കേരളപാണിനീയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള ഭാഷാ വ്യാകരണത്തിലെ മൂലഗ്രന്ഥമാണ് കേരള പാണിനീയം (എ.ആര്‍. രാജരാജവര്‍മ്മ). പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിലും എ.ആര്‍. രാജരാജവര്‍മ്മയ്ക്ക് മറ്റു തെക്കേ ഇന്ത്യന്‍ ഭാഷകളില്‍ സമകാലികര്‍ ഇല്ലായിരുന്നു. പാണിനി എഴുതിയ പാണിനീയത്തില്‍ നിപുണനായിരുന്ന അദ്ദേഹം പാണിനീയത്തെ അന്ധമായി തര്‍ജ്ജിമ ചെയ്യുന്നതിനുപകരം മലയാള ഭാഷയ്ക്ക് അനുസരിച്ച് അതിനെ രൂപപ്പെടുത്തിയെടുത്തു. പാണിനീയം യോജിക്കാത്ത സ്ഥലനങ്ങളില്‍ അദ്ദേഹം സ്വതന്ത്രമായ വ്യാഖ്യാനങ്ങള്‍ നിര്‍മ്മിച്ചു.
കേരള പാണിനീയം ഡോ. റോയ് ആംഗലേയത്തിലേക്ക് തര്‍ജ്ജിമചെയ്തിട്ടുണ്ട്.