ചിന്നക്കട
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിന്നക്കട എന്നത് കൊല്ലം ജില്ലയിലെ ഒരു സ്ഥലമാണ്. പണ്ടു തൊട്ടേ ചിന്നക്കട വളരെ പ്രശസ്തമായ വ്യാപാര കേന്ദ്രമാണ്. വിദേശരാജ്യങ്ങളുമായി കച്ചവട ബന്ധമുണ്ടായിരുന്നു. ചീനവലക്ക് വളരെ പേരുകേട്ട സ്ഥലമായിരുന്നു. അങ്ങനെയാണ് ഈ പേര് കിട്ടിയത്.
കൊല്ലം പട്ടണത്തിന്റെ സിരാകേന്ദ്രം ആണ് ചിന്നക്കട. ഇന്നും ചിന്നക്കടയില്‍ പഴയ വാസ്തുവിദ്യാശൈലിയില്‍ പണിത ധാരാളം വാണിജ്യ കെട്ടിടങ്ങള്‍ കാണാം. അതേ സമയം തന്നെ പുതിയ ഷോപ്പിംഗ് മാളുകളും ചിന്നക്കടയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഗ്രാന്റ്, പ്രിന്‍സ്, കുമാര്‍ തുടങ്ങിയ സിനിമാശാലകളും സ്വകാര്യ ബസ്സുകള്‍ക്കായി മൂന്ന് ബസ് സ്റ്റാന്റുകളും ചിന്നക്കടയില്‍ ഉണ്ട്. പ്രശസ്തമായ കൊല്ലം ക്ലോക്ക് ടവര്‍ ചിന്നക്കടയില്‍ ആണ്. ദേശസേവാനിരത കെ. പരമേശ്വര പിള്ളയുടെ ഓര്‍മ്മയ്ക്കാണ് ഈ ക്ലോക്ക് ടവര്‍ സമര്‍പ്പിച്ചിരിക്കുന്നത്. കൊല്ലം പബ്ലിക്ക് ലൈബ്രറി, എസ്.എം.പി. പാലസ് എന്ന സിനിമാശാല, വൈ.എം.സി.എ, ഇന്ത്യന്‍ കോഫി ഹൌസ്, മിക്കവാറും എല്ലാ തുണിക്കടകളുടെയും സ്വര്‍ണ്ണക്കടകളുടെയും ശാഖകള്‍ എന്നിവ ചിന്നക്കടയില്‍ ഉണ്ട്. കൊല്ലം ചന്ത ചിന്നക്കടയ്ക്ക് അടുത്ത ചാമക്കടയില്‍ ആണ്.