ശൈഖ് അബൂ മുഹമദ് അല്‍ മഖ്ദീസി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബൂ മുഹമദ് ആസ്വിം അല്‍ മഖ് ദീസിയുടെ യഥാര്‍ഥ നാമം ഇസാം മുഹമദ് ത്വാഹിര്‍ അല്‍ ബര്‍ഖാവി എന്നാണ്‍്. അബൂ മുഹമദ് എന്നാല്‍ മുഹമദിന്റെ പിതാവെന്നര്‍ഥം. ഇസ് ലാമിക പണ്ഡിതന്‍, ജിഹാദി എഴുത്തുകാരന്‍, ഇറാഖി തീവ്രവാദിയായ അബു മുസ് അബ് സര്‍ഖാവിയുടെ ചിന്താരൊപീകരണത്തിനും പിന്നിലെ ആത്മീയാചാര്യന്‍ എന്ന രീതിയില്‍ സുപ്രസിദ്ധന്‍. ജീവിച്ചിരിക്കുന്ന ഏറ്റവും സ്വാധീനമുള്ള ജിഹാദി താത്വികാചാര്യന്‍ എന്ന് യു.എസ് മിലിറ്ററി അക്കാഡമി വിശേഷിപ്പിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ രചനകള്‍ക്ക് വ്യാപക പ്രചരണവും സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. മഖ്ദീസി ഇപ്പോള്‍ ജോര്‍ദ്ദന്‍ ഭരണകൂടത്തിന്റെ പിടിയാലാണ്. Tawhed എന്ന തീവ്രവാദപരമായ ജിഹാദി വെബ് സൈറ്റ് നിര്‍മ്മിച്ചത് കൊണ്ടാണിത്.[1] ഇതിനെ വിശേഷിപ്പിക്കുന്നത് അല്‍ ഖെയ്ദയുടെ മുഖ്യ ഓണ്‍ ലൈന്‍ ലൈബ്രറി ആയിട്ടാണ്.
1959 ല്‍ ഫില്സ്ത്വീനിലെ നബുലുസിലാണ് ജനനം. ചെറുപ്പത്തിലേ കുവൈത്തിലേക്ക് പലായനം ചെയ് തു. ഇറാഖിലെ മുസൂള്‍സര്‍വകലാശാലയില്‍ പഠനം. കുവൈത്തിലേയും സൌദി അറേബ്യയിലേയും നിരവധി പ്രമുഖ പണ്ഡിതന്മാരുടെ ശിഷ്യനായി. ഇബ്നു തൈമിയയടേയും ഇബ്നുല്‍ ഖയ്യിമിന്റെയും ഇബ്നു വഹാബിന്റെയും രചനകളാല്‍ കൂടുതല്‍ സ്വാധീനിക്കപ്പെട്ടു.
റഷ്യക്കെതിരെയുള്ള അഫ്ഘാന്‍ ജിഹാദില്‍ പങ്കെടുക്കാനായി മഖ്ദീസി പാകിസ്ഥാനും അഫ്ഘാനും സന്ദര്‍ശിച്ചു. 1992 ല്‍ തിരിച്ച് ജോര്‍ദ്ദാനിലേക്ക് വന്നു.മനുഷ്യനിര്‍മിത തത്വശാസ്ത്രങ്ങളെ നിഷ്കസനം ചെയ്ത് ദൈവിക ഭരണം സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനം സര്‍ക്കാരിന്റെ ദൃഷ്ടിയില്‍പ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. 1995 ല്‍ ജയിലില്‍ വെച്ച് മഖ്ദീനി സര്‍ഖാവിയെ പരിചയപ്പെട്ടു. ജയിലില്‍ വെച്ച് സര്‍ഖാവി മഖ്ദീസിയാല്‍ സ്വാധീനിക്കപ്പെട്ടു. മഖ്ദീസിയുടെ തത്വശാസ്ത്രത്തില്‍ ആകൃഷ്ടനായ സര്‍ഖാവി ജയില്‍ മോചിതരായ ഉടനെ അഫ്ഘാനിലേക്ക് കടന്നുകളഞ്ഞു. ജോര്‍ദാനില്‍ തന്നെ നിന്ന മഖ്ദീസി ജോര്‍ദ്ഫാനിലെ അമേരിക്കന്‍ ലക്ഷ്യങ്ങള്‍ ആക്രമിക്കന്‍ ശ്രമിച്ചതിന്റെ പേരില്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 2005 ല്‍ വീണ്ടും ജയില്‍ മോചിതനായ അദ്ദേഹം അല്‍ ജസീറക്ക് നല്‍കിയ അഭിമുഖത്തിന്റെ പേരില്‍ വീണ്ടും ജയിലിലടക്കപ്പെട്ടു.