വടകര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് ജില്ല |
ഭാഷ | മലയാളം |
ടെലെഫോണ്‍ കോഡ് | 0496 |
വിസ്തീര്‍ണ്ണം | ച.കി.മീ |
ജനസംഖ്യ | 75,740 |
വടക്കന്‍ കേരളത്തിലെ, കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെട്ട ഒരു പ്രദേശമാണ് വടകര.ഇംഗ്ലീഷില്‍ ബടകര എന്നും എഴുതാറുണ്ട്
[തിരുത്തുക] സ്ഥലവിശേഷങ്ങള്‍
വടകര ഒരു നഗരസഭയാണ്, 2001ലെ സെന്‍സ് പ്രകാരം 75,740 ജനങ്ങള്‍ അധിവസിക്കുന്ന ഈ നഗരം [1] കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടണമാണ്. വടകര എന്ന പേരില്‍ ഒരു താലൂക്കും, ഒരു ലോകസഭാ മണ്ഡലവും ഒരു നിയമസഭാമണ്ഡലവും ഉണ്ട് എന്നതുതന്നെ ഈ പ്രദേശത്തിന്റെ പ്രാധാന്യം കാണിക്കുന്നു. കോഴിക്കോട് നഗരത്തിന് വടക്ക് കോഴിക്കോടിനും മാഹിക്കും ഇടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഭൂപ്രകൃതിയാല്‍ ചുറ്റപ്പെട്ട വടകര ഒരു തീരദേശമാണ്. കേരളത്തിന്റെ പുരാണങ്ങളില്‍ കടത്തനാട് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഈ പ്രദേശമാണ്. ചരിത്ര പ്രസിദ്ധമായ ലോകനാര്‍കാവ് ക്ഷേത്രം ഇവിടെയാണ്. 1948ലെ ഭീകരമായ ഒഞ്ചിയം വെടിവെപ്പില്‍ കൊല്ലപ്പെട്ട 10 പേരേയും സംസ്കരിച്ചത് വടകര മുനിസിപ്പാലിറ്റിയിലെ പുറങ്കരയിലാണ്[2]
[തിരുത്തുക] അവലംബം
- ↑ http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999
- ↑ ഒഞ്ചിയം പഞ്ചായത്ത് വികസനരേഖ