സെന്റ് ആഞ്ജലോ കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂര്‍ സെന്റ് ആഞ്ജലോ കോട്ടയില്‍ നിന്നുളള അറബിക്കടലിന്റെ ദൃശ്യം
കണ്ണൂര്‍ സെന്റ് ആഞ്ജലോ കോട്ടയില്‍ നിന്നുളള അറബിക്കടലിന്റെ ദൃശ്യം

കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ അറബിക്കടലിനെ അഭിമുഖീകരിച്ച് കണ്ണൂര്‍ പട്ടണത്തില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയാണ് സെന്റ് ആഞ്ജലോ കോട്ട സ്ഥിതിചെയ്യുന്നത്. കണ്ണൂര്‍ കോട്ട എന്നും ഈ കോട്ട അറിയപ്പെടുന്നു.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

പോര്‍ച്ചുഗീസുകാരനായ ഡോണ്‍ ഫ്രാന്‍സിസ്കോ ഡ അല്‍‌മേഡ ആണ് 1505-ല്‍ ഈ കോട്ട നിര്‍മ്മിച്ചത്. ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നും 1663-ല്‍ ഈ കോട്ട പിടിച്ചടക്കി. അറക്കല്‍ രാജ്യത്തെ അലി രാജയ്ക്ക് ഡച്ചുകാര്‍ ഈ കോട്ട വിറ്റു.

1790-ല്‍ ബ്രിട്ടീഷുകാര്‍ ഈ കോട്ട പിടിച്ചടക്കി. ഇത് മലബാറിലെ ബ്രിട്ടീഷുകാരുടെ ഒരു പ്രധാന സൈനീക കേന്ദ്രമായി മാറി.

സെന്റ് ആഞ്ജലോ കോട്ടയ്ക്ക് ഉള്ളില്‍
സെന്റ് ആഞ്ജലോ കോട്ടയ്ക്ക് ഉള്ളില്‍

കോട്ടയ്ക്ക് ഉള്ളില്‍ ഒരു രഹസ്യ തുരങ്കം ഉണ്ടെന്നാണ് കേട്ടുകേള്‍വി. കണ്ണൂര്‍ കോട്ടയില്‍ നിന്നും 21 കിലോമീറ്റര്‍ അകലെയുള്ള തലശ്ശേരി കോട്ടയിലേക്ക് കടലിന്റെ അടിയില്‍ കൂടിയാണ് ഈ തുരങ്കം നിമ്മിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. സൈനീകര്‍ക്ക് രക്ഷപെടാനാണ് ഈ തുരങ്കം ഉണ്ടാക്കിയത് എന്നാണ് വിശ്വാസം.

മാപ്പിള ബേ തുറമുഖവും അറക്കല്‍ മോസ്ക്കും കോട്ടയ്ക്ക് അടുത്താണ്.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ് ഇന്ന് ഈ കോട്ട.

[തിരുത്തുക] ഫോട്ടോ ആല്‍ബം: സെന്റ് ആഞ്ജലോ കോട്ട

[തിരുത്തുക] ഇവയും കാണുക

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍


കണ്ണൂരിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍‍

സെന്റ് ആഞ്ജലോ കോട്ടതലശ്ശേരി കോട്ടമുഴപ്പിലങ്ങാട് ബീച്ച്പയ്യമ്പലംഏഴിമലമലയാള കലാഗ്രാമംപഴശ്ശി ഡാംപൈതല്‍ മലഗുണ്ടര്‍ട്ട് ബംഗ്ലാവ്പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രംമാപ്പിള ബേപറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രംതിരുവങ്ങാട് ക്ഷേത്രംതൃച്ചമ്പ്രം ക്ഷേത്രംതലശ്ശേരി മോസ്ക്മടായി മോസ്ക്കൊട്ടിയൂര്‍ജഗന്നാഥ ക്ഷേത്രംസെന്റ് ജോണ്‍സ് പള്ളിഅന്നപൂര്‍ണ്ണേശ്വരി ക്ഷേത്രംമീന്‍‌കുന്ന് കടപ്പുറംധര്‍മ്മടം ദ്വീപ്പഴശ്ശി അണക്കെട്ട്

കേരളത്തിലെ കോട്ടകള്‍

കൊടുങ്ങല്ലൂര്‍ കോട്ടചന്ദ്രഗിരി കോട്ട‍‍തലശ്ശേരി കോട്ടപള്ളിപ്പുറം കോട്ടപാലക്കാട് കോട്ടപൊവ്വല്‍ കോട്ട‍ബേക്കല്‍ കോട്ട‍സെന്റ് ആഞ്ജലോ കോട്ട‍ഹോസ്ദുര്‍ഗ്ഗ് കോട്ട‍നെടുങ്കോട്ട• കൊച്ചി കോട്ട • പറവൂര്‍ കോട്ട• തൃശ്ശൂര്‍ കോട്ട‍

ഇതര ഭാഷകളില്‍