Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
കൃഷ്ണനാട്ടം - വിക്കിപീഡിയ

കൃഷ്ണനാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിന്റെ തനതുകല എന്ന് വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ച കഥകളിയുടെ മൂലകലയാണ് കൃഷ്ണനാട്ടം.[അവലംബം ചേര്‍ക്കേണ്ടതുണ്ട്] കൃഷ്ണഗീതിയെ അഷ്ടപദി എന്നു പറയുമ്പോലെ കൃഷ്ണനാട്ടത്തെ അഷ്ടപദിയാട്ടം എന്നും പറയുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു പ്രധാന വഴിപാടായി കൃഷ്ണനാട്ടം നടത്താറുണ്ട്‌.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

കോഴിക്കോട്‌ സാമൂതിരിയായിരുന്ന മാനവേദനാല്‍ (1595-1658 കൃ.വ.) രചിക്കപ്പെട്ട 'കൃഷ്ണഗീഥി'യെന്ന കാവ്യത്തില്‍ നിന്ന്‌ ഉടലെടുത്ത കലാരൂപമാണ്‌ കൃഷ്ണനാട്ടം. 12ാ‍ം നൂറ്റാണ്ടിലെ ബംഗാളി ഭക്തകവിയായ ജയദേവന്റെ 'ഗീതാഗോവിന്ദ'ത്തിനു ചുവടുപിടിച്ചു രചിക്കപ്പെട്ട കൃഷ്ണഗീഥിയുടെ ദൃശ്യാവിഷ്കാരം 300 -ല്‍ പരം വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ഇന്നു കാണുന്ന കൃഷ്ണനാട്ടം ആകുന്നത്‌.

[തിരുത്തുക] അവതരണ രീതി

എട്ടു രാത്രികള്‍ കൊണ്ട്‌ ആടി തീര്‍ക്കാവുന്ന രീതിയിലാണ്‌ കൃഷ്ണനാട്ടം രൂപകല്‍പന ചെയ്തിരിക്കുന്നത്‌. ഇവ ക്രമപ്രകാരം, 'അവതാരം', 'കാളിയമര്‍ദ്ധനം', 'രാസക്രീഢ', 'കംസവധം', 'സ്വയംവരം', 'ബാണയുദ്ധം', 'വിവിധവധം', 'സ്വര്‍ഗാരോഹണം' എന്നിവയാണ്‌. ശുഭസൂചകമല്ലാത്തതു കാരണം എല്ലായ്പ്പോഴും സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം 'അവതാരം' കൂടി ആടാറുണ്ട്‌.

കൂട്ടിയാട്ടത്തില്‍ നിന്ന്‌ അലങ്കാരവും വസ്‌ത്രരീതികളും സ്വാംശീകരിച്ച കൃഷ്ണനാട്ടത്തിലെ പ്രധാന വാദ്യോപകരണം 'ഇടയ്ക്ക'യാണ്‌. ശുദ്ധമദ്ദളം, ശംഖ്‌, ഇലത്താളം എന്നിവയും ഉപയോഗിച്ചു കാണാം. കഥകളിയുടെ പല അംശങ്ങളും കൃഷ്ണനാട്ടത്തില്‍ നിന്നു സ്വീകരിച്ചതാണ്‌ (ഒന്നില്‍ കൂടുതല്‍ പിന്‍പാട്ടുകാര്‍, കിരീടാലങ്കാരം ഇത്യാദി).

കൃഷ്ണാട്ടത്തിലെ രംഗാവതരണ ചടങ്ങുകള്‍ കഥകളിയെപ്പോലെയാണെന്ന് പറയാം. കേളി,അരങ്ങ്കേളി,തോടയം,പുറപ്പാട് എന്നീ ആദ്യ ചടങ്ങുകള്‍ കൃഷ്ണനാട്ടത്തിനും ഉണ്ട്. കൃഷ്ണനാട്ടത്തില്‍ മിനുക്ക് വേഷത്തിലുള്ള സ്ത്രീവേഷങ്ങളാണ് പുറപ്പാട് അവതരിപ്പിക്കുന്നത്. കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാട്. രംഗാവതരണസമ്പ്രദായങ്ങളിലും കഥകളിയില്‍നിന്ന് കൃഷ്ണനാട്ടത്തിനു പല വ്യത്യാസങ്ങളും ഉണ്ട്. കഥകളിയില്‍ നടന്‍ നിലവിളക്കിനു മുമ്പിലേക്ക് പോകാറില്ല. പക്ഷേ കൃഷ്ണനാട്ടത്തില്‍ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനും,കൃഷ്ണനും മല്ലന്മാരും തമ്മിലുള്ള രംഗങ്ങളിലും രാസക്രീഡയിലും കാളിയമര്‍ദ്ദനത്തിലും വിളക്കിന് മുമ്പിലേക്ക് വന്നുള്ള നൃത്തമാണ് സം‌വിധാനം ചെയ്തിട്ടുള്ളത്. കൃഷ്ണനാട്ടം പ്രധാനമായും ലാസ്യപ്രധാനമാണെങ്കിലും കൃഷ്ണനും മല്ലന്മാരും തമ്മിലുള്ള രംഗം താണ്ടവപ്രധാനമാണ്.

[തിരുത്തുക] ഐതിഹ്യം

കൃഷ്ണനാട്ടത്തെപ്പറ്റുയുള്ള പല ഐതിഹ്യങ്ങളും അതിന്റെ ദിവ്യത്വം വര്‍ദ്ധിപ്പിക്കുന്നവയാണ്. ശ്രീ കൃഷ്ണ ദര്‍ശനത്തിനു വേണ്ടി മാനവേദന്‍ വില്‍വമംഗലത്തോട് അഭ്യര്‍ത്ഥിച്ചുവെന്നും, അങ്ങനെ ഗുരുവായൂര്‍ മതില്‍കകത്ത് ഇപ്പൊഓഴുള്ള കൂത്തമ്പലത്തിന്റെ ഭാഗത്തുണ്ടായിരുന്ന ഇലഞ്ഞിമരച്ചുവട്ടില്‍ ഉണ്ണികൃഷ്ണന്റെ ദര്‍ശനം രാജാവിനുണ്ടായെന്നും ആര്‍ത്തിയോടെ ആലിംഗനം ചെയ്യാനാഞ്ഞപ്പോള്‍ ഭഗവാന്‍ അപ്രത്യഷമായെന്നുമാണ് ഐതിഹ്യം. വില്‍വമംഗലം ദര്‍ശനം തരാനേ പറഞ്ഞിട്ടുള്ളുവെന്ന അശരീരി അപ്പോള്‍ കേട്ടു. ഭക്തനായ മാനവേദരാജാവിന് ഭഗവാന്റെ ഒരു പീലിത്തിരുമുടി കൈയ്യില്‍ കിട്ടുകയും ആ പീലിത്തിരുമുടികൊണ്ട് കൃഷ്ണന്റെ കിരീടം ഉണ്ടാക്കിയെന്നും അതുപയോഗിച്ച് അഭിനയിക്കത്തക്കവണ്ണം കൃഷ്ണഗീതി രചിച്ചുവെന്നുമുള്ള ഐതിഹ്യം ഈ കലയുടെ ഭക്തിഭാവത്തെ കാണിക്കുന്നു. ഭഗവാന്‍ പ്രത്യക്ഷപ്പെട്ട ഇലഞ്ഞിമരത്തിന്റെ ഒരു കൊമ്പ്പയോഗിച്ച് തമ്പുരാന്‍ സ്വന്തം കൈകൊണ്ട് നിര്‍മ്മിച്ച ബാലഗോപാലവിഗ്രഹം മുമ്പില്‍ വച്ച് പൂജിക്കുകയും, ആ വിഗ്രഹത്തെ സംബോധന ചെയ്തു കൃഷ്ണഗീതി എഴുതുകയും ചെയ്തു. കൃഷ്ണനാട്ടത്തിലെ കിരീടങ്ങളും പൊയ് മുഖങ്ങളും ആഭരണങ്ങളും എല്ലാം ആ ഇലഞ്ഞിമരംകൊണ്ട് നിര്‍മ്മിച്ചതാണ് എന്നാണ് ഐതിഹ്യം.

  • മറ്റൊരു ഐതിഹ്യം

കൊച്ചിരാജാവും സാമൂതിരിയും തമ്മില്‍ പണ്ട് ശത്രുതയിലായിരുന്നു. ഇടയ്ക്ക് സൌഹാര്‍ദ്ദതയില്‍ കഴിഞ്ഞകാലത്ത് കൃഷ്ണനാട്ടത്തെ കൊച്ചിയിലേക്ക് ക്ഷണിച്ചു. കംസവധം ആടിയ ദിവസം ‘കുവലയപീഡം’ രംഗത്ത് യഥാര്‍ത്ഥമായി ഒരു കൊമ്പനാനയെ നിര്‍ത്താന്‍ കൊച്ചിരാജാവ് ശട്ടം കെട്ടിയിരുന്നു. സാമൂതിരിയോടുള്ള അസൂയകൊണ്ടും കൃഷ്ണനാട്ടകലാകാരന്മാരെ പരീക്ഷിക്കാനുമായിരുന്നു ഇത്. മഥുരയുടെ ഗോപുരദ്വാരത്തില്‍ എത്തിയ ഭാഗം ആടിക്കഴിഞ്ഞപ്പോള്‍ കൃഷ്ണന്റെ വേഷം കെട്ടിയിരുന്ന നടന് ഒരാവേശം ഉണ്ടായി. ജീവനുള്ള ആനയുടെ കൊമ്പ് പറിച്ചെടുത്ത് കൃഷ്ണന്‍ കംസവധത്തിനായി രാജാവിന്റെ നേരേ അടുത്തപ്പോള്‍ കളിയാശാന്‍ കൃഷ്ണന്റെ മുടി അഴിച്ചെടുത്തത്കൊണ്ട് അപകടം സംഭവിച്ചില്ലെന്നും പറയപ്പെടുന്നു. ഏതായാലും അതിനുശേഷം വളരെക്കാലം കൊച്ചിരാജ്യത്ത് കൃഷ്ണനാട്ടം ഉണ്ടായിട്ടില്ല.

[തിരുത്തുക] സംഗീതം

കൃഷ്ണനാട്ടത്തിലെ സംഗീതം സാമവേദാലാപനത്തെയും കൂടിയാട്ടത്തില്‍ ചാക്യാരുടെ സ്വരികലിനെയും അനുസ്മരിച്ച്കൊണ്ടാണ് ഉണ്ടായിട്ടുള്ളതെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഗുരുവായൂര്‍ മതില്‍ക്കകത്ത് കേള്‍ക്കാന്‍ കഴിയുന്നത് കഥകളിസംഗീതമാണ്. കൂടുതല്‍ ജനപ്രീതി നേടാന്‍ വേണ്ടിയുള്ള ഈ പരിഷ്കരണത്തോട് കൃഷ്ണനാട്ടത്തിന്റെ തനിമ കാത്ത്സൂക്ഷിക്കണമെന്നു അഭിപ്രായമുള്ളവര്‍ക്ക് വിയോജിപ്പാണുള്ളത്. കേരളത്തിലെ സോപാനസംഗീതമാര്‍ഗ്ഗമാണ് കൃഷ്ണനാട്ടത്തിന്‍റേതെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ശുദ്ധ മദ്ദളവും തൊപ്പി മദ്ദളവും ,ഇലത്താളവും ചേങ്ങലയും ചേര്‍ന്നുള്ള താളപ്രയോഗം കൃഷ്ണനാട്ടത്തിനു കൊഴുപ്പുക്കൂട്ടുന്നു. കഥകളിയിലെപ്പോലെ കൃഷ്ണനാട്ടത്തില്‍ പാട്ട് ആവര്‍ത്തിച്ച് പാടാറില്ല. പദം പ്രതിയുള്ള അഭിനയം കൃഷ്ണനാട്ടത്തില്‍ ആവശ്യമില്ലാത്തത്കൊണ്ട് കൂടിയാകാമിത്. കൃഷ്ണനാട്ടത്തില്‍ പാട്ട് പുറകിലായതും നടന് നൃത്തം ചെയ്യാന്‍ കൂടുതല്‍ സന്ദര്‍ഭവും സൌകര്യവും കൊടുക്കാന്‍ കൂടിയാകാം.

[തിരുത്തുക] വേഷവിധാനം

അഭ്യാസവും കഴിവും ഉള്ള ആര്‍ക്കും കൃഷ്ണനാട്ടത്തില്‍ വേഷം കെട്ടാം. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങള്‍ രൂപപ്പെടുത്തിയത് വില്വമംഗലം സ്വാമിയായിരുന്നെന്നാണ് ഐതിഹ്യം. കിരീടത്തിനും മെയ്യാഭരണങ്ങള്‍ക്കും കൂടിയാട്ടവേഷങ്ങളോട് സാദൃശ്യമുണ്ട്. ഗുരുവായൂരില്‍ കൃഷ്ണനാട്ടവേഷങ്ങളെ കഥകളിവേഷങ്ങളോട് ഏകദേശം തുല്യമാക്കിയാണ് അവതരിപ്പിച്ച് വരുന്നത്. പ്രധാന സ്ത്രീവേഷങ്ങളായ ദേവകിക്കും രുഗ്മിണിയ്ക്കും രാധയ്ക്കും ചുട്ടിയുണ്ട്.

[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്

  • ഗുരുവായൂര്‍ദേവസ്വം.ഓര്‍ഗ് : ഗുരുവായൂര്‍ ദേവസ്വത്തിന്റെ വെബ് സൈറ്റില്‍ കൃഷ്ണനാട്ടത്തെപ്പറ്റി
  • ചിന്ത.കോം : ചിന്ത.കോമില്‍ കൃഷ്ണനാട്ടത്തിന്റെ ചരിത്രം ഉല്‍പ്പത്തി എന്നീ വിഷയങ്ങളെപ്പറ്റിയുള്ള പേജ്

[തിരുത്തുക] ഇതും കൂടി കാണുക

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com