മുഴപ്പിലങ്ങാട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലുള്ള ഒരു തീരദേശ ഗ്രാമമാണ് മുഴപ്പിലങ്ങാട്. 5 കിലോമീറ്റര്‍ നീളമുള്ള മനോഹരമായ കടല്‍ത്തീരത്തിനു പ്രശസ്തമാണ് ഈ ഗ്രാമം. നീണ്ടതും വൃത്തിയുള്ളതുമായ ഈ കടല്‍ത്തീരത്തിന്റെ മാസ്മരികത കാഴ്ചക്കാരനെ നീന്തുവാനും വെയില്‍കായുവാനും തീരത്തൂടെ നടക്കുവാനും ആകര്‍ഷിക്കുന്നു. കരിമ്പാറകള്‍ മുഴപ്പിലങ്ങാട് കടല്‍ത്തീരത്തെ ആഴമേറിയ ഒഴുക്കുകളില്‍ നിന്നും സംരക്ഷിക്കുന്നു. ഇങ്ങനെ ആഴം കുറഞ്ഞ ഈ കടല്‍ത്തീരത്തെ കടല്‍ ഒരു നീന്തല്‍ക്കാരന്റെ പറുദീസയാണ്. കേരളത്തിലെ 5 കിലോമീറ്റര്‍ നീളമുള്ള ഏക വിനോദ സഞ്ചാര കടല്‍ത്തീരമാണ് മുഴപ്പിലങ്ങാട്. മുഴപ്പിലങ്ങാടുനിന്നും അരയങ്കുടി പുഴയ്ക്ക് എതിരായി ധര്‍മ്മടം ദ്വീപ് (പച്ചത്തുരുത്ത്) കാണാം. കടലിന്റെയും ദ്വീപിന്റെയും ഈ കൂടിച്ചേരല്‍ ഒരു മനോഹരമായ കാഴ്ചയാണ്.
മുഴപ്പിലങ്ങാടിന് ഏറ്റവും അടുത്തുള്ള പട്ടണം തലശ്ശേരിയാണ് (7 കി.മീ അകലെ).
കണ്ണൂര്‍ ജില്ലാ തലസ്ഥാനം മുഴപ്പിലങ്ങാടുനിന്നും ഏകദേശം 13 കി.മീ അകലെയാണ്. മുഴപ്പിലങ്ങാട്ടെ താലപ്പൊലി ഉത്സവം പ്രസ്ദ്ധമാണ്. മാര്‍ച്ച് മാസത്തില്‍ ശ്രീ കൂര്‍മ്പ ക്ഷേത്രത്തില്‍ ആഘോഷിക്കുന്ന ഈ ഉത്സവം മൂന്നു ദിവസം നീണ്ടുനില്‍ക്കുന്നു. ഈ ഉത്സവത്തില്‍ "കലാശം" കയ്യിലേന്തിയ ഭക്തജനങ്ങള്‍ നാഴികകളോളം നടന്ന് ദേവിയോടുള്ള തങ്ങളുടെ ഭക്തി പ്രകടിപ്പിക്കുന്നു.
[തിരുത്തുക] ഇവയും കാണുക
Template:Coor title dm