പാണ്ടിമേളം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിവിധ സംഗീത ഉപകരണങ്ങള്‍ ഒന്നു ചേരുന്ന കേരളത്തിന്റെ തനതായ ഒരു ചെണ്ടമേളമാണ് പാണ്ടിമേളം. എല്ലാ മേളങ്ങളിലും വെച്ച് ഏറ്റവും പുരാതനമാണ് പാണ്ടിമേളം. സാധാരണയായി ക്ഷേത്രങ്ങളുടെ മതില്‍ക്കെട്ടിന് പുറത്തുവെച്ചാണ് പാണ്ടിമേളം അവതരിപ്പിക്കുക. പഞ്ചാരിമേളം എന്ന മറ്റൊരു ചെണ്ടമേളം ക്ഷേത്രത്തിന് അകത്തായാണ് അവതരിപ്പിക്കുക.
തൃശൂര്‍പൂരത്തിലെ ഇലഞ്ഞിത്തറമേളം ഏറ്റവും പ്രശസ്തമായ പാണ്ടിമേളമാണ്. തൃശൂര്‍പൂരത്തിന്റെ മുഖ്യപങ്കാളികളിലൊന്നായ പാറമേക്കാവ് വിഭാഗമാണ് ഇത് അവതരിപ്പിക്കുന്നത്.