പി.ഡി.എ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു വ്യക്തിക്കവശ്യമുള്ള ഡിജിറ്റല്‍ സഹായി എന്നര്‍ത്ഥം വരുന്ന, പെഴ്സണല്‍ ഡിജിറ്റല്‍ അസിസ്റ്റണ്‍്റ് എന്നതിണ്‍്റെ ചുരുക്കെഴുത്താണ് പി.ഡി.എ .
കൈപ്പിടിയില്‍ ഒതുങ്ങുന്ന ചെറിയ കംപ്യൂട്ടറുകളാണ് പി.ഡി.എ കള്‍. ഫോണ്‍ ബൂകിണ്‍്റെ രൂപത്തിലാണു ആദ്യത്തെ പി.ഡി.എ കള്‍ കംപോളത്തില്‍ ഇറങ്ങിയത്. ഫോണ്‍ ബുക്ക്, വരവു ചെലവു ബുക്ക്, ഇമെയില്‍, ഇണ്‍്റര്‍നെറ്റ് ബ്രൌസര്‍, തുടങ്ങി ഒട്ടു മിക്കവാറും അവശ്യ ഘടകങ്ങള്‍ പി.ഡി.എ -ല്‍ ഉണ്ടാകും. 1992 ജനുവരി 7ന് അമേരിക്കയില്‍ ഒരു കംപ്യൂട്ടര്‍ ഷോയില്‍ വച്ച് അപ്പിള്‍ കംപ്യൂട്ടര്‍ മേധാവി ജോണ്‍ സ്കുള്ളിയാണ് പെഴ്സണല്‍ ഡിജിറ്റല്‍ അസിസ്റ്റണ്‍്റ് എന്ന പദം ആദ്യമായി ഉപഗോഗിച്ചത്. പാം പൈലറ്റ്, പോക്കെറ്റ് പിസി, അപ്പിള്‍ ന്യൂട്ടണ്‍, ഹാന്‍ഡ്‌സ്പ്രിങ്ങ് വൈസര്‍ മുതലായവയാണ് പ്രധാനപ്പെട്ട പി.ഡി.എ കള്‍.