ഡോ. എ.പി.ജെ. അബ്ദുല്‍ കലാം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയുടെ രാഷ്ട്രപതിയാണ് ഡോ. എ.പി.ജെ. അബ്ദുല്‍ കലാം. 1931-ല്‍ തമിഴ്‌നാട്ടിലെ രാമേശ്വരത്തു ജനിച്ചു.യഥാര്‍ത്ഥ പേര് അവുല്‍ പകിര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം.അദ്ദേഹത്തിന്റെ പിതാവ് ജൈനുലബ്ദീന്‍ ആയിരുന്നു. മാതാവ് അഷിയമ്മയുമാണ്. പ്രഗത്ഭനായ മിസൈല്‍ ടെക്നോളജി ശാസ്ത്രജ്ഞനാണ്. തമിഴ് ഭാഷാപണ്ഡിതന്‍,കവി എന്നീ നിലകളില്‍ പ്രശസ്തനാണ്. തിരുച്ചിയിലെ സെന്റ് ജോസഫ് കോളേജില്‍ നിന്നും ബിരുദം,മദ്രാസ് ഇന്‍സ്റ്റിട്ടുറ്റ് ഓഫ് ടെക്നോളജി എയ്‌റോ എഞ്ചിനിയറിങ്ങില്‍ നിന്നും പ്രത്യേക പരിശീലനം നേടി. നാസാ-യില്‍ നാലു മാസക്കാലം പഠനപര്യടനം നടത്തിയിട്ടുണ്. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഒര്‍ഗനൈസേഷന്റെ(DRDO) തലവന്‍, ഡിപ്പാര്‍ട്ട്മെന്റ്റ് ഒഫ് ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റിന്റെ സെക്രട്ടറി, രാജ്യരക്ഷാമന്ത്രിയുടെ ശാസ്തോപദേശകന്‍, SKV-3 പ്രൊജക്ടിന്റെ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ആര്യഭട്ട പുരസ്കാരം, പദ്മഭൂഷണ്‍, ഭാരതരത്നം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.2002- ജൂലൈ 18-ന് ഇന്ത്യയുടെ 12-മത്തെ രാഷ്ട്രപതിയായി തിരഞ്ഞടുക്കപ്പെട്ടു.അഗ്നിചിറകുകള്‍, വഴിവെളിച്ചങള്‍ എന്നിവ ഇദ്ദേഹത്തിന്‍റെ പ്രശസ്തമായ പുസ്തകങളാണ്‍.
ഇന്ത്യയുടെ രാഷ്ട്രപതിമാര്‍ |
---|
ഡോ. രാജേന്ദ്രപ്രസാദ് • ഡോ. എസ്. രാധാകൃഷ്ണന്‍ • ഡോ. സാക്കിര്‍ ഹുസൈന്‍ • വി.വി. ഗിരി • മുഹമ്മദ് ഹിദായത്തുള്ളആക്ടിംഗ് • ഫക്രുദ്ദീന്‍ അലി അഹമ്മദ് • ബാസപ്പ ദാനപ്പ ജട്ടിആക്ടിംഗ് • നീലം സഞ്ജീവറെഢി • ഗ്യാനി സെയില്‍ സിംഗ് • ആര്‍. വെങ്കിട്ടരാമന്‍ • ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ • കെ.ആര്‍. നാരായണന് • ഡോ. എ.പി.ജെ. അബ്ദുല്‍ കലാം |