പുത്തന്‍ പാന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിശിഹാടെ പാന (ആംഗലേയത്തില്‍ puthenpaana) എന്നും രക്ഷാചരിത കീര്‍ത്തനം എന്നു പേരുകളുള്ള ഈ കൃതി യേശു ക്രിസ്തുവിന്‍റെ ജീവചരിത്രത്തെ ആസ്പദമാക്കി അര്‍ണ്ണോസ് പാതിരി (ഫാ. യൊവാന്‍ ഏര്‍ണസ് ഹാന്‍സെല്‍ഡന്‍) രചിച്ചതാണ്. അമ്പതുനോമ്പു കാലങ്ങളില്‍ കൃസ്തീയ ഭവനങ്ങളില്‍ നിത്യ പാരായണത്തിന് ഉപയോഗിച്ചുപോന്ന ഇതിന്‍റെ അനേകം പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് രാമായണം പാരായണം ചെയ്യുന്നതിനു സമാനമായാണ് പുത്തന്‍ പാന ഒരു കാലത്ത് കേരളത്തിലെ കൃസ്തീയ വീടുകളില്‍ പാരായണം ചെയ്യപ്പെട്ടിരുന്നത്. [1]
[തിരുത്തുക] പ്രത്യേകതകള്‍
സര്‍പ്പിണി വൃത്തത്തിലാണ് ഇതിന്‍റെ രചന. ഒരോ ഖണ്ഡത്തിനും പാദം എന്ന് പേരിട്ടിരിക്കുന്നു അങ്ങനെ പതിനാലു പാദങ്ങളായി ഈ കൃതി പ്രസിദ്ധം ചെയ്തിരിക്കുന്നത്.
ഭാഷ വളരെ ലളിതവും ഹൃദ്യവുമാണ്. സംസ്കൃത പദങ്ങള്‍ മറ്റു കൃതികളെ അപേക്ഷിച്ച് കുറവാണ്. അച്ചടിപ്പിശകുകളും ലേഖക പ്രമാദങ്ങളും കടന്നു കൂടിയിരിക്കാനിടയുള്ളതിനാല്‍ പാതിരിയുടെ കാവ്യ മാഹാത്മ്യത്തെക്കുറിച്ച പറയുന്നത് ശ്രമകരമാണ്
പതിനൊന്നാം പാദത്തില്‍ യേശു ക്രീസ്തുവിന്‍റെ മരണം വിവരിക്കുന്നു. പന്ത്രണ്ടാം പാദത്റ്റില്‍ കന്യകാ മാതാവിന്‍റെ വിലാപം വര്‍ണ്ണിച്ചിരിക്കുന്നു ഇത് നതോന്നത വൃത്തത്തിലാണ് എഴുതിയിരിക്കുന്നു.
[തിരുത്തുക] പ്രമാണാധാരസൂചി
- ↑ പ്രൊ: മാത്യു ഉലകംതറ; നവകേരള ശില്പികള്‍- അര്‍ണ്ണോസ് പാതിരി, പ്രസാധകര്‍: കേരള ഹിസ്റ്ററി അസോസിയേഷന്‍, എറണാകുളം, കേരള; 1982
[തിരുത്തുക] കൂടുതല്‍ വായനയ്ക്ക്
- Joseph J. Palackal: Puthen paana: A Musical Study, Master's Thesis, Hunter College of the City University of New York, 1995. Christian Musicological Society of India