മുട്ടത്തുവര്‍ക്കി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
“മലയാള സാഹിത്യത്തിലെ പാടാത്ത പൈങ്കിളി“
ഉള്ളടക്കം |
[തിരുത്തുക] കുടുംബം, ഔദ്യോഗിക ജീവിതം
ചങ്ങനാശ്ശേരി എസ്.ബി.ഹൈസ്കൂളില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് അദ്ധ്യാപകവൃത്തികൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയില്ല എന്നു വന്നപ്പോള്‍ അല്പംകൂടി ഭേദപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് കൂടിക്കലിലെ തടിഫാക്ടറിയില്‍ കണക്കെഴുത്തുകാരനായി. കുറച്ചു നാള്‍ എം.പി.പോളിന്റെ ട്യൂട്ടോറിയലില്‍ പഠിപ്പിച്ചു. പിന്നീട് എം.പി.പോളിനോടൊത്ത് സഹ പത്രാധിപരായി ദീപികയില്‍ ജോലിചെയ്തു.
ആറ് ആണ്മക്കളും മൂന്ന് പെണ്മക്കളുമായി ഒന്‍പതു മക്കള്‍. ഭാര്യ തങ്കമ്മ വര്‍ക്കി.
[തിരുത്തുക] സാഹിത്യം
ഇരുന്നൂറോളം കൃതികള്‍ എഴുതി. മധ്യകേരളത്തിലെ സാധാരണക്കാരുടെ ജീവിതം ഹൃദയാവര്‍ജ്ജകമായി ആവിഷ്കരിച്ചു മുട്ടത്തു വര്‍ക്കി. ക്രിസ്ത്യന്‍ സമുദായത്തിലെ ഇന്ദുലേഖമാരെയും അനന്തപദ്മനാഭന്മാരെയും അക്ഷരങ്ങളിലൂടെ അനശ്വരനാക്കിയ അപ്രതിമനാണ് മുട്ടത്തുവര്‍ക്കി.
മുട്ടത്തുവര്‍ക്കിയുടെ പല കൃതികളും സിനിമ ആക്കിയിട്ടുണ്ട്. സത്യന്‍ അഭിനയിച്ച കരകാണാക്കടലും പാടാത്ത പൈങ്കിളിയും പ്രേം നസീര്‍ അഭിനയിച്ച ഇണപ്രാവുകളും വന്‍ വിജയമായിരുന്നു.
[തിരുത്തുക] പുരസ്കാരങ്ങള്‍
പാടാത്ത പൈങ്കിളിക്കു പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ ലഭിച്ചു. തിരുവനന്തപുരം കൊട്ടാരത്തില്‍ വിളിച്ച് ശ്രീചിത്തിര തിരുന്നാള്‍ മഹാരാജാവ് അഭിനന്ദനമറിയിച്ചു.
[തിരുത്തുക] ചരമം
മുട്ടത്തു വര്‍ക്കി 1989 മെയ് 28 നു അന്തരിച്ചു.
[തിരുത്തുക] പ്രധാന കൃതികള്‍
- പാടാത്ത പൈങ്കിളി
- ഇണപ്രാവുകള്‍
- കരകാണാക്കടല്‍