പൈതല്‍ മല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് പൈതല്‍ മല. കടല്‍ നിരപ്പില്‍ നിന്ന് 4500 അടി (1,372 മീറ്റര്‍) ഉയരത്തിലായി 500 ഏക്കര്‍ പ്രദേശത്ത് പൈതല്‍ മല പരന്നുകിടക്കുന്നു. നിബിഢ വനങ്ങളാണ് മലമുകളില്‍ ഉള്ളത്. മലയുടെ അടിവാരത്തില്‍ ഒരു വിനോദസഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൌകര്യങ്ങളും ഉണ്ട്. മലമുകളില്‍ ഒരു നിരീക്ഷണ ഗോപുരവും ഉണ്ട്.
കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലായി കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റര്‍ കിഴക്കായി ആണ് പൈതല്‍ മല സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരത്തിനായി മല കയറുന്നവര്‍ക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. പൈതല്‍ മലയ്ക്ക് 2 കിലോമീറ്റര്‍ വടക്കാണ് കുടക് വനങ്ങള്‍.
ഉള്ളടക്കം |
[തിരുത്തുക] എത്തിച്ചേരാനുള്ള വഴി
തളിപ്പറമ്പില്‍ നിന്നും 44 കിലോമീറ്റര്‍ അകലെയാണ് പൈതല്‍ മല. പൊട്ടന്‍പ്ലാവ് എന്ന സ്ഥലം വരെ ബസ്സ് ലഭിക്കും. അവിടെ നിന്നും 6 കിലോമീറ്റര്‍ ദൂരം ജീപ്പ് ലഭിക്കും. ജീപ്പ് ഇറങ്ങി രണ്ടു കിലോമീറ്റര്‍ നടന്നാല്‍ പൈതല്‍ മല എത്താം.
[തിരുത്തുക] വിനോദസഞ്ചാര വികസനം
പൈതല്‍ മലയുടെ വിനോദസഞ്ചാര സാധ്യതകള്‍ കണ്ടറിഞ്ഞ് സര്‍ക്കാര്‍ ഇന്ന് പൈതല്‍ മലയില്‍ വിനോദസഞ്ചാര വികസനത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നു. പദ്ധതികളുടെ ഭാഗമായി മലയിലെ വെള്ളച്ചാട്ടം വീക്ഷിക്കുന്നതിനുള്ള ഒരു തൂക്കുപാലവും മലമുകളിലെ കാവല്‍ മാടത്തിന്റെ പുനരുദ്ധാരണവും താമസ സൌകര്യങ്ങളും, മല കയറുന്നതിനുള്ള പാതയും, പാത വീതികൂട്ടുന്ന പദ്ധതിയും പുരോഗമിക്കുന്നു. 2.7 കോടി രൂപയാണ് പദ്ധതി ചിലവ്. തദ്ദേശീയരുടെ പങ്കാളിത്തത്തോടെ ഉള്ള വിനോദസഞ്ചാര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
[തിരുത്തുക] വിനോദസഞ്ചാരവും പരിസ്ഥിതി വ്യവസ്ഥയും
പൈതല്‍ മലയിലെ വിനോദസഞ്ചാരികള്‍ പരിസ്ഥിതിക്ക് നാശം വരുത്തുന്നത് ആകുലപ്പെടേണ്ട കാര്യമാണ്. വനം വകുപ്പ് നടത്തിയ ശുചീകരണ യജ്ഞത്തില്‍ രണ്ട് ലോറി നിറയെ ചപ്പുചവറുകളൂം മദ്യ കുപ്പികളും പൈതല്‍ മലയില്‍ നിന്ന് നീക്കം ചെയ്തു.