ഓട്ടന്‍ തുള്ളല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓട്ടന്‍‌തുള്ളല്‍
ഓട്ടന്‍‌തുള്ളല്‍

മുന്നുറോളം കൊല്ലം‌മുമ്പ് കലക്കത്തു കുഞ്ചന്‍ നമ്പ്യാര്‍ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടന്‍‌തുള്ളല്‍‍. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടന്‍‌തുള്ളല്‍ അറിയപ്പെടുന്നു. നര്‍മ്മവും ആക്ഷേപഹാസ്യവും സാമുഹിക വിശകലനവും എല്ലാം ചേര്‍ത്ത് ആകര്‍ഷകമായി രചിച്ച പാട്ടുകള്‍ ബഹുജനങ്ങള്‍ക്ക് ആകര്‍ഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടന്‍‌തുള്ളലില്‍. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്.

ചാക്യാര്‍ കൂത്തിനു പകരമായി ആണ് ഓട്ടന്‍‌തുള്ളല്‍ കുഞ്ചന്‍ നമ്പ്യാര്‍ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുന്‍‌വിധികള്‍ക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടന്‍‌തുള്ളല്‍. നിറപ്പകിട്ടാര്‍ന്ന വേഷങ്ങള്‍ അണിഞ്ഞ ഒരു കലാകാരന്‍ ഒറ്റയ്ക്ക് തുള്ളല്‍ പാട്ടു പാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

“ഒട്ടം തുള്ളലാ”ണ് പില്‍ക്കാലത്ത് “ഒട്ടന്‍ തുള്ളല്‍“ ആയതെന്നു ചില പണ്ഡിതന്മാര്‍ കരുതുന്നു. തുള്ളല്‍ക്കാരന്റെ വേഷവിധാനവും ഉപയോഗിക്കുന്ന തുള്ളല്‍ പാട്ടുകളുടെ വൃത്തവിശേഷങ്ങളും ആസ്പദമാക്കിയാണ് ഒരു പ്രത്യേകതരം തുള്ളല്‍ ‘ഓട്ട’നാണോ ശീതങ്കനാണോ പറയനാണോ എന്നു നിര്‍ണയിക്കുന്നത്. മറ്റ് രണ്ട് തുള്ളല്‍ രീതികലെയും അപേക്ഷിച്ച് ഓട്ടന്‍ തുള്ളലിലെ ഗാനങ്ങള്‍ കൂടുതല്‍ മുറുകിയ കാലത്തിലാണ് പാടി വരുന്നത്. അതുകൊണ്ടാണ് വേഗം എന്നര്‍ത്ഥമുള്ള “ഓട്ടം” എന്ന പദം ഈ പ്രത്യേകതരം തുള്ളലിന് പേരായി തീര്‍ന്നതെന്ന് പണ്ഡിതന്മാര്‍ കരുതുന്നു.

[തിരുത്തുക] വേഷക്രമം

ഓട്ടന്‍ തുള്ളലിലെ വേഷക്രകത്തിന് കഥകളിയുടേതിനോട് സാമ്യമുണ്ട് എന്നു പറയാം. കിരീടം,ശരീരത്തിനെയും വയറിനെയും മറയ്ക്കുന്ന മാര്‍മാലയും കഴുത്താരവും കൈയ്യില്‍ തോള്‍ക്കൂട്ടം,പരത്തിക്കാമണിയും അരയില്‍ ‘അംബലപുഴ കോണകം’ എന്നറിയപ്പെടുന്ന തുണിനാടകള്‍ കൊണ്ടുണ്ടാക്കിയ പാവാടയും കരമുണ്ടും കാലില്‍ ചിലങ്കകള്‍ എന്നിവയാണ് ഓട്ടന്‍ തുള്ളലിലെ വേഷം.

[തിരുത്തുക] തുള്ളലിലെ പാട്ടുകള്‍

[തിരുത്തുക] തുള്ളലിലെ വൃത്തങ്ങള്‍

ഓട്ടന്‍ തുള്ളലില്‍ പൊതുവേ ഉപയോഗിച്ച് കാണുന്നത് തരംഗിണി എന്ന വൃത്തമാണ്‌.

[തിരുത്തുക] കുഞ്ചന്‍ നമ്പ്യാരും ഓട്ടന്‍ തുള്ളലും

[തിരുത്തുക] കുഞ്ചന്‍ നമ്പ്യാരുടെ ജന്മസ്ഥലം

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിന് 8 കിലോമീറ്റര്‍ അകലെയായുള്ള കിള്ളിക്കുറിശ്ശിമംഗലം എന്ന ഗ്രാമത്തിലാണ് കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ചത്.

അദ്ദേഹത്തിന്റെ ജന്മഗ്രഹമായ കലക്കത്തു ഭവനം ഇന്ന് ഒരു സ്മാരകമായും ഓട്ടന്‍ തുള്ളലിനും അനുബന്ധ കലകള്‍ക്കുമായുള്ള ഒരു മ്യൂസിയം ആയും സംരക്ഷിച്ചിരിക്കുന്നു. കുഞ്ചന്‍ സ്മാരക വായനശാല എന്ന ഒരു വായനശാലയും അവിടെയുണ്ട്. കേരളത്തിലെ രംഗകലകളെ കുറിച്ചുള്ള കൈയെഴുത്തു പ്രതികളും രേഖകളും അവിടെ സൂക്ഷിച്ചിരിക്കുന്നു. പ്രശസ്ത കൂടിയാട്ടം, ചാക്യാര്‍ കൂത്ത് കലാകാരനും നാട്യശാസ്ത്ര പണ്ഡിതനുമായ നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ ഗുരു മാണി മാധവ ചാക്യാര്‍ ഇതേ സ്ഥലത്താണ് ജനിച്ചത്. അഭിനയം എന്ന കലയിലെ ആചാര്യനായിരുന്നു അദ്ദേഹം.

[തിരുത്തുക] ഇവയും കാണുക

ആശയവിനിമയം
ഇതര ഭാഷകളില്‍