കെല്‍ട്രോണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള ഗവണ്മെന്റിനു കീഴിലുള്ള മികച്ച ഒരു പൊതുമേഖലാ സ്ഥാപനമാണ‍് കെല്‍ട്രോണ്‍. ഇലക്‍ട്രോണിക്സ്, ഐ.റ്റി എന്നീ മേഖലകളിലാണ‍് ഇത് പ്രധാനമായും പ്രവര്ത്തിക്കുന്നത്. കെ പി പി നമ്പ്യാരുടെ നേതൃത്വത്തില് 1970 കളിലാണ്‍ ഇത് ആരംഭിച്ചത്. കെല്‍ട്രോണിന്റെ ടെലിവിഷന്, റേഡിയോ തുടങ്ങിയവ ഒരു കാലത്ത് വളരെ പ്രശസ്തമായിരുന്നു. ട്രാഫിക് സിഗ്നലുകളാണ‍് കെല്‍ട്രോണിന്റെ മറ്റൊരു പ്രധാന ഉല്പന്നം. ഇപ്പോള് ഐ.എസ്.ആര്.ഒ, പ്രധിരോധ മേഖല എന്നിവയ്ക്കു വേണ്ടിയുള്ള ഉത്പന്നങ്ങളാണ‍് കെല്‍ട്രോണ് പ്രധാനമായും നിര്മ്മിക്കുന്നത്. കേരള ഗവണ്മെന്റിന്റെ പ്രധാന കംപ്യൂട്ടര് സപ്ളൈയറും കെല്‍ട്രോണാണ്‍. സോഫ്റ്റ്‍വെയര്‍ രംഗത്തും കെല്‍ട്രോണിന് ചെറുതല്ലാത്ത ടീം ഉണ്ട്.