Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
നീലത്തിമിംഗലം - വിക്കിപീഡിയ

നീലത്തിമിംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


wikipedia:How to read a taxobox
How to read a taxobox
Blue Whale[1]
ഒരു മുതിര്‍ന്ന നീലത്തിമിംഗലം. കിഴക്കന്‍ ശാന്തസമുദ്രത്തില്‍ നിന്നും
ഒരു മുതിര്‍ന്ന നീലത്തിമിംഗലം. കിഴക്കന്‍ ശാന്തസമുദ്രത്തില്‍ നിന്നും
ശരാശരി വലിപ്പമുള്ള മനുഷ്യനുമായുള്ള ആകാര താരതമ്യം.
ശരാശരി വലിപ്പമുള്ള മനുഷ്യനുമായുള്ള ആകാര താരതമ്യം.
പരിപാലന സ്ഥിതി

വംശനാശ ഭീഷണിയുള്ളത് (IUCN) [2]
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Mammalia
നിര: Cetacea
Suborder: Mysticeti
കുടുംബം: Balaenopteridae
ജനുസ്സ്‌: Balaenoptera
വര്‍ഗ്ഗം: B. musculus
ശാസ്ത്രീയനാമം
Balaenoptera musculus
(Linnaeus, 1758)
Blue Whale range
Blue Whale range
Subspecies
  • B. m. brevicauda Ichihara, 1966
  • ?B. m. indica Blyth, 1859
  • B. m. intermedia Burmeister, 1871
  • B. m. musculus (Linnaeus, 1758)

കടലില്‍ ജീവിക്കുന്ന ഒരു സസ്തനിയാണ് നീലത്തിമിംഗലം (Balaenoptera musculus). ബലീന്‍ തിമിംഗലങ്ങളുടെ ഒരു ഉപജാതിയാണിവ[3]. ലോകത്ത് ഇന്നുവരെയുള്ളതില്‍ ഏറ്റവും വലിയ ജീവിയായി കണക്കാക്കപ്പെടുന്ന നീലത്തിമിംഗലങ്ങള്‍ക്ക് 33 മീ. നീളവും 181 മെട്രിക് ടണിലധികം ഭാരവും ഉണ്ടാകാം.[4][5] നീണ്ട ശരീരപ്രകൃതിയുള്ള നീലത്തിമിംഗലങ്ങളുടെ ശരീരം നീലകലര്‍ന്ന ചാരനിറത്തോടെയാണുണ്ടാവുക, ശരീരത്തിനടിഭാഗത്തേക്ക് നിറംകുറവാ‍യിരിക്കും[6]. ഇവയ്ക്കു വീണ്ടും കുറഞ്ഞത് മൂന്നുപജാതികളെങ്കിലും ഉണ്ടെന്നു കരുതുന്നു. വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിലും വടക്കന്‍ പസഫിക് മഹാസമുദ്രത്തിലും കാണുന്ന ബി.എം. മസ്കുലസ് (B. m. musculus), ദക്ഷിണ സമുദ്രത്തില്‍ കാണുന്ന ബി.എം. ഇന്റര്‍മീഡിയ (B. m. intermedia), ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന കുള്ളന്‍ നീലത്തിമിംഗലം (Pygmy Blue Whale - B. m. brevicauda) എന്നിവയാണവ. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടു വരുന്ന ബി.എം. ഇന്‍ഡിക(B. m. indica) മറ്റൊരു ഉപജാതിയാവാനിടയുണ്ട്. മറ്റ് ബലീന്‍ തിമിംഗലങ്ങളെ പോലെ നീലത്തിമിംഗലങ്ങളും കൊഞ്ചുപോലുള്ള പുറംതോടുള്ള ചെറു ജീവികളെ ആണു ഭക്ഷിക്കുന്നത്. ചെറുമത്സ്യങ്ങളേയും ചെറിയ നീരാ‍ളികളേയും അകത്താക്കാറുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ നീലത്തിമിംഗലങ്ങള്‍ എല്ലാ മഹാസമുദ്രങ്ങളിലും ധാരാളമായുണ്ടായിരുന്നു. പിന്നീടുണ്ടായ നാല്‍പ്പതു കൊല്ലങ്ങളില്‍ തിമിംഗലവേട്ടക്കാര്‍ ഇവയെ വന്‍‌തോതില്‍ വേട്ടയാടുകയും വംശനാശത്തിന്റെ വക്കില്‍ എത്തിക്കുകയും ചെയ്തു. 1966-ല്‍ അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ രംഗത്തു വരികയും നീലത്തിമിംഗലങ്ങളെ വേട്ടയാടുന്നത് നിരോധിക്കുകയും ചെയ്തു. 2002-ലെ ഒരു കണക്ക് പ്രകാരം 5,000 മുതല്‍ 12,000 വരെ നീലത്തിമിംഗലങ്ങള്‍ ഇന്ന് ലോകത്ത് അഞ്ച് സംഘങ്ങളായി ശേഷിക്കുന്നു[7] . എന്നാല്‍ പിന്നീട് നടന്ന ചില പഠനങ്ങള്‍ ഈ കണക്ക് വളരെ കുറവാണെന്ന് സമര്‍ത്ഥിക്കുന്നുണ്ട്[8].

തിമിംഗലവേട്ട ആരംഭിക്കുന്നതിനു മുമ്പ് അന്റാര്‍ട്ടിക് പ്രദേശത്തായിരുന്നു ഇവയെ ഏറ്റവും വലിയ അളവില്‍ കണ്ടു വന്നിരുന്നത്. ഏകദേശം 2,39,000 എണ്ണം[9]. എന്നാല്‍ അന്റാര്‍ട്ടിക് കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി ഇന്നവിടെ ഏകദേശം 2,000 എണ്ണം മാത്രമുള്ള സംഘമാണുള്ളത്. അറ്റ്ലാന്റിക് മഹാസമുദ്രത്തില്‍ രണ്ടു സംഘം തിമിംഗലങ്ങള്‍ ഉണ്ട്. ദക്ഷിണ അര്‍ദ്ധഗോളത്തിലും ഇതുപോലെ മറ്റ് രണ്ട് സംഘങ്ങള്‍ നിലനില്‍ക്കുന്നു.


ഉള്ളടക്കം

[തിരുത്തുക] ജീവ വര്‍ഗ്ഗീകരണം

നീലത്തിമിംഗലങ്ങള്‍ റോര്‍ക്വലുകള്‍ ആണ്(കുടുംബം Balaenopteridae). ഇതേ കുടുംബത്തില്‍ തന്നെയാണ് കൂനന്‍ തിമിംഗലം ബ്രൈഡേയുടെ തിമിംഗലം ഫിന്‍ തിമിംഗലം സെയ് തിമിംഗലം മിങ്ക് തിമിംഗലം മുതലായവ ഉള്‍പ്പെടുന്നത്[3] . ബലേനോപ്റ്ററാ കുടുംബത്തിലെ ഏഴു ജാതികളിലൊന്നായാണ് നീലത്തിമിംഗലത്തെ കണക്കാക്കുന്നത്. സിബാള്‍ഡസ് എന്നൊരു മറ്റൊരു ജെനസിലാണ് നീലത്തിമിംഗലം ഉള്ളതെന്നാണ് ചിലര്‍ വാദിക്കുന്നത്[10]. എന്നാല്‍ ഇത് മറ്റെവിടേയും അംഗീകരിക്കപ്പെട്ടിട്ടില്ല[1]. ജനിതക പഠനങ്ങള്‍ ഇവ കൂനന്‍ തിമിംഗലങ്ങളുടെയും ചാരത്തിമിംഗലങ്ങളുടേയും അടുത്ത ബന്ധുക്കളാണെന്ന് ചൂണ്ടിക്കാട്ടുന്നു.

A phylogenetic tree of animals related to the Blue Whale
A phylogenetic tree of animals related to the Blue Whale

നീലത്തിമിംഗലങ്ങളുടേയും ഫിന്‍ തിമിംഗലങ്ങളുടേയും സങ്കരജാതികളെ കണ്ടതായി കുറഞ്ഞത് 11 പ്രാവശ്യമെങ്കിലും തെളിവുണ്ട്. ഇവതമ്മില്‍ മനുഷ്യനും ഗോറില്ലയും തമ്മിലുള്ള ബന്ധമേയുള്ളു[11] . നീലത്തിമിംഗല-കൂനന്‍ തിമിംഗല സങ്കരങ്ങളേയും കണ്ടെത്തിയിട്ടുണ്ട്.

കുള്ളന്‍ നീലത്തിമിംഗലങ്ങളെ ഇന്ത്യന്‍ മഹാസമുദ്രത്തിലും ദക്ഷിണ ശാന്തമഹാസമുദ്രത്തിലും മാത്രമാണ് കണ്ടു വരുന്നത്[12] . ഇന്ത്യന്‍ സമുദ്രത്തില്‍ തന്നെ കണ്ടുവരുന്ന ഗ്രേറ്റ് ഇന്ത്യന്‍ റോര്‍ക്വല്‍ (B. m. indica) എന്ന തിമിംഗലത്തെ മുമ്പ് ഒരു ഉപജാതിയായിട്ടായിരുന്നു കണക്കാക്കിയിരുന്നത്[1].


[തിരുത്തുക] പ്രത്യേകതകള്‍

Adult Blue Whale
Adult Blue Whale
Aerial view of a Blue Whale showing both pectoral fins
Aerial view of a Blue Whale showing both pectoral fins
The blow of a Blue Whale
The blow of a Blue Whale
The small dorsal fin of this Blue Whale is just visible on the far left
The small dorsal fin of this Blue Whale is just visible on the far left

മറ്റ് തിമിംഗലങ്ങളെ അപേക്ഷിച്ച് മെല്ലിച്ച് നീണ്ട ശരീരപ്രകൃതിയാണ് നീലത്തിമിംഗലങ്ങള്‍ക്കുള്ളത്[13]. പരന്ന് കുതിരലാടത്തിന്റെ ആകൃതിയിലുള്ള തലയില്‍ ശ്വസനദ്വാരത്തിനടുത്ത് മേല്‍ച്ചുണ്ടിനു മുകളിലായി ഒരു ശിഖരം കാണാവുന്നതാണ്[13]. വായില്‍ മുന്നിലായി ഒരു മീറ്റര്‍ നീളം വരുന്ന മുന്നൂറോളം ബലീന്‍ ഫലകങ്ങള്‍ ഉണ്ട്[13]. മേലണ്ണാക്കില്‍ അരമീറ്റര്‍ നീളമുള്ള അറുപതുമുതല്‍ തൊണ്ണൂറു വരെ പൊഴികള്‍ അകത്തേക്ക് കാണാം. ഭക്ഷണത്തോടൊപ്പം ഉള്ളിച്ചെല്ലുന്ന ജലം പുറന്തള്ളാനാണ് ഈ ചാലുകള്‍ ഉപയോഗിക്കപ്പെടുന്നത്.

ജലത്തില്‍ പൊങ്ങിച്ചാടുന്ന അവസരങ്ങളില്‍ മാത്രമേ ഇവയുടെ വശച്ചിറകുകള്‍ കാണാന്‍ കഴിയൂ[13]. ഒരോ ജീവിയിലും ഇതിന്റെ ആകൃതി വ്യത്യസ്തമായിരിക്കും. ശ്വസനത്തിനായി ജലോപരിതലത്തിലെത്തുന്ന നീലത്തിമിംഗലങ്ങള്‍ അവയുടെ ശരീരം മറ്റു വലിയ തിമിംഗലങ്ങളായ ഫിന്‍, സെയ് മുതലായവയേക്കാളൂം ഉയര്‍ത്താറുണ്ട്. ശ്വസന സമയത്ത് നീലത്തിമിംഗലങ്ങള്‍ 12 മീ. വരെ ഉയരമുള്ള ജലസ്തംഭം സൃഷ്ടിക്കുന്നു. ഇവയുടെ ശ്വാസകോശം 5000 ലി. ഉള്ളളവ് ഉള്ളതാണ്. നീലത്തിമിംഗലങ്ങള്‍ക്ക് രണ്ട് ശ്വസനദ്വാരങ്ങളാണുള്ളത്. ഇവ ഒരൊറ്റ അടപ്പുപയോഗിച്ച് സംരക്ഷിക്കപ്പെട്ടിരിക്കുന്നു[13].

സഞ്ചരിക്കുമ്പോള്‍ അല്പസമയത്തേക്ക് നീലത്തിമിംഗലങ്ങള്‍ക്ക് 50 കി.മീ/മ വേഗത ആര്‍ജ്ജിക്കാന്‍ കഴിയും. സാധാരണ വേഗത 20 കി.മീ/മ ആണ്[3] . ഭക്ഷണസമ്പാദനത്തിനായി കി.മീ/മ വേഗതയിലാണ് സഞ്ചരിക്കാറാണ് പതിവ്.

നീലത്തിമിംഗലങ്ങള്‍ സാധാരണയായി ഒറ്റക്കോ ജോഡിയായിട്ടോ ആണ് കഴിയുന്നത്. ഒന്ന് ഒന്നിനെ വിട്ട് അധികകാലം കഴിയാറില്ല. ഇതര നീലത്തിമിംഗലങ്ങളുമായി അത്ര സഹവാസം പുലര്‍ത്താറുമില്ല. സാധാരണയായി ഭക്ഷണം നന്നായി ലഭിക്കുന്നസ്ഥലത്ത് 50 നീലത്തിമിംഗലങ്ങളുടേ വരെ കൂട്ടത്തെ ഒരു ചെറിയ പ്രദേശത്ത് കാണാന്‍ കഴിയും. പക്ഷേ അത് മറ്റ് ബലീന്‍ തിമിംഗലങ്ങളേ പോലെ ഒരു വന്‍ കൂട്ടമായിരിക്കില്ല.

[തിരുത്തുക] വലിപ്പം

അവയുടെ വലിപ്പം കൊണ്ടുതന്നെ നീലത്തിമിംഗലങ്ങളുടെ അളവുകള്‍ എടുക്കുക എന്നത് ശ്രമകരമാണ്. തിമിംഗലവേട്ടക്കാര്‍ കൊല്ലുന്നവയെ പോലും മുറിച്ചാണ് അളക്കാറ്; അപ്പോള്‍ രക്തവും മറ്റ് ശരീരദ്രവങ്ങളും ചോര്‍ന്നു പോകുന്നതിനാല്‍ ശരീരഭാരം കണക്കാക്കുന്നതില്‍ പിഴവുണ്ടാകുന്നു. എന്നിരുന്നാലും 150 മുതല്‍ 170 വരെ ടണാണ് സാധാരണ ഭാരം 27 മീറ്റര്‍ നീളമുള്ളവയെവരെ കൃത്യമായി അളന്നിട്ടുണ്ട്. അമേരിക്കയിലെ ദേശീയ സമുദ്ര സസ്തനി പരീക്ഷണശാല 30 മീറ്റര്‍ നീളമുള്ള ഒരു നീലത്തിമിംഗലത്തിനു 180 ടണ്‍ ഭാരമുണ്ടായിരുന്നതായി കണക്കാക്കുന്നു. ഇന്നുവരെ കൃത്യമായി അളന്ന ഏറ്റവും വലിയ നീലത്തിമിംഗലത്തിനു 177 ടണ്‍ ഭാരമുണ്ടായിരുന്നു[7].

ഇന്നുവരെ ഭൂമിയില്‍ ജീവിച്ച ജീവികളില്‍ ഏറ്റവും വലുതാണ് നീലത്തിമിംഗലം എന്നാണ് കരുതപ്പെടുന്നത്[13] ഏറ്റവും വലിയ ഡൈനസോര്‍ ആയ അര്‍ജന്റീനോസോറസ് പോലും[14] 90 ടണ്‍ ഭാരമായിരുന്നു ഉണ്ടായിരുന്നത്; ഇത് ചിലര്‍ 122 ടണ്‍ ഭാരവും 60 മീറ്റര്‍ നീളവും ഉള്ള ജീവിയായിരുന്നു എന്നും പറയുന്നുണ്ട്[15]. ഏറ്റവും വലിയ നീലത്തിമിംഗലം ഏതായിരുന്നു എന്ന കാര്യത്തിലും അത്ര കൃത്യതയില്ല. എന്തായാലും 33.6 ഉം 33.3 ഉം മീറ്റര്‍ നീളമുണ്ടായിരുന്ന രണ്ട് പെണ്‍ നീലത്തിമിംഗലങ്ങള്‍ ഏറ്റവും വലിയവ ആയിരുന്നു എന്നു കരുതുന്നു[16] . ഈ അളവുകള്‍ അത്രകൃത്യമല്ല എന്നും ചിലര്‍ കരുതുന്നു. കൃത്യമായി അളന്ന ഏറ്റവും വലിയ നീലത്തിമിംഗലം 29.9 മീറ്റര്‍ നീളമുള്ള ഒന്നാണ്[7].

ഒരു നീലത്തിമിംഗലത്തിന്റെ നാവ് 2.7 ടണ്‍ ഭാരമുള്ളതായിരിക്കും [17]. പൂര്‍ണ്ണമായും തുറന്ന വായില്‍ 90 ടണ്‍ ഭക്ഷണവും വെള്ളവും കൊള്ളുന്നതായിരിക്കും[18]. എന്നിരുന്നാലും ഒരു വോളീബോള്‍ - പന്തിനേക്കാളും വലിയ ഒന്നും വിഴുങ്ങാന്‍ നീലത്തിമിംഗലങ്ങളുടെ കഴുത്തിന്റെ അടവ് അനുവദിക്കില്ല[19]. ഹൃദയം മാത്രം 600 കി.ഗ്രാം. ഭാരമുള്ളതായിരിക്കും, ഇത് ഏതൊരു ജീവിയുടേയും ആന്തരാവയവങ്ങളില്‍ ഏറ്റവും വലുതാണ്[17] A Blue Whale's aorta is about 23 cm (9 in) in diameter.[20] . ആദ്യ ഏഴു മാസങ്ങളില്‍ നീലത്തിമിംഗലത്തിന്റെ കുഞ്ഞ് ദിനവും 400 ലി. പാല്‍ വീതം കുടിക്കുന്നു.ഓരോ 24 മണിക്കൂറിലും ഈ കുഞ്ഞിന്റെ ഭാരം 90 കിലോ വച്ചാകും കൂടുക. പ്രസവ സമയത്തു തന്നെ കുട്ടിക്ക് 2700 കിലോ ഭാരമുണ്ടാകും, ഇത് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു ഹിപ്പപ്പോട്ടാമസിനു തുല്യമാണ്[3].


[തിരുത്തുക] ആഹാരം

നീലത്തിമിംഗലങ്ങള് കൊഞ്ചുകളേയോ മറ്റ് പുറംതോടുള്ള ജീവികളേയോ മാത്രമേ ഭക്ഷിക്കാറുള്ളൂ. [21] . ഈ ഭക്ഷണത്തില് തന്നെ സമുദ്രഭേദമനുസരിച്ച് വ്യത്യാസവും ഉണ്ട് വടക്കന് അറ്റ്ലാന്റിക് പ്രദേശത്ത് Meganyctiphanes norvegica, Thysanoessa raschii, Thysanoessa inermis Thysanoessa longicaudata മുതലായവയെ തിമിംഗലങ്ങള് ഭക്ഷണമാക്കുന്നു[22][23][24].

വടക്കന് ശാന്തസമുദ്രത്തില് Euphausia pacifica, Thysanoessa inermis, Thysanoessa longipes, Thysanoessa spinifera, Nyctiphanes symplex Nematoscelis megalops മുതലായവയും;[25][26][27] അന്റാര്ട്ടിക്കന് കടലില് Euphausia superba, Euphausia crystallorophias Euphausia valentin എന്നിവയേയും തിമിംഗലങ്ങള് ഭക്ഷിക്കുന്നു.

കൊഞ്ച് വര്ഗ്ഗത്തിലെ ജീവികളൂടെ കനത്ത സാന്നിദ്ധ്യമുള്ള പ്രദേശങ്ങളീല് നിന്നുമാത്രമേ തിമിംഗലങ്ങള് ആഹാര സമ്പാദനം നടത്താറുള്ളു. ചിലപ്പോള് ഒരു ദിവസം തന്നെ 3600 കി.ഗ്രാം ഭക്ഷണം അകത്താക്കിക്കളയും[21], സാധാരണ പകല്സമയങ്ങളില് 100 മീ. ആഴത്തിലെങ്കിലുമാവും ഇര തേടുക. ഭക്ഷണസമ്പാദന സമയത്ത് 10 മി. മുതല് 20 മിനിറ്റ് വരെ ഇവ മുങ്ങി കിടക്കാറുണ്ട്. ഏറ്റവും കൂടുതല് ഈ സമയം മുങ്ങിക്കിടന്നത് 36 മി. ആണെന്നു കരുതുന്നു(Sears 1998). ക്രില്ലുകളും മറ്റുജീവികളുമടക്കം വലിയ അളവ് ജലം വായിലേക്കെടുക്കുകയും പിന്നീട് വായിലെ ബലീന് ചാലുകള് ഉപയോഗിച്ച് ജലം പുറന്തള്ളൂകയും ചെയ്യുന്നു. വായില് അവശേഷിച്ച ക്രില്ലുകളെ വിഴുങ്ങുന്നു. ഇതെന്റെ കൂടെ ചെറുമത്സ്യങ്ങളൂം, കക്കകളും, ചെറുനീരാളികളുമെല്ലാം വയറ്റിലെത്താറുണ്ട്[28][29].


[തിരുത്തുക] ജീവന പ്രത്യേകതകള്‍

A juvenile Blue Whale with its mother
A juvenile Blue Whale with its mother

വസന്തകാലത്തിന്റെ അവസാനം മുതല്‍ ശീതകാലത്തിന്റെ അവസാനം വരെയാണ്‌ ഇവയുടെ ഇണചേരല്‍ കാലം[30]. ഇവയെ കുറിച്ചെല്ലാം വളരെ കുറച്ച് അറിവു മാത്രമേ മനുഷ്യര്‍ക്കുള്ളൂ. പെണ്‍തിമിംഗലങ്ങള്‍ എല്ലാ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കിടയിലും ശൈത്യകാലത്തോടെ ഒരു കുട്ടിക്ക് ജന്മം കൊടുക്കാറുണ്ട്. പത്തോ പന്ത്രണ്ടോ മാസങ്ങളാണു ഗര്‍ഭകാലം[30]. രണ്ടര ടണ്‍ ഭാരമുള്ള കുട്ടിക്ക് ഏഴുമീറ്റര്‍ നീളമുണ്ടാകും. ദിവസവും 380-570 ലിറ്റര്‍ പാല്‍ കഴിക്കുന്ന കുട്ടി ആറുമാസം കൊണ്ട് തന്റെ ശരീരത്തിന്റെ നീളം ഇരട്ടിയാക്കുന്നു. ആണ്‍ തിമിംഗലങ്ങള്‍ എട്ടു മുതല്‍ പത്ത് വയസ്സുവരെ ആകുമ്പോഴേക്കും പ്രായപൂര്‍ത്തിയാകുന്നു. അപ്പോള്‍ ഇവക്ക് 20 മീ. നീളമുണ്ടാകും (ദക്ഷിണ അര്‍ദ്ധഗോളത്തില്‍ കൂടുതലുമാവാം). പെണ്‍തിമിംഗലങ്ങള്‍ക്ക് അഞ്ചുവയസ്സാകുമ്പോഴേ പ്രായപൂര്‍ത്തിയാകുന്നു. അപ്പോള്‍ തന്നെ ഇവക്ക് 21 മീ . നീളമുണ്ടാകും.

നീലത്തിമിംഗലങ്ങള്‍ 80 കൊല്ലമെങ്കിലും ജീവിച്ചിരിക്കാറുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു[16][31][30]; എന്നിരുന്നാലും വടക്കു കിഴക്കന്‍ പസഫിക് സമുദ്രത്തില് 34 വര്‍ഷമാണ്‌ നേരിട്ട് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ജീവിതകാലം, നീലത്തിമിംഗലങ്ങള്‍ക്ക് മനുഷ്യനൊഴിച്ച് ഭൂമുഖത്തുള്ള ഏക ഭീഷണീ കൊലയാളിത്തിമിംഗലം മാത്രമാണ്‌[32]. പഠനങ്ങള്‍ കാട്ടിത്തരുന്നത് 25% പ്രായപൂര്‍ത്തിയായ തിമിംഗലങ്ങള്‍ക്കും കൊലയാളീത്തിമിംഗലങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട് എന്നാണ്‌[16]. എന്നാല് ഇത്തരം ആക്രമണങ്ങളാലുള്ള മരണ നിരക്കിനെ കുറിച്ച് അറിവൊന്നുമില്ല.

നീലത്തിമിംഗലങ്ങള്‍ ഒരു പ്രദേശം ഉപേക്ഷിച്ചു പോവുക എന്നത് അത്യപൂര്‍‌വ്വമായ സംഭവമാണ്‌, ഇവയുടെ പ്രത്യേക സാമൂഹിക സ്വഭാവം മൂലം കൂട്ടത്തെ ഉപേക്ഷിച്ചുള്ള ദേശാടനവും മറ്റും ഇല്ലന്നു തന്നെ പറയാം[33].


[തിരുത്തുക] നീലത്തിമിംഗലത്തിന്റെ പാട്ട്

ഇതും കാണുക: തിമിംഗല സംഗീതം
Multimedia relating to the Blue Whale
Note that the whale calls have been sped up 10x from their original speed.


കണ്ണിങ്സ്, തോംസണ്‍ എന്നിവര്‍ നടത്തിയ പഠന(1971) പ്രകാരം നീലത്തിമിംഗലങ്ങളുടെ ശബ്ദം മീറ്ററില്‍ ഒരു മൈക്രോപാസ്കല്‍ മര്‍ദ്ദത്തില്‍ 155 മുതല്‍ 188 ഡെസിബെല്‍ വരെ ശക്തമായിരിക്കും[34][35] .

എല്ലാ നീലത്തിമിംഗലക്കൂട്ടങ്ങള്‍ക്കും 10-നും 40-നും ഹെര്‍ട്സ് ആവൃത്തിക്കിടയിലുള്ള ഒരു സ്വന്തം ആവൃത്തി ഉണ്ടാകും. ഈ ഒച്ചയുണ്ടാക്കല്‍ പത്തുമുതല്‍ മുപ്പതു സെക്കന്റ് നീണ്ടിരിക്കും. എന്നാല്‍ ശ്രീലങ്കക്കു സമീപത്തു വച്ച് ഒരു കുള്ളന്‍ നീലത്തിമിംഗലം നാലു നോട്ടുകളുള്ള രണ്ട് മിനിട്ടോളം നീളുന്ന ഗാനം ആവര്‍ത്തിച്ചാലപിക്കുന്നത് റിക്കോഡ് ചെയ്യുകയുണ്ടായിട്ടുണ്ട്. സാധാരണ കൂനന്‍ തിമിംഗലങ്ങളാണ്‌ ഇത്തരത്തില്‍ ഒച്ച വെക്കുന്നത്. അത് ആ പ്രത്യേക ജാതിയില്‍(B. m. brevicauda) മാത്രമുള്ള പ്രത്യേകത ആയിരിക്കാം എന്നാണ്‌ ശാസ്ത്രജ്ഞര്‍കരുതുന്നത്

പൊതുവേ ശബ്ദമുണ്ടാക്കുന്നതിന്റെ കാരണം അജ്ഞാതമാണ്‌. റിച്ചാര്‍‌സണ്‍ എറ്റ് എല്(1995) ആറ് കാരണങ്ങളെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്

[36]


  1. അംഗങ്ങള്‍ തമ്മിലുള്ള അകലം പരിപാലിക്കുക.
  2. വംശീയമോ അംഗങ്ങള് തമ്മിലുള്ളതോ ആയ തിരിച്ചറിയലിനായി
  3. തങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തമ്മില്‍ പകരാന്‍ (ഉദാ: ഭക്ഷണം, അറിയിപ്പ്)
  4. സാമൂഹിക ബന്ധങ്ങളുടെ പരിപാലനത്തിനായി (ഉദാ: ആണും പെണ്ണും തമ്മിലുള്ള പരസ്പര ബന്ധത്തിന്)
  5. സ്ഥലത്തിന്റെ പ്രത്യേകതകള്‍ അറിയാന്‍
  6. #ശത്രുക്കളെ തിരിച്ചറിയാന്‍


[തിരുത്തുക] തിമിംഗലവേട്ടയും എണ്ണവും

[തിരുത്തുക] വേട്ടയാടല്‍ കാലം

പ്രധാന ലേഖനം: തിമിംഗല വേട്ട
Blue whale populations have declined dramatically due to commercial whaling.
Blue whale populations have declined dramatically due to commercial whaling.

നീലത്തിമിംഗലങ്ങളെ വേട്ടയാടി പിടിക്കുക എന്നത് അത്ര അനായാസമായ കാര്യമല്ല. അവയുടെ വേഗതയും ശക്തിയും കാണിക്കുന്നത് വളരെ പണ്ട് അവയെ വേട്ടയാടിയിരുന്നില്ല എന്നാണ്‌. അക്കാലത്ത് വേട്ടക്കാര് അധികവും സ്പേം തിമിംഗലങ്ങളേയോ റൈറ്റ് തിമിംഗലങ്ങളേയോ ആയിരുന്നു വേട്ടയാടിയിരുന്നത്[37]. 1864-ല് സ്വേന്ഡ് ഫോന്(Svend Foyn) എന്ന നോര്വീജിയക്കാരന് തന്റെ ആവി ബോട്ടില് വലിയ തിമിംഗലങ്ങളെ പിടിക്കാന് പ്രാപ്തമായ ചാട്ടുളികള് തയ്യാറാക്കിയിരുന്നു[3] . ആദ്യമാദ്യം വിജയശതമാനം കുറവായിരുന്നെങ്കിലും ഫോന് തന്റെ ചാട്ടുളി കുറ്റമറ്റതാക്കി തീര്ത്തെടുക്കുകയും അതേ തുടര്ന്ന് വടക്കന് നോര്വേയില് ഫിന്മാര്ക്കില് അനേകം വേട്ടയാടല് കേന്ദ്രങ്ങള് ആരംഭിക്കുകയും ചെയ്തു. പ്രാദേശിക മുക്കുവരുടെ എതിര്പ്പിനെ തുടര്ന്ന് ഈ പ്രദേശത്തെ അവസാന തിമിംഗല വേട്ടകേന്ദ്രം 1904-ല് അടച്ചു പൂട്ടി

ഐസ്‌ലന്‍ഡ്(1963) ഫറോ ദ്വീപുകള്‍ (1894), ഐസ്‌ലന്‍ഡിലെ തന്നെ ന്യൂഫൌന്‍ഡ്‌ലാന്‍ഡ് (1898)തുടങ്ങിയ സ്ഥലങ്ങളില്‍ വളരെ പെട്ടന്നു തന്നെ നീലത്തിമിംഗലങ്ങളേയും വേട്ടയാടല്‍ ആരംഭിച്ചു. 1904 -1905 കാലത്ത് ദക്ഷിണ ജോര്‍ജിയയില്‍ നിന്ന് ആദ്യമായി നീലത്തിമിംഗലങ്ങളെ വേട്ടയാടുകയുണ്ടായി. 1925 ആയതോടെ ആവിക്കപ്പലുകളുടെ സഹായത്തോടെ നീലത്തിമിംഗലങ്ങളേയും മറ്റു ബലീന്‍ തിമിംഗലങ്ങളേയും അന്റാര്‍ട്ടിക്ക, അന്റാര്‍ട്ടിക്കക്കു സമീപമുള്ള മറ്റുപ്രദേശങ്ങള്‍ എന്നിവിടെ നിന്നുമുള്ള വേട്ടയാടല്‍ വളരെ അധികമായി. 1930നും 31നും ഇടയില്‍ ഈ കപ്പലുകള്‍ 29,400 നീലത്തിമിംഗലങ്ങളെ മാത്രം അന്റാര്‍ട്ടിക് പ്രദേശത്തുനിന്നുമാത്രം പിടിച്ചെന്നു കരുതുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോഴേക്കും നീലത്തിമിംഗലങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. 1946-ഓടു കൂടി അന്താരാഷ്ട്ര നീലത്തിമിംഗല കച്ചവടം നിയന്ത്രിക്കാനുള്ള പ്രാരംഭനടപടികള്‍ക്കു തുടക്കമായി. പക്ഷേ തിമിംഗലജാതികളെ ഫലപ്രദമായി തരംതിരിക്കല്‍ നടത്തിട്ടില്ലായിരുന്നതിനാല്‍ അന്ന് അതത്ര ഫലപ്രദമായിരുന്നില്ല.നീലത്തിമിംഗല വേട്ട 1960കളില്‍ അന്താരാഷ്ട്ര വെയിലിങ് കമീഷന്‍ പൂര്‍ണ്ണമായി നിരോധിച്ചു[38][39], സോവിയറ്റ് യൂണിയന്‍ നടത്തിയിരുന്ന വേട്ടയും 1970 കളില്‍ അവസാനിപ്പിച്ചു[40]. ഇന്നാല്‍ ഈ സമയം കൊണ്ടു തന്നെ 3,30,000 നീലത്തിമിംഗലങ്ങളെ അന്റാര്‍ട്ടിക് പ്രദേശത്തും 33,000 എണ്ണം ദക്ഷിണ അര്‍ദ്ധഗോളത്തിന്റെ മറ്റുഭാഗത്തുനിന്നും, 8,200 എണ്ണം ദക്ഷിണ ശാന്തസമുദ്രത്തില്‍ നിന്നും, 7,000 എണ്ണത്തെ വടക്കന്‍ അറ്റ്ലാന്റിക് പ്രദേശത്തുനിന്നും കൊന്നൊടുക്കിയിരുന്നു. അപ്പോഴേക്കും അന്റാര്‍ട്ടിക്കയിലെ ആകെ എണ്ണം ആദ്യമുണ്ടായിരുന്നതിന്റെ 0.15% ആയിത്തീര്‍ന്നിരുന്നു[9].


തിമിംഗലവേട്ടക്കാര്‍ നീലത്തിമിംഗലങ്ങളെ വംശനാശത്തിന്റെ വക്കുവരെയെത്തിച്ചിരുന്നു. ചെറിയ ഇടവേളകള് എടുത്താണെങ്കില് പോലും വേട്ടക്കാര് ഇവയെ കൊന്നൊടുക്കുന്നത് തുടരുന്നുണ്ട്. സമുദ്രശാസ്ത്രജ്ഞരും മറ്റും ഇക്കാര്യം നിശിതമായി നിരീക്ഷിക്കുന്നുമുണ്ട്. വലിയ ജീവിതകാലമുള്ള ജീവികളുടെ വംശനാശഭീഷണി അത്യന്തം ഭീതിജനകമാണ്‌ എന്നതാണ്‌ അതിനു കാരണം. മറ്റു ചെറിയ മത്സ്യങ്ങളെ അപേക്ഷിച്ച് നീലത്തിമിമിഗലങ്ങള്ക്കുള്ള നീണ്ട ഗര്ഭകാലവും ഒരു പ്രസവത്തില് ഒന്നോ രണ്ടോ കുട്ടികളേ ഉണ്ടാവൂ എന്നതും വംശനാശഭീഷണി കൂട്ടുന്നു. അതുകൊണ്ട് ഒരു വര്ഷത്തില് തന്നെ അനേകം തവണ പ്രത്യുത്പാദനം നടത്തുന്ന ചെറു ജീവികളെ അപേക്ഷിച്ച് നീലത്തിമിംഗലങ്ങള് സുരക്ഷിതമാകാന് കൂടുതല് കാലമെടുക്കും


[തിരുത്തുക] ഇതും കാണുക

[തിരുത്തുക] ആധാരസൂചിക

  1. 1.0 1.1 1.2 Mead, James G., and Robert L. Brownell, Jr. (2005-11-16). in Wilson, D. E., and Reeder, D. M. (eds): Mammal Species of the World, 3rd edition, Johns Hopkins University Press, 725. ISBN 0-801-88221-4. 
  2. Cetacean Specialist Group (1996). Balaenoptera musculus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes a lengthy justification of why this species is endangered
  3. Cite error: Invalid <ref> tag; no text was provided for refs named factsheet
  4. Animal Records. Smithsonian National Zoological Park. ശേഖരിച്ച തീയതി: 2007-05-29.
  5. What is the biggest animal ever to exist on Earth?. How Stuff Works. ശേഖരിച്ച തീയതി: 2007-05-29.
  6. FI - Species fact sheets. Fisheries and Aquaculture Department, Food and Agriculture Organization.
  7. 7.0 7.1 7.2 Assessment and Update Status Report on the Blue Whale Balaenoptera musculus. Committee on the Status of Endangered Wildlife in Canada (2002).
  8. Alex Kirby, BBC News (2003). Science seeks clues to pygmy whale. ശേഖരിച്ച തീയതി: April 21, 2006.
  9. 9.0 9.1 T.A. Branch, K. Matsuoka and T. Miyashita (2004). "Evidence for increases in Antarctic blue whales based on Bayesian modelling". Marine Mammal Science 20: 726–754. 
  10. Barnes LG, McLeod SA. (1984). "The fossil record and phyletic relationships of gray whales.", in Jones ML et al.: The Gray Whale (in English). Orlando, Florida: Academic Press, 3-32. ISBN 0123891809. 
  11. A. Arnason and A. Gullberg (1993). "Comparison between the complete mtDNA sequences of the blue and fin whale, two species that can hybridize in nature". Journal of Molecular Ecology 37: 312–322. 
  12. Ichihara T. (1966). The pygmy blue whale B. m. brevicauda, a new subspecies from the Antarctic in Whales, dolphins and porpoises Page(s) 79-113.
  13. 13.0 13.1 13.2 13.3 13.4 13.5 Size and Description of the Blue Whale species. ശേഖരിച്ച തീയതി: 15 June, 2007.
  14. (Spanish) Bonaparte J, Coria R (1993). "Un nuevo y gigantesco sauropodo titanosaurio de la Formacion Rio Limay (Albiano-Cenomaniano) de la Provincia del Neuquen, Argentina". Ameghiniana 30 (3): 271-282. 
  15. Carpenter, K. (2006). "Biggest of the big: a critical re-evaluation of the mega-sauropod Amphicoelias fragillimus." In Foster, J.R. and Lucas, S.G., eds., 2006, Paleontology and Geology of the Upper Jurassic Morrison Formation. New Mexico Museum of Natural History and Science Bulletin 36: 131-138.[1]
  16. 16.0 16.1 16.2 Sears R, Calambokidis J (2002). "Update COSEWIC status report on the Blue Whale Balaenoptera musculus in Canada.". Committee on the Status of Endangered Wildlife in Canada, Ottawa..
  17. 17.0 17.1 (1915) The Scientific Monthly. American Association for the Advancement of Science, 21. 
  18. Jason de Koning and Geoff Wild (1997). Contaminant analysis of organochlorines in blubber biopsies from Blue Whales in the St Lawrence. Trent University.
  19. Blue Planet: Frozen seas (BBC documentary)
  20. Caspar, Dave (2001 April). Ms. Blue's Measurements. Seymour Center, University of California, Santa Cruz.. ശേഖരിച്ച തീയതി: 2006-09-01.
  21. 21.0 21.1 Detailed Information about Blue Whales. Alaska Fisheries Science Center (2004).
  22. Hjort J, Ruud JT (1929). "Whaling and fishing in the North Atlantic". Rapp. Proc. Verb. Conseil int. Explor. Mer 56. 
  23. Christensen I, Haug T, Øien N (1992). "A review of feeding and reproduction in large baleen whales (Mysticeti) and sperm whales Physeter macrocephalus in Norwegian and adjacent waters.". Fauna Norvegica Series A 13: 39-48. 
  24. Sears R, Wenzel FW, Williamson JM (1987). "The Blue Whale: A Catalogue of Individuals from the Western North Atlantic (Gulf of St. Lawrence)". Mingan Island Cetacean Study, St. Lambert, Quebec.: 27. 
  25. Sears, R (1990). "The Cortez blues". Whalewatcher 24 (2): 12-15. 
  26. Kawamura, A (1980). "A review of food of balaenopterid whales". Sci. Rep. Whales Res. Inst. 32: 155-197. 
  27. Yochem PK, Leatherwood S (1980). "Blue whale Balaenoptera musculus (Linnaeus, 1758)", in Ridgway SH, Harrison R: Handbook of Marine Mammals, Vol. 3:The Sirenians and Baleen Whales.. London: Academic Press, 193-240. 
  28. Nemoto T (1957). "Foods of baleen whales in the northern Pacific". Sci. Rep. Whales Res. Inst. 12: 33-89. 
  29. Nemoto T, Kawamura A (1977). "Characteristics of food habits and distribution of baleen whales with special reference to the abundance of North Pacific sei and Bryde’s whales". Rep. int. Whal. Commn 1 (Special Issue): 80-87. 
  30. 30.0 30.1 30.2 Blue Whale - ArticleWorld.
  31. www.npca.org. ശേഖരിച്ച തീയതി: 21 June, 2007.
  32. J. Calambokidis, G. H. Steiger, J. C. Cubbage, K. C. Balcomb, C. Ewald, S. Kruse, R. Wells and R. Sears (1990). "Sightings and movements of blue whales off central California from 1986–88 from photo-identification of individuals". Rep. Whal. Comm. 12: 343–348. 
  33. William Perrin and Joseph Geraci. "Stranding" pp 1192–1197 in Encyclopedia of Marine Mammals (Perrin, Wursig and Thewissen eds)
  34. W.C. Cummings and P.O. Thompson (1971). "Underwater sounds from the blue whale Balaenoptera musculus". Journal of the Acoustics Society of America 50(4): 1193–1198. 
  35. W.J. Richardson, C.R. Greene, C.I. Malme and D.H. Thomson (1995). Marine mammals and noise. Academic Press, Inc., San Diego, CA.. ISBN 0-12-588441-9. 
  36. National Marine Fisheries Service (2002). Endangered Species Act - Section 7 Consultation Biological Opinion (PDF).
  37. Scammon CM (1874). The marine mammals of the northwestern coast of North America. Together with an account of the American whale-fishery. San Francisco: John H. Carmany and Co., 319. 
  38. Gambell, R (1979). "The blue whale". Biologist 26: 209-215. 
  39. Best, PB (1993). "Increase rates in severely depleted stocks of baleen whales". ICES J. mar. Sci. 50: 169-186. 
  40. Yablokov, AV (1994). "Validity of whaling data". Nature 367: 108. 

[തിരുത്തുക] അവലംബം

[തിരുത്തുക] പുറം കണ്ണികള്‍

വിക്കിസ്പീഷിസില്‍ 'നീലത്തിമിംഗലം' എന്ന ജീവികളെ കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ട്

ഫലകം:Baleen whales

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com