സുരേഷ് ഗോപി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യഥാര്‍ത്ഥ പേര്: | സുരേഷ് ഗോപി |
വീട്ടുപേര്: | - |
ജനനം: | 1964|6|25 |
വയസ്സ്: | 42 |
ഉയരം: | - |
ആദ്യമായി സിനിമയില്‍: | ഫെബ്രുവരി 14, 1483 |
ആദ്യ സിനിമ: | ഓടയില്‍ നിന്ന്(ബാലതാരം), പൂവിന് പുതിയ പൂന്തെന്നല്‍ |
താരമൂല്യം: | അറിയില്ല |
പത്നി: |
|
മക്കള്‍: |
|
പുരസ്കാരങ്ങള്‍: | - |
സുരേഷ്‌ഗോപി മലയാള ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന ഒരു നായക നടനാണ്. ഭരത് പുരസ്കാര ജേതാവായ അദ്ദേഹത്തിന്‍റെ ത്രസിപ്പിക്കുന്ന ചിത്രങ്ങളാണ് പ്രത്യേകത. പൂവിനു പുതിയ പൂന്തെന്നല്‍ എന്ന മമ്മൂട്ടി നായകനായ ചിത്രത്തില്‍ വില്ലനായാണ് രംഗപ്രവേശം ചെയ്തത്. ഓടയില്‍ നിന്ന് എന്ന സിനിമയില്‍ ബാലതാരമായി അതിനു മുന്‍പേ അഭിനയിച്ചിരുന്നു. പിന്നീട് കുറേകാലം വില്ലന്‍ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തു വന്നു എങ്കിലും കമ്മീഷണര്‍ എന്ന ചിത്രത്തിലെ പ്രകടനത്തോടെ സൂപ്പര്‍ താര പദവിയിലേയ്ക്ക് ഉയര്‍ന്നു.കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് 1997ലെ നല്ല നടനുള്ള ദേശിയ അവാര്‍ഡ് ലഭിക്കുകയുണ്ടായി.
ഉള്ളടക്കം |
[തിരുത്തുക] ബാല്യകാലം
[തിരുത്തുക] സിനിമയില്‍ വരുന്നതിനു മുന്‍പ്
[തിരുത്തുക] സിനിമയില്‍
1965-ല് ഓടയില്‍ നിന്ന് എന്ന ചലച്ഛിത്രത്തിലൂടെ ബാലതാരമായാണ് സുരേഷ് വെള്ളിത്തിരയിലേയ്ക്ക് പ്രവേശിക്കുന്നത്. ഓടയില്‍ നിന്ന് എന്ന നോവലിന്‍റെ ചലച്ഛിത്രാവിഷ്കാരമായിരുന്ന അത് വേണ്ടത്ര വിജയിച്ചില്ല. അദ്ദേഹം പിന്നീട് അഭിനയം തുടര്‍ന്നില്ല. പഠനവും ജോലി തേടലും മറ്റുമായി നടന്നു എങ്കിലും മനസ്സില്‍ നിന്ന് സിനിമാ മോഹങ്ങള്‍ അടര്‍ത്തിക്കളഞ്ഞിരുന്നില്ല. [1]
80 കളില്‍ അദ്ദേഹം മലയാളം സിനിമകളില്‍ മുഖം കാണിച്ചു തുടങ്ങി. മമ്മുട്ടി നായകനായ പൂവിന് പുതിയ പൂന്തെന്നല്‍ എന്ന സിനിമയിലെ വില്ലനായി വന്ന സുരേഷ ഗോപിയെ എല്ലവരും ശ്രദ്ധിച്ചു. പിന്നീട് ചെറിയതും വലിയതുമായ നിരവധി വില്ലന്‍ വേഷങ്ങള്‍ അദ്ദേഹത്തെ തേടി എത്തി. അതില്‍ ശ്രദ്ധേയമായത് മോഹന്‍ലാല്‍നായകനായ ഇരുപതാം നൂറ്റാണ്ട് രാജാവിന്‍റെ മകന്‍ എന്നീ സിനിമകളിലെ വില്ലന്‍ വേഷങ്ങളാണ്. പിന്നീട് 30 ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം 1992 ലാണ് വഴിത്തിരിവുണ്ടാക്കുന്ന തരം സിനിമ അദ്ദേഹത്തിന് ലഭിച്ചത്. തലസ്ഥാനം എന്ന സിനിമയായിരുന്നു അത്. അതിനു ശേഷം കൂടുതലും നായക വേഷങ്ങള്‍ ലഭിക്കുവാന്‍ തുടങ്ങി. പിന്നീട് 1994-ല് കമ്മീഷണര്‍ എന്ന സിനിമയിലെ അഭിനയമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ഓര്‍മ്മിക്കപ്പെടുന്ന ചിത്രം. അത് ഒരു കൂറ്റന്‍ വിജയമായിരുന്ന പടമാണ്. അതോടെ അദ്ദേഹം സൂപ്പര്‍ താര പദവിക്കടുത്തെത്തി. സിനിമയിലെ ഭരത് ചന്ദ്രന്‍ ഐ.പി.എസ്. എന്ന കഥാപാത്രം പൌരുഷം തുളുമ്പുന്ന മലയാളി യുവത്വത്തിന്‍റെ പ്രതീകമായി. ആ സിനിമയിലെ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന പ്രസിദ്ധമായ സംഭാഷണ ശകലം നിരവധി ഹാസ്യാനുകരണത്തിനും മറ്റും പാത്രമായിട്ടുണ്ട്.
സുരേഷ് ഗോപിയെ തേടിയെത്താന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ പ്രസ്തുത ചിത്രത്തിന്‍റെ സത്ത അവലംബിച്ചുള്ളവയായി, ഒരേ തരം കഥാപാത്രങ്ങളില്‍ നിന്ന് അദ്ദേഹത്തിന് മോചനം ഇല്ലാത്തതു പോലെ തോന്നിത്തുടങ്ങിയതും ഹാസ്യ സിനിമകളുടെ വേലിയേറ്റത്തില്‍ മലയാളികള്‍ ശ്രദ്ധ തിരിച്ചതും സുരേഷ് ഗോപിക്ക് തിരിച്ചടിയായി. എങ്കിലും അദ്ദേഹം ചില നല്ല കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കി. ലേലം എന്ന സിനിമയിലെ സ്റ്റീഫന്‍ ചാക്കോച്ചി എന്ന വേഷം പേരെടുത്തു പറയാവുന്നതാണ്. പിന്നീട് വന്ന വാഴുന്നോര്‍ പത്രം എന്നീ സിനിമയും നല്ല വിജയമായിരുന്നു. [2]
1997-ല് പുറത്തു വന്ന കളിയാട്ടം എന്ന സിനിമയ്ക്ക് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. കളിയാട്ടത്തിലെ കണ്ണന്‍ പെരുമലയന്‍ ഒഥല്ലോ എന്ന ഷേക്സ്പിയറീയന്‍ കഥാപാത്രത്തിന്‍റെ മലയാളാവിഷ്കാരമായിരുന്നു. ജയരാജായിരുന്നു സംവിധായകന്‍.
ആംഗലേയ ഭാഷകള്‍ ഉപയോഗിച്ചുള്ള ചടുലമായ സംഭാഷണ ശൈലിക്ക് അദ്ദേഹം പ്രശസ്തനായി താമസിയാതെ മലയാളത്റ്റിലെ ഗര്‍ജ്ജിക്കുന്ന സിംഹം എന്ന ഓമനപ്പേര്‍ അദ്ദേഹത്തിന് നല്‍കപ്പെട്ടു.
തുടര്‍ന്നു വന്ന ചിത്രങ്ങള്‍ പലതും സാമ്പത്തികമായി ഇജയിച്ചില്ല. ചിലത് കലാമൂല്യം മാത്രം ഉള്ളവയായിരുന്നു. ഇതില്‍ പെട്ട ഒന്നാണ് മകള്‍ക്കായി എന്ന സിനിമ. ഇതില്‍ അദ്ദേഹം ശ്രദ്ധേയമായ അഭിനയം കാഴ്ച വക്കുകയും സംസ്ഥാന പുരസ്കാരത്തിന് നാമ നിര്‍ദ്ദേശം നല്‍കപ്പെടുകയുമുണ്ടായി. സാമ്പത്തിക വിജയം നല്കാത്തതുമൂലം അദ്ദേഹം കുറച്ചു കാലം സിനിമയില്‍ നിന്ന് അകന്ന് നിന്നെങ്കിലും 2005ല് ഭരത്ചന്ദ്രന്‍ ഐ.പി.എസ്. എന്ന പേരില്‍ 11 വര്‍ഷം മുന്‍പ് ഇറങ്ങിയ കമ്മീഷണര്‍ എന്ന് ചിത്രത്തില്ന്റെ രണ്ടാം പതിപ്പുമായി രംഗപ്രവേശനം നടത്തി. സാമാന്യം നല്ല പ്രദര്‍ശനമാണ് ചിത്രം കാഴ്ച വച്ചത്. തമിഴിലും അദ്ദേഹം തന്‍റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. [3] [4] അവസാനമായി അദ്ദേഹത്തിന്‍റെ ഡിക്റ്ററ്റീവ് എന്ന ചിത്രം ആണ് പ്രദര്‍ശിപ്പിക്കപ്പെട്റ്റുകൊണ്ടിരിക്കുന്നത്.
[തിരുത്തുക] കുടുംബം
ഭാര്യ രാധിക
[തിരുത്തുക] പുരസ്കാരങ്ങള്‍
[തിരുത്തുക] മറ്റു പ്രവര്‍ത്തനങ്ങള്‍
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തല്പരനാണ് സുരേഷ് ഗോപി [5] [6]
[തിരുത്തുക] പുറമേയ്ക്കുള്ള ബന്ധിപ്പുകള്‍
[തിരുത്തുക] പ്രമാണാധാരസൂചി
- ↑ http://in.rediff.com/movies/2005/oct/24gopi.htm
- ↑ ദീപ്തി.കോം എന്ന സൈറ്റിലെ സുരേഷ് ഗോപിയെക്കുറിച്ചുള്ള വിവരങ്ങള്‍
- ↑ http://www.rediff.com/entertai/2000/jun/07spice.htm
- ↑ http://www.suryausa.com/moviedetail.asp?pid=559
- ↑ http://www.rediff.com/movies/2004/sep/17gopi.htm
- ↑ http://www.visuallychallenged.com/php/acknow.php