ഖഗോളം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമിയുടെ ചുറ്റും ആകാശം ഒരു ഗോളമായി കറങ്ങി കൊണ്ടിരിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. (നമ്മള്‍ ഭൂമിയില്‍ നിന്ന് നിരീക്ഷിക്കുമ്പോള്‍ നമുക്ക് അങ്ങനെ ആണല്ലോ തോന്നുന്നത്. അതിനാല്‍ അങ്ങനെ സങ്കല്‍പ്പിക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല.)
ഈ ഗോളത്തിന്റെ ഉപരിതലത്തിലൂടെ സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും എല്ലാം ഭൂമിയുടെ ചുറ്റും കറങ്ങി കൊണ്ടിരിക്കുന്നു എന്നും സങ്കല്‍പ്പിക്കുക. ജ്യോതിശാത്രജ്ഞന്മാര്‍ ഈ സാങ്കല്‍പ്പിക ഗോളത്തെ ഖഗോളം എന്ന് വിളിക്കുന്നു. ഇംഗ്ലീഷില്‍ ഇതിന് Celestial sphere എന്നാണ് പേര്.