടൂപ്പാറ, മാത്തുമല, കളത്വാമല, തോണ്ടാന്‍ കളരി, മേലേത്തടം, നെല്ലിക്കല്‍, മൂപ്പന്‍ മല, മ്ലാക്കര, ചൊറുത എന്നിവയാണ് മലകള്‍. ഈ മലകളും അവയ്ക്കിടയിലെ താഴ്‌വാരങ്ങളുമാണ് കൂട്ടിക്കല്‍ പ്രദേശം. ചതുപ്പു നിലങ്ങളും സമതലങ്ങളുമില്ല.
[തിരുത്തുക] പുഴകള്‍
കിഴക്കു ഭാഗത്തെ അമൃതമേട്ടില്‍ നിന്ന് ഉല്‍ഭവിച്ച് മുണ്ടക്കയത്ത് വച്ച് മണിമലയാറ്റില്‍ ചേരുന്ന പുല്ലകയാറാണ് പ്രധാന ജലസ്രോതസ്. മ്ലാക്കരത്തോട്, വല്ല്യേന്തത്തോട്, കൊടുങ്ങാങ്ങാത്തോട്, ചൊറുത്തോട്, ഞര്‍ക്കാട് തോട്, മുണ്ടപ്പള്ളിത്തോട്, വെല്ലീറ്റത്തോട് എന്നിവയാണ് മറ്റു തോടുകള്‍.
[തിരുത്തുക] കൃഷി
കൂട്ടിക്കല്‍ പ്രദേശത്തെ പ്രധാന കൃഷി റബറാണ്. മുമ്പ് തെങ്ങ്, കമുക്, കുരുമുളക്, കാപ്പി എന്നീ കൃഷിയുമുണ്ടായിരുന്നു. തേയിലത്തോട്ടങ്ങളുമുണ്ടായിരുന്നു. ഇപ്പോള്‍ റബര്‍ ഒഴിച്ചുള്ള കൃഷികള്‍ വീട്ടുമുറ്റത്ത് മാത്രമേയുള്ളു. തേയിലയും കുറവാണ്.കൈത കൃഷി ഒഴികെ മറ്റു ഭക്ഷ്യവിളകളും പച്ചക്കറികളും ചുരുങ്ങിയ തോതിലെ കൃഷി ചെയ്യുന്നുള്ളു.
[തിരുത്തുക] Headline text
റബര്‍ ആണ് ഏന്തയാറിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം
[തിരുത്തുക] കാലാവസ്ഥ
താമസിക്കാന്‍ പറ്റിയ കാലാവസ്ഥയാണ്. 1988 മുതല്‍ 1993 വരെയുള്ള ശരാശരി മഴ 3000 സെന്റിമീറ്റര്‍. ശരാശരി ഊഷ്മാവ് 27.15 ഡിഗ്രി. നല്ലതുപോലെ മഴപെയ്യാറുണ്ടെങ്കിലും മഴക്കാലം കഴിയുന്നതോടെ പുഴയിലെല്ലാം വെള്ളം കുറയും. ജനുവരിയാകുന്നതോടെ വറ്റി വരളുകയും ചെയ്യും. 1983-ല്‍ കടുത്ത വരള്‍ച്ച അനുഭവപ്പെട്ടു.