തായ്‌ലാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മുന്‍പ് കിങ്ങ്ഡം ഓഫ് തായ്‌ലാന്റ് എന്ന് അറിയപ്പെട്ടിരുന്ന തായ്‌ലാന്റ് തെക്കുകിഴക്കേ ഏഷ്യയിലെ ഒരു രാജ്യമാണ്. കിഴക്ക് ലാവോസ്, കംബോഡിയ, തെക്ക് തായ്‌ലാന്റ് ഉള്‍ക്കടല്‍, മലേഷ്യ, പടിഞ്ഞാറ് ആന്‍ഡമാന്‍ കടല്‍, മ്യാന്മാര്‍ എന്നിവയാണ് തായ്‌ലാന്റിന്റെ അതിരുകള്‍. തായ്‌ലാന്റിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവും ബാങ്കോക്ക് ആണ്.

[തിരുത്തുക] പേരിനു പിന്നില്‍

1939 ജൂണ്‍ 24 വരെ ഈ രാജ്യത്തിന്റെ ഔദ്യോഗികനാമം സയാം (തായ്:: สยาม; IPA: [saˈjaːm], RTGS: Sayam) എന്നായിരുന്നു. 1945 മുതല്‍ 1949 മെയ് 11 വരെയും ഈ രാജ്യം സയാം എന്ന് അറിയപ്പെട്ടു. 1949-ല്‍ രാജ്യത്തിന്റെ പേര് വീണ്ടും ഔദ്യോഗിക വിജ്ഞാപനത്തിലൂടെ തായ്‌ലാന്റ് എന്ന് മാറ്റി. തായ് (ไทย) എന്ന പദം സ്വാതന്ത്ര്യം എന്ന് അര്‍ത്ഥമുള്ള റ്റായ് (ไท) എന്ന തായ് ഭാഷാപദത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. രാജ്യത്തിലെ ഏറ്റവും വലിയ ആദിമ ജനവിഭാഗത്തിന്റെ പേരും തായ് എന്നാണ്.

ആശയവിനിമയം
ഇതര ഭാഷകളില്‍