ബൈനറി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2 അടിസ്ഥാനമാക്കിയ സംഖ്യാ രീതിയെയാണ് ബൈനറി എന്നു പറയുന്നത്. ഇതില്‍, ഒന്നും പൂജ്യവും മാത്രമെ ഉപയോഗിക്കുന്നുള്ളു. കംപ്യൂട്ടര്‍ അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ ബൈനറി രീതിയിലാണ് ഡേറ്റ കൈകാര്യം ചെയ്യുന്നത്. ബൈനറി വ്യവസ്ഥയില്‍ നിന്നു ഡെസിമല്‍ വ്യവസ്ഥയിലേക്കു മാറ്റാനായി, ബൈനറിയിലെ ഓരോ അക്കത്തിനേയും, അതിണ്‍്റെ സ്ഥാനത്തിനു തുല്യം 2-ന്റെ ഗുണിതങ്ങള്‍ കൊണ്ടു ഗുണിച്ച് തുക കണ്ടാല്‍ മതി.
ഉദാ: ബൈനറി 110 നെ ഡെസിമല്‍ ആക്കണമെന്നിരിക്കട്ടെ.
110 = 1*2^2 + 1*2^1 + 0*2^1 = 4 + 2 + 0 = 6
അതുപോലെ, തിരിച്ച് ഡെസിമല്‍ സംഖ്യയെ ബൈനറി ആക്കാന്‍, 2 കൊണ്ടു തുടര്‍ച്ചയായി ഹരിച്ച് ഓരോ തവണയും കിട്ടുന്ന ശിഷ്ടങ്ങളെ കിട്ടുന്ന മുറയ്ക്കുവലത്തു നിന്നു ഇടത്തോട്ടു എഴുതിയാല്‍ മതി.
ഉദാ:
6/2 = 3 ശിഷ്ടം 0
3/2 = 1 ശിഷ്ടം 1
1/2 = 0 ശിഷ്ടം 1
അതായത് 110
[തിരുത്തുക] അനുബന്ധ വിഷയങ്ങള്‍
- സംഖ്യാ വ്യവസ്ഥകള്‍