ജനന മരണ രജിസ്ട്രേഷന്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനനങ്ങളുടെയും മരണങ്ങളുടെയും ആധികാരികമായരേഖകള് സര്‍ക്കാരിന്റെയോ സ്വയംഭരണസ്ഥപനങ്ങളുടെയോ അധീനതയില്‍ സൂക്ഷിക്കുന്നതിനുവേണ്ടിയാണ് ഇവയുടെ രജിസ്ട്രേഷന് നടത്തുന്നത്. നോര്‍വേ, സ്വീഡന് തുടങ്ങിയ രാജ്യങ്ങളില്‍ അവിടുത്തെ മുഴുവന്‍ ജനങ്ങളുടെയും ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട് (പോപ്പുലേഷന്‍ രജിസ്റ്ററ്). ഇതു ജനന മരണ രജിസ്റ്റ്രേഷനിലെ വിവരങ്ങളുപയോഗിച്ച് പുതുക്കിക്കൊണ്ടേയിരിക്കുന്നതിനാല് അവിടുത്തെ ജനങ്ങളുടെ എണ്ണം മനസ്സിലാക്കാന്‍ ഒരു കാനേഷുമാരി നടത്തേണ്ട ആവശ്യമില്ല.
മിക്കവാറും രാജ്യങ്ങളില്‍ ജനനമരണ രജിസ്ട്രേഷന് നിയമങ്ങളുണ്ടക്കിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭ ഇതിനായി മാനദണ്ഡങ്ങള്‍ നിറ്ദ്ദേശ്ശിച്ചിട്ടുണ്ട്.
ഇന്നു ജനന രജിസ്ട്രേഷന്റെ സാക്ഷ്യപത്രം വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്. പല രാജ്യങ്ങളിലും ഒരു വ്യക്തിയെ തിരിച്ചരിയുന്നത്നു അടിസ്ഥാന രേഖ ജനന സറ്ട്ടിഫിക്കറ്റാണ്.
ഐക്യരാഷ്ട്രസഭയുടെ ‘കുട്ടികളുടെ അവകാശം‘ സംബന്ധിച്ച 1988ലെ ധാരണ ഏഴാം ഖണ്ഡിക പ്രകാരം ജനന രെജിസ്ട്രേഷന് ഒരു കുട്ടിയുടെ ആദ്യത്തെ അവകാശങ്ങളില്‍പ്പെടുന്നു.