ശംഖുമുഖം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവനന്തപുരം നഗരത്തില്‍ നിന്നും 8 കി.മീ അകലെയുള്ള ഒരു പ്രസിദ്ധകടല്‍ത്തീരമാണ് ശംഖുമുഖം. മത്സ്യകന്യക, നക്ഷത്രരൂപത്തിലുള്ള ഭക്ഷണശാല, കുട്ടികള്‍ക്കുള്ള ട്രാഫിക് പാര്‍ക്ക് എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.
[തിരുത്തുക] എങ്ങനെ എത്തിച്ചേരാം?
നഗരത്തിലെ കിഴക്കേക്കോട്ട ബസ് സ്റ്റാന്റില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ലഭ്യമാണ്. എം.ജി. റോഡ് വഴി പാളയത്ത് വന്ന്, കേരള സര്‍വ്വകലാശാലക്ക് മുന്നില്‍കൂടി പോകുന്ന റോഡ് വഴി പള്ളിമുക്ക്, പേട്ട, ചാക്ക വഴി ശംഖുമുഖത്ത് എത്തിച്ചേരാം.
[തിരുത്തുക] സമീപത്തുള്ള മറ്റ് ആകര്‍ഷണങ്ങള്‍
1.വെട്ടുകാട് ക്രിസ്തുരാജത്വ ദേവാലയം - 3 കി.മി
2.വലിയതുറ കടല്‍പ്പാലം - 4 കി.മീ