Talk:തലവൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ മലയാളം വിക്കി പീഡിയ എന്താ ഇങ്ങനെ , കുറെ വ്യക്തികള്‍ ഇങ്ങനെ വിട്ടുപോയവ പൂരിപ്പിക്കൂ എന്നൊക്കെ പറഞ്ഞു ലേഖനം എഴുതിയാല്‍ എന്താ ചെയ്ക??? കുറേ എണ്ണം എടുത്ത് കളഞ്ഞതേയുള്ളൂ. പിന്നെയും . എന്തെങ്കിലും ആകട്ടെ അല്ലെ!!! എല്ലാവരു തമാശക്കാരാ!!!!!!!! :) -- ജിഗേഷ് ►സന്ദേശങ്ങള്‍ 14:59, 23 മാര്‍ച്ച് 2007 (UTC)
ഇപ്പരിപാടി ശരിയാവില്ല. എല്ലാവരും ഇങ്ങനെ വിട്ടു പോയ ഭാഗങ്ങള്‍ പൂരിപ്പിക്കുക മത്സരം തുടങ്ങിയാലോ? ഒരു ലേഖനം തുടങ്ങുമ്പോള്‍ അതിന്റെ പ്രാഥമിക വിവരങ്ങള്‍ എങ്കിലും അതില്‍ ഇടേണ്ടേ. ഇതു അപൂര്‍ണ്ണ ലേഖങ്ങ്ങളുടെ എണ്ണം കൂട്ടാനേ ഉപകരിക്കൂ --Shiju Alex 15:22, 23 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] നവീന്‍ ശങ്കറിന്
നവീന്‍ ശങ്കറിന് ലേഖനങ്ങള്‍ എഴുതാന്‍ എല്ലാ സഹായങ്ങളും ഞങ്ങള്‍ വാഗ്ദാനം നല്‍കുന്നു.സംശയങ്ങള്‍ക്ക് മറ്റുള്ളവരോട് ചോദിക്കുകയോ അലെങ്കില്‍ വിക്കി സമൂഹം താളില്‍ പോയി പരിശോധിക്കുകയോ ചെയ്യുക. ഇടിടെയുള്ള കുറച്ചു പേരെങ്കിലും ഒരു കുടുംബം പോലെ കഴിയുന്നവരാണ്. അതിനാല്‍ ചിലപ്പോള്‍ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടിയെന്നിരിക്കും അതെല്ലാം ലേഖനങ്ങള്‍ നന്നാവാന്‍ വേണ്ടി മാത്രമാണ്. ആരെയും കൊച്ചാക്കാനോ, നിരാശപ്പെടുത്താന്‍ വേണ്ടിയോ അല്ല. വിക്കി താങ്കള്‍ക്ക് ഒരു ഹൃദ്യാനുഭവമാകട്ടേ എന്ന് ആശംസിക്കുന്നു. ഇനിയും ഇതു പോലെ എങ്ങും ലഭ്യമല്ലാത്ത ലേഖനങ്ങള്‍ എഴുതുക (തലവൂര്‍ പോലെ) അത് നല്ല ഒരു ലേഖനത്തിന്‍റെ നിലവാരത്തില്‍ എത്തിയാല്‍ ഞങ്ങള്‍ക്കെല്ലാം വളരെ സന്തോഷമാകും. ഒരു കാര്യം കൂടി. നിരുക്തം എന്നതിന്‍റെ അര്‍ത്ഥം എന്താണ്. ആശംസകള്‍ -- മറുപടി എന്‍റെ സംവാദ താളില്‍ തരണേ. ചള്ളിയാന്‍ 04:27, 24 മാര്‍ച്ച് 2007 (UTC)