ബേക്കല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലുള്ള പള്ളിക്കര ഗ്രാമത്തിലാണ് ബേക്കല്‍ എന്ന കടലോര പ്രദേശം. ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണമാണ് ഈ സ്ഥലം. കാസര്‍ഗോഡ് പട്ടണത്തില്‍ നിന്നും ഏകദേശം 15 കി.മീ തെക്കായാണ് ബേക്കല്‍ സ്ഥിതിചെയ്യുന്നത്. തദ്ദേശീയനായ കന്നഡ എഴുത്തുകാരനായ ബേക്കല്‍ രാമ നായക്കിന്റെ അഭിപ്രായത്തില്‍ ബേക്കല്‍ എന്ന പദം ബല്യ കുളം (വലിയ കുളം) എന്ന പദം ലോപിച്ച് ഉണ്ടായതാണ്. ഈ പേര് ബേക്കുളം എന്നും പിന്നീട് ബേക്കല്‍ എന്നും രൂപാന്തരപ്പെട്ടു.
ബേക്കല്‍ കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ്. ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന കോട്ടയും ഇതുതന്നെ. കോട്ടയില്‍ നിന്നുള്ള കടല്‍ത്തീരത്തിന്റെ മനോഹരമായ ദൃശ്യവും നയനാനന്ദകരമായ പ്രകൃതി ദൃശ്യങ്ങളും അനേകം വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു. ഇത് ഒരു അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായി ഇന്ന് മാറിയിരിക്കുന്നു.
കോട്ടയിലേക്കുള്ള പടികള്‍. ഈ പടികള്‍ ഒരു തുരങ്കത്തിലേക്കും ഒടുവില്‍ അറബിക്കടലിനോടു ചേര്‍ന്ന പുറം മതിലിലേക്കും നയിക്കുന്നു. |
Template:Coor title dm