ഗ്രഹം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജ്യോതിശാസ്ത്രസംബന്ധിയായ കാര്യങ്ങളുടെ ഔദ്യോഗിക സംഘടനയായ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്‍ ഒരു ഗ്രഹത്തെ താഴെ പറയുന്ന വിധം നിര്‍വചിച്ചു. അത് പ്രകാരം ഒരു ജ്യോതിര്‍ വസ്തു ഗ്രഹം ആകണമെങ്കില്‍ താഴെ പറയുന്ന മൂന്ന് മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം.
- അത് ഒരു നക്ഷത്രത്തെ വലം വച്ചു കൊണ്ടിരിക്കണം.
- ഗോളീയ രൂപം പ്രാപിക്കുവാന്‍ ആവശ്യമായ ഭാരവും വ്യാസവും ഉണ്ടാകണം. ഇതിന് കുറഞ്ഞത് 5 x 1020 കിലോഗ്രാം ഭാരവും 800 കിലോമീറ്റര്‍ വ്യാസവും വേണമെന്ന് പറയപ്പെടുന്നു.
- അതിന്റെ ഭ്രമണപഥത്തിന്റെ അതിര്‍ത്തികള്‍ പാലിക്കണം (Cleared the neighbourhood)
ഈ നിര്‍വചനം അനുസരിച്ച് സൌരയൂഥത്തില്‍ എട്ടു ഗ്രഹങ്ങളാണ് ഉള്ളത്. അത് താഴെ പറയുന്നവ ആണ്.
ശാസ്ത്രജ്ഞര്‍ ഈ നിര്‍വചനം കൊടുക്കുന്നതിനു മുന്‍പ് ഗ്രഹത്തിന് ശാസ്ത്രീയമായ ഒരു നിര്‍വചനം ഉണ്ടായിരുന്നില്ല. അതിനാല്‍ പല സമയത്തും പലതായിരുന്നു ഗ്രഹങ്ങളുടെ എണ്ണം.
നിര്‍വചനത്തിലെ മൂന്നാമത്തെ മാനദണ്ഡം പാലിക്കാത്ത വസ്തുക്കളെ കുള്ളന്‍ ഗ്രഹം എന്ന പുതിയ ഒരു വിഭാഗത്തിലാണ്. ശാസ്ത്രജ്ഞര്‍ പെടുത്തിയത്. പ്ലൂട്ടോ, സെറസ് , 2003 UB313 എന്നീ സൌരയൂഥവസ്തുക്കളെ കുള്ളന്‍ ഗ്രഹം ആയി ആണ് ഇപ്പോള്‍ കണക്കാക്കുന്നത്.