Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
കൊട്ടാരത്തില്‍ ശങ്കുണ്ണി - വിക്കിപീഡിയ

കൊട്ടാരത്തില്‍ ശങ്കുണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊട്ടാരത്തില്‍ ശങ്കുണ്ണി

‘കവിതിലകന്‍‘ കൊട്ടാരത്തില്‍ ശങ്കുണ്ണി
ജനനം: 23 മാര്‍ച്ച് 1855
കോട്ടയം
മരണം: 2 ജുലൈ 1937
കോട്ടയം
തൊഴില്‍: സാഹിത്യകാരന്‍
വിഷയങ്ങള്‍: പ്രബന്ധം, കവിത, തുള്ളല്‍ പാട്ട്,

ഐതിഹ്യമാല എന്ന സുപ്രസിദ്ധഗ്രന്ഥത്തിന്റെ കര്‍ത്താവ്.(1855 മാര്‍ച്ച് 23-1937 ജൂലൈ 2) അറുപതിലേറെ ഗ്രന്ഥങ്ങള്‍ എഴുതി മലയാളത്തിന്‌ സമഗ്രമായ സംഭാവനകള്‍ നല്‍കി. കൊച്ചി, തിരുവിതാംകൂര്‍മ് ബ്രിട്ടിഷ് മലബാറില്‍ നിന്ന്ന് ഇദ്ദേഹത്തിന്റെ അത്രയും സമ്മാനങ്ങള്‍ വാങ്ങിയിട്ടുള്ള വേറെ കവികള്‍ ഇല്ല. ഐതിഹ്യമാല എന്ന ഗ്രന്ഥം ഇന്നും പുസ്തകപ്രസാധന രംഗത്ത് അത്ഭുതമായി പ്രസിദ്ധീകരണം തുടരുന്നു.

ഉള്ളടക്കം

[തിരുത്തുക] ജീവത രേഖ

[തിരുത്തുക] ജനനം

കൊ.വ.1030 മീനം 23-നു ( ക്രി.വ.1855 മാര്‍ച്ച് 23) കോട്ടയത്ത് വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. യഥാര്‍ത്ഥ പേര് വാസുദേവന്‍. അച്ഛന്റെ പേരും ഇതുതന്നെയായിരുന്നതിനാല്‍ ആദ്യം തങ്കു എന്നും പിന്നീട് തങ്കു മാറി ‘ശങ്കു’ എന്നും വിളിപ്പേരു വന്നു. ജാതിപ്പേരായ ഉണ്ണി ചേര്‍ത്ത് പില്‍ക്കാലത്ത് ശങ്കുണ്ണി എന്നു പ്രസിദ്ധനായി.

[തിരുത്തുക] വിദ്യാഭ്യാസം

പത്തുവയസ്സുവരെ ആശാന്മാരുടെ വീടുകളില്‍ ചെന്നു പഠിച്ചു. (സ്കൂള്‍ വിദ്യാഭ്യാസം ഉണ്ടായിട്ടില്ല.) പതിനേഴാമത്തെ വയസ്സില്‍ മണര്‍കാട്ട് ശങ്കരവാര്യരില്‍ നിന്നും ‘സിദ്ധരൂപം’പഠിച്ചു.

പിന്നീട് വയസ്കര ആര്യന്‍ നാരായണം മൂസ്സതില്‍നിന്ന് രഘുവംശം, മാഘം, നൈഷധം തുടങ്ങിയ കാവ്യങ്ങളും സഹസ്രയോഗം, ഗുണപാഠം, ചികിത്സാക്രമം, അഷ്ടാംഗഹൃദയം തുടങ്ങിയ പാരമ്പര്യവൈദ്യശാസ്ത്രഗ്രന്ഥങ്ങളും പഠിച്ചു. 1881-ല്‍ ഗൃഹഭരണം ഏറ്റെടുക്കേണ്ടി വന്നതോടെ ഗുരുവിനെ വിട്ട് പഠനം സ്വയം തുടര്‍ന്നു.


[തിരുത്തുക] സാഹിത്യസംഭാവനകള്‍

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് 36-മത്തെ വയസ്സില്‍ (1891) സുഭദ്രാഹരണം മണിപ്രവാളം എഴുതിയത്. പിന്നീട് കേശവദാസചരിതം രചിച്ചതും തമ്പുരാന്റെ നിര്‍ബന്ധത്താലായിരുന്നു.1881 മുതല്‍ പന്ത്രണ്ടു വര്‍ഷത്തോളം ശങ്കുണ്ണി വിദേശീയരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരേയും മറ്റും മലയാളം പഠിപ്പിക്കുവാന്‍ തുടങ്ങി. 1893ല്‍ മാര്‍ ദിവാന്നാസ്യോസ് സെമിനാരി ഹൈസ്കൂളിലെ ആദ്യ മലയാളം മുന്‍ഷിയായി ജോലിയില്‍ പ്രവേശിക്കുന്നതുവരെ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം.

അതിനിടെ അദ്ദേഹം തന്റെ വിവിധങ്ങളായ സാഹിതീസപര്യയ്ക്കു തുടക്കം കുറിച്ചു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കവി കേരളവര്‍മ്മ തുടങ്ങിയ പ്രമുഖരുമായി അക്കാലത്ത് ഏറെ ഇടപഴകി. ആയിടെ കണ്ടത്തില്‍ വറുഗീസ് മാപ്പിള കോട്ടയത്തു തുടങ്ങിവെച്ച മനോരമയിലും(1888) ഭാഷാപോഷിണിസഭയിലും(1892) സഹകരിച്ചു.

കൊ.വ.1073 (1898) മുതല്‍ ഐതിഹ്യമാലയുടെ രചന തുടങ്ങി. വറുഗീസ് മാപ്പിളയുടെ പ്രേരണ മൂലം മനോരമയിലും ഭാഷാപോഷിണിയിലും ഖണ്ഡശഃ പ്രസിദ്ധീകരിക്കാനായിട്ടായിരുന്നു ഐതിഹ്യമാല തുടങ്ങിവെച്ചതെങ്കിലും പിന്നീട് ഏതാണ്ട് ശങ്കുണ്ണിയുടെ മരണം വരെ രചന തുടര്‍ന്നു പോന്ന ഒരു പുസ്തകപരമ്പരയായി ഐതിഹ്യമാല മാറി.

തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നീ രാജസദസ്സുകളില്‍ നിന്നും എണ്ണമറ്റ സ്ഥാനങ്ങളും സമ്മാ‍നങ്ങളും അദ്ദേഹത്തെ തേടി എത്തി. ഇക്കൂട്ടത്തില്‍ 1904-ല്‍ കൊച്ചി രാജാവ് സമ്മാനിച്ച ‘കവിതിലകം’ എന്ന സ്ഥാനവും സ്വര്‍ണ്ണമെഡലും എടുത്തുപറയേണ്ടതാണ്.

[തിരുത്തുക] മരണം

മലയാളസാഹിത്യസോപാനത്തിന്റെ ഉത്തുംഗശീര്‍ഷങ്ങളിലേക്ക് സ്വപ്രയത്നം ഒന്നുകൊണ്ടുമാത്രം അടിവെച്ചു കയറിയ ആ സ്ഥിരോത്സാഹി 1937 ജൂലൈ 22-നു (1112 കര്‍ക്കടകം 7-ന്) ഇഹലോകവാസം വെടിഞ്ഞു.

[തിരുത്തുക] കുടുംബം

കൊ.വ.1048-ല്‍ ശങ്കുണ്ണിയുടെ മാതാവു മരിച്ചു. കൊ.വ.1056-ല്‍ കഴിച്ച ആദ്യവിവാഹത്തിലെ ഭാര്യ ഒരു വര്‍ഷത്തിനുള്ളില്‍ മരണമടഞ്ഞു. പിന്നീട് 1062-ല്‍ പുനര്‍വിവാഹം ചെയ്തു. സന്താനലബ്ധിയില്ലാഞ്ഞ് 1081-ല്‍ മൂന്നാമതൊരിക്കല്‍ കൂടി അദ്ദേഹം വിവാഹം ചെയ്തു. രണ്ടാം ഭാര്യ 1083-ല്‍ മരിച്ചു. അനപത്യതാവിമുക്തിയ്ക്കു വേണ്ടി 1090-ല്‍ ഏവൂര്‍ പനവേലി കൃഷ്ണശര്‍മ്മയുടെ രണ്ടാമത്തെ പുത്രന്‍ വാസുദേവന്‍ ഉണ്ണിയെ ദത്തെടുത്തു വളര്‍ത്തി.

ശങ്കുണ്ണിയുടെ മൂന്നാമത്തെ പത്നി ക്രി.വ.1973 ഫെബ്രുവരി 23-നും ദത്തുപുത്രന്‍ വാസുദേവനുണ്ണി 1973 ഡിസമ്പര്‍ 3-നും നിര്യാതരായി. വാസുദേവനുണ്ണിയുടെ ഏകപുത്രന്‍ നാരായണനുണ്ണി പിന്നീട് കുടുംബത്തിന്റെ അവകാശിയും കാരണവരുമായി തുടര്‍ന്നു.

[തിരുത്തുക] കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ കൃതികള്‍

മണിപ്രവാള കൃതികള്‍, നാടകങ്ങള്‍, പരിഭാഷകള്‍, കല്പിതകഥകള്‍, ആട്ടക്കഥകള്‍, കിളിപ്പാട്ട്, കൈകൊട്ടിപ്പാട്ട്, തുള്ളല്പ്പാട്ട്, വഞ്ചിപ്പാട്ട് ഗദ്യപ്രബന്ധങ്ങള്‍ എന്നീ വിഭാഗങ്ങളിലായി അറുപത് കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്

[തിരുത്തുക] മണിപ്രവാള കൃതികള്‍

  • സുഭദ്രാഹരണം
  • രാജാകേശവദാസ ചരിത്രം
  • കേരളവര്‍മ്മശതകം
  • ലക്ഷ്മീബായി ശതകം
  • ആസന്നമരണചിന്താശതകം
  • മാടമഹീശചരിതം
  • യാത്രാരചരിതം
  • അത്ത്ച്ചമയസപ്തതി
  • മുറജപചരിതം
  • കപോതസന്ദേശം
  • ഗൌളീശസ്ത്രം (തര്‍ജ്ജമ)
  • അദ്ധ്യാത്മരാമായണം (തര്‍ജ്ജമ)
  • ശ്രീസേതുലക്ഷ്മീഭായി മഹാരജ്ഞിചരിതം

[തിരുത്തുക] കിളിപ്പാട്ട്

  • വിനായക മാഹാത്മ്യം

[തിരുത്തുക] ഭാഷാ നാടകങ്ങള്‍ തര്‍ജ്ജമ

  • മാലതീമാധവം
  • വിക്ര്മോര്‍വ്വശീയം
  • രവിവറ്മ്മ

[തിരുത്തുക] പുരാണകഥകള്‍

  • കുചേലഗോപാലം
  • സീമന്തിനീചരിതം
  • പാഞ്ചാലധനഞ്ജയം
  • ഗംഗാവതരണം

[തിരുത്തുക] കല്പിതകഥകള്‍

  • ദേവീവിലാസം
  • ജാനകീപരിണയം

[തിരുത്തുക] ആട്ടക്കഥകള്‍

  • ശ്രീരാമപട്ടാഭിഷേകം
  • ശ്രീരാമവതാരം
  • സീതാവിവാഹം
  • ഭൂസുരഗോഗ്രഹണം
  • കിരാതസൂനുചരിതം

[തിരുത്തുക] കൈകൊട്ടിക്കളിപ്പാട്ടുകള്‍‍

  • നിവാതകവചകാലകേയവധം
  • ശ്രീമൂലരാജവിലാസം
  • വിക്റ്റോറിയാചരിതം
  • ധ്രുവചരിതം
  • ശോണദ്രീശ്വരീമഹാത്മ്യം
  • ആര്‍ദ്രാചരിത്രം
  • ഭദ്രോല്‍പ്പത്തി
  • ഓണപ്പാന

[തിരുത്തുക] തുള്ളല്‍പ്പാട്ട്‍

  • ശ്രീഭൂതനാതോത്ഭവം
  • ശ്രീമൂലമഹരാജഷഷ്ടിപൂര്‍തിമഹൊത്സവം
  • കല്യാണമഹോത്സവം
  • ശ്രീസങ്കരവിലാസം
  • തിരുമാടമ്പുമഹോത്സവം
  • സ്ഥാനാരോഹണമഹോത്സവം

[തിരുത്തുക] വഞ്ചിപ്പാട്ടുകള്‍

  • കല്യാണമഹോത്സവം
  • സീതാസ്വയംവരം

[തിരുത്തുക] ഗദ്യപ്രബന്ധങ്ങള്‍

  • നൈഷധം
  • വിക്രമൊറ്വശീയനാടകകഥാസംഗ്രഹം
  • വിസ്വാമിത്രചരിത്രം
  • അര്‍ജുനന്‍
  • ശ്രീക്രിഷ്ണന്‍
  • ഐതിഹ്യമാല (8 ഭാഗങ്ങളായി ആദ്യത്തെ പ്രകാശനം) [പുസ്തകത്തിലെ ശിര്‍ഷകങ്ങള്‍ ഇവിടെ കാണുക
  • ക്ഷേത്രമഹാത്മ്യം(2 ഭാഗങ്ങള്‍. ഇതിലെ ലേഖനങ്ങള്‍ ഐതിഹ്യമാലയില്‍ നിന്നും എടുത്തവയാണ്.

[തിരുത്തുക] സ്മാരകങ്ങള്‍

  1. കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക സമിതി, കോട്ടയം.
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com