Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
വിക്കിപീഡിയ:വിക്കി പഞ്ചായത്ത് (സഹായം) - വിക്കിപീഡിയ

വിക്കിപീഡിയ:വിക്കി പഞ്ചായത്ത് (സഹായം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കി പഞ്ചായത്ത്
വിക്കി പഞ്ചായത്ത്
സാങ്കേതികവിഭാഗത്തിലെ
പഴയ സം‌വാദങ്ങള്‍
സംവാദ നിലവറ

ഉള്ളടക്കം

[തിരുത്തുക] മലയാളം വിക്കി പേജുകളുടെ ഇംഗ്ലീഷ് യു ആര്‍ എല്‍

പല ആവശ്യങ്ങള്‍ക്കും പല വിക്കി പേജുകളുടേയും ഇംഗ്ലീഷിലുള്ള URL അത്യാവശ്യമാണ്.

ഇപ്പോള്‍ ലേഖനങ്ങള്‍ക്ക് പ്രെറ്റി യുആര്‍ എല്‍ എന്ന സം‌വിധാനത്തിലൂടെ അത് ലഭ്യമാകുന്നുണ്ട്. (ഉദാ: http://ml.wikipedia.org/wiki/Astronomy) .

പക്ഷെ ഈ അടുത്ത് മലയാളം വിക്കി പീഡിയയില്‍ മേലും കീഴും നോക്കാതെയും, വേണ്ടത്ര ചര്‍ച്ചയോ വോട്ടെടുപ്പോ ഒന്നും നടത്താതെയും, അന്ധമായ ഭാഷാ പ്രേമത്തിന്റെ പേരില്‍ സകല നെയിംസ്പേസും ചിലര്‍ ചേര്‍ന്ന് മലയാളീകരിച്ച് കളഞ്ഞു. (മലയാളീകരണം അല്ല പേര്‍സെന്റേജ് എങ്കോഡിങ്ങ്) ഒരു പുതിയ സം‌വിധാനത്തിലേക്ക് മാറുമ്പോള്‍ ആദ്യം വേണ്ടത് നിലവിലുള്ളതിനു പ്രശ്നം ഉണ്ടവാതെ നോക്കുകയാണ്.

ഇപ്പോള്‍ മലയാളം വിക്കിയില്‍ ഫലകത്തിന്റെയോ,ചിത്രത്തിന്റേയോ, യൂസ്ര്പേജിന്റേയോ, മറ്റ് അനവധി അനവധി പ്രക്രിയകളുടെ ലിങ്കില്‍ ക്ലിക്കിയാല്‍ പേര്‍സന്റ്റേജ് എങ്കോഡിങ്ങ് കൊണ്ട് ഒന്നും മനസ്സിലാവാതെ നട്ടം തിരിയുകയാണ്. ചുരുക്കത്തില്‍ മലയാളം വിക്കി പീഡിയ കഴിഞ്ഞ ഒന്നു രണ്ട് ആഴ്ചയായി കുറച്ച് വിവര സാങ്കേതിക പ്രവര്‍ത്ത്കര്‍ക്ക് മാത്രം പ്രവര്‍ത്തിക്കവുന്ന ഒന്നായി മാറിയിട്ടുണ്ട്. ഇങ്ങനെ കുറച്ച് വിവര സാങ്കേതിക പ്രവര്‍ത്ത്കര്‍ക്ക് മാത്രം സംഭവന ചെയ്യവുന്ന ഒരു സം‌രംഭം ആക്കി മലയാളം വിക്കിയെ മാറ്റാണാണോ ചിലരുടെ പുറപ്പാട്.

എന്റെ ഇപ്പോഴത്തെ പ്രശ്നത്തിലാക്ക് വരട്ടെ . എനിക്ക് ഇപ്പോള്‍ എന്റെ ബ്രൗസറിന്റെ അഡ്രസ്സ് ബാറില്‍ ടെമ്പ്ലേറ്റുകള്‍ക്ക് http://ml.wikipedia.org/wiki/Template:Astronomy-footer എന്നും ചിത്രങ്ങള്‍ക്ക് http://ml.wikipedia.org/wiki/Image:Crab_Nebula.jpg എന്ന രീതിയിലും, യൂസര്‍പേജിനു http://ml.wikipedia.org/wiki/User:Shijualex എന്ന രീതിയിലും കൂടെ അഡ്രസ്സ് കിട്ടാന്‍ സാങ്കേതിക വിദഗ്ദര്‍ സഹായിക്കണം.

മലയാളം ഇഷ്ടം പോലെ എവിടേയും ആയി കൊള്ളൂ. പക്ഷെ അതിനൊപ്പം ഈ സം‌വിധാനം കൂടെ നിലനിര്‍ത്തണം. അതായത് ഇപ്പോള്‍ ലേഖനങ്ങള്‍ക്ക് പ്രെറ്റി യു ആര്‍ എലില്‍ കൂടി ലഭിക്കുന്ന സം‌വിധാനം (ഇനി ഇതും കൂടി മലയാളീകരിക്കുമോ? മലയാളീകരണം അല്ല പേര്‍സെന്റേജ് എങ്കോഡിങ്ങ്.) എല്ല വിക്കി പേജുകളിലേക്കും വ്യാപിപ്പിക്കണം.

പോസ്റ്റ് സ്ക്രിപ്റ്റ്: മലയാളത്തില്‍ ലേഖനം എഴുതണം എന്നും മലയാളം വിക്കിയില്‍ മലയാളത്തില്‍ ലേഖനം വരണം എന്നതും കൊണ്ടാണ് ഞാന്‍ ഈ വിക്കിയില്‍ ലേഖനം എഴുതുന്നത്, അതിനാല്‍ മുകളിലെ സം‌വാദത്തിനു ആവശ്യമില്ലാത്ത അര്‍ത്ഥങ്ങള്‍ കൊടുക്കതിരിക്കുക.--Shiju Alex 16:10, 18 ജൂണ്‍ 2007 (UTC)

ഷിജു പറഞ്ഞു.. ഈ അടുത്ത് മലയാളം വിക്കി പീഡിയയില്‍ മേലും കീഴും നോക്കാതെയും, വേണ്ടത്ര ചര്‍ച്ചയോ വോട്ടെടുപ്പോ ഒന്നും നടത്താതെയും, അന്ധമായ ഭാഷാ പ്രേമത്തിന്റെ പേരില്‍ സകല നെയിംസ്പേസും ചിലര്‍ ചേര്‍ന്ന് മലയാളീകരിച്ച് കളഞ്ഞു
ഒരു മാസത്തിലധികം വിക്കിപീഡിയയുടെ സാങ്കേതികവിഭാഗം സം‌വാദത്താളില്‍ ഉണ്ടായിരിക്കുകയും ഷിജുവടക്കം അഞ്ച് സജീവ ഉപയോക്താക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്ത് ഒരു വിഷയമാണിത്. പ്രസ്തുത സം‌വാദത്തില്‍ ആരും തന്നെ എതിരഭിപ്രായം പ്രകടിപ്പിച്ചും കണ്ടില്ല. തെറ്റുകള്‍ മനുഷ്യസഹജമാണ്‌. അതു പോലെ ഷിജുവിന്‌ ഇപ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ആരും വില കുറച്ചു കാണുമെന്നും തോന്നുന്നില്ല. പരിഹരിക്കാനാവാത്ത പ്രശ്നങ്ങള്‍ നമുക്കില്ല (ഈ മാറ്റങ്ങള്‍ റിവര്‍ട്ട് ചെയ്യുന്നതടക്കം). ഇതു കൂടാതെ വിക്കിപീഡിയ, കവാടം മുതലായ മലയാളനാമങ്ങളുള്ള നെയിംസ്പേസുകള്‍ ഇതിനു മുന്‍പേ നിലവിലുണ്ടായിരുന്നു എന്നും ഓര്‍ക്കുക. സം‌യമനം പാലിച്ച സം‌വാദത്തില്‍ പങ്കെടുക്കണം എന്ന് അപേക്ഷിക്കുന്നു. --Vssun 20:03, 18 ജൂണ്‍ 2007 (UTC)
ഇതു ഷിജു എന്ന (അതായത് കഴിഞ്ഞ ഒരു വര്‍ഷമായി വിക്കിമായി പരിചയം ഉള്ള) ഒരു യൂസറുടെ മാത്രം പ്രശ്നം അല്ല. എന്തു സം‌വിധാനം ഇമ്പ്ലിമെന്റ് ചെയ്യുമ്പോഴും ആദ്യം എന്‍ഡ് യൂസറെ മനസ്സില്‍ കണ്ട് വേണം ചെയ്യുവാന്‍. വിക്കിയില്‍ സംഭാവന ചെയ്യുന്ന പത്തോളം യൂസര്‍മാര്‍ക്കും പിന്നെ മലയാളം ബ്ലോഗുമായി പരിചയം ഉള്ള ആയിരത്തില്‍ താഴെ മലയാളികള്‍ക്ക് മാത്രമേ ഇപ്പോഴും യൂണിക്കോഡും മലയാളം ടൈപ്പിങ്ങും മറ്റും അറിയൂ. മൂന്നു കോടി ജനങ്ങളില്‍ ആയിരം പേര്‍ എത്ര ശതമാനം വരും എന്നു പറയേണ്ടല്ലോ. ഇപ്പോഴും കമ്പ്യൂട്ടര്‍ എന്നു പറഞ്ഞാല്‍ ഇംഗ്ലീഷ് തന്നെയാണ് ഭൂരിപക്ഷത്തിനും. വിക്കിയില്‍ ഒരാള്‍ പുതിയതായി എത്തിയാല്‍ പ്രസ്തുത യൂസര്‍ ഇംഗ്ലീഷിലാണ് ആദ്യം ടൈപ്പ് ചെയ്യുക.
മജ്ഞിത്ത് ഒരു സംവാദത്തില്‍ പറഞ്ഞതു പോലെ
   
വിക്കിപീഡിയ:വിക്കി പഞ്ചായത്ത് (സഹായം)
സാധാരണ മലയാളികള്‍ ഇവിടെയെത്തുന്നത് ഇന്റര്‍ഫേസും മറ്റു സാങ്കേതിക കാര്യങ്ങളും മലയാളത്തിലാണോ എന്നു പരിശോധിക്കാനല്ല. ഒറ്റയിരുപ്പിന്‍ എല്ലാം മലയാളത്തിനാക്കാന്‍ കഴിഞ്ഞാട്ടില്ല. അത് എന്തുകൊണ്ടു ചെയ്തില്ല എന്നുകൂടി ഓര്‍ക്കണം. ഇന്നത്തെ അവസ്ഥയില്‍ മലയാളം വിക്കിപീടിയയ്ക്ക് സാങ്കേതിക കാര്യങ്ങളില്‍ ഇതര വിക്കികളോടുള്ള സഹവര്‍ത്തിത്തിലൂടെയേ നിലനില്‍ക്കാനാകൂ. ചില സാങ്കേതിക പദങ്ങളും ടെമ്പ്ലേറ്റ് നെയിമുകളും ഇംഗ്ലീഷില്‍ തന്നെ തുടരണമെന്നു പറയുന്നതിന്റെ കാരണവും അതുതന്നെ. മലയാളം നന്നായി ടൈപ്പ് അറിയുന്നവര്‍ക്ക്

അതിന്റെ ബുദ്ധിമുട്ട് ചിലപ്പോള്‍ മനസിലാകില്ല. വിക്കിപീഡിയയില്‍ പുതുതായി എത്തുന്നവരില്‍ അധികവും(ലേഖനങ്ങളെഴുതാനോ, വായിക്കാനോ) മലയാളത്തില്‍ടൈപ്പ് ചെയ്യാന്‍ അറിയാത്തവരാണ്‍ എന്ന വസ്തുത മറക്കരുത്. അവര്‍ ആഗ്രഹിക്കുന്ന ഉള്ളടക്കം ഉണ്ടോ എന്നറിയാന്‍ മിക്കവരും ഇംഗ്ലീഷിലാണ്‍ ആദ്യം ടൈപ്പ് ചെയ്തു നോക്കുന്നത്.

   
വിക്കിപീഡിയ:വിക്കി പഞ്ചായത്ത് (സഹായം)
ഇനി ഇപ്പോള്‍ മലയാളം വിക്കിയിലേക്ക് വന്നാലോ. പേര്‍സന്റേജ് എങ്കോഡിങ്ങ് കൊണ്ട് നട്ടം തിരിയുകയാണ്.കവാടം, വിക്കിപീഡിയ എന്നീ നേംസ്പേസുകള്‍ പണ്ടേ മലയാളത്തിലായിരുന്നു എന്നത് ഇപ്പോഴത്തെ ഈ മൊത്തം മാറ്റത്തിനു ന്യായീകരണം ആകുയ്ന്നില്ല.
മലയാളം വിക്കി പീഡിയയില്‍ എത്ര പോര്‍ട്ടല്‍ പേജുകള്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ കൊള്ളാം. പക്ഷെ അതേ പോലാണോ യൂസര്‍പേജിന്റേയും, ടെമ്പ്ലേറ്റിന്റേയും , ചിത്രത്തിന്റേയും ഒക്കെ സ്ഥിതി. ഈ പേജുകളുടെ URL വിക്കിയുടെ പുറത്ത് പല ഇടത്തും പല കാര്യങ്ങള്‍ക്ക് സൈറ്റ് ചെയ്യേണ്ടി വരുന്നുന്ട്. ആ സമയത്ത് പേര്‍സെന്റേജ് എങ്കോഡിങ്ങ് ഉള്ള ഒരു കിലോമീറ്റര്‍ നീളമുള്ള ഇപ്പ്പോഴത്തെ യു ആര്‍ എല്‍ ആണോ അതോ ഒരു വരി മാത്രം വരുന്ന ഇംഗ്ലീഷ് യു ആര്‍ എല്‍ ആണോ പ്രയോജനപ്പെടുക.
പ്രെറ്റി യു ആര്‍ എല്‍ എന്ന സംവിധാനത്തിന്റെ ആവശ്യകത നിരവധി സ്ഥലങ്ങളില്‍ വിക്കിയില്‍ പലര്‍ വ്യക്തമാക്കിയതാണ്. എന്നിട്ടും ചിലര്‍ അതിനേയും മലയാളീകരിക്കാന്‍ നടന്നു. അതിനു പുറമേ ആണ് വിവിധ ടെമ്പ്ലേറ്റുകലുടെ മലയാളം പേര്‍ മലയാളത്തിലാക്കാന്‍ നടത്തിയ ശ്രമം.
ഞാന്‍ ഇവിടെ ഒരു കാര്യം വ്യക്തമാക്കാം. ഇംഗ്ലീഷിന്റെ സഹായമില്ലാതെ തല്ക്കാലം നമുക്ക് ഇന്റര്‍നെറ്റില്‍ നിലനിലക്കാന്‍ പറ്റില്ല. പല സ്ഥലത്തും പല വിധത്തില്‍ ഇംഗ്ലീഷ് ഉപയോഗിക്കണം. ടെമ്പ്ലേറ്റുകളുടെ കാര്യത്തില്‍ {{അപൂര്‍ണ്ണം}} എന്ന് അടിക്കുന്നതിനേക്കാള്‍ {{Stub}} എന്ന് ടൈപ്പ് ചെയ്യുന്നതാണ് കമ്പ്യൂട്ടര്‍ നിരക്ഷരനായ എനിക്ക് എളുപ്പം. വിവര സാങ്കേതിക വിദ്ദ്ഗ്ദര്‍ക്ക് {{അപൂര്‍ണ്ണം}} എന്ന് അടിക്കുന്നത് എളുപ്പമായിരിക്കാം. എന്തായാലും അങ്ങനെ അല്ലാത്തവര്‍ക്ക് {{Stub}} തന്നെയാണ് എളുപ്പം. ഇനി മറ്റൊന്നു {{Stub}} എന്നു അടിച്ചാലും ലേഖനം വായിക്കുവാന്‍ വരുന്നവര്‍ കാണുന്നത് മൊത്തം മലയാളം ആണെന്ന് ഈ മലയാളീ വാദികള്‍ മറക്കരുത്.
പിന്നെ മറ്റൊന്നു. ഇങ്ങനെ ഇത്ര മലയാളീകരണത്തിനു മോഹം ഉണ്ടെങ്കില്‍ വിക്കിയില്‍ നൂറുകണക്കിനു ടെമ്പ്ലേറ്റുകളുടെ അകത്തെ കണ്ടന്റ് ഇംഗ്ലീഷില്‍ കിടപ്പുണ്ട്. തലക്കെട്ടില്‍ കൈവെക്കുന്നതിനു മുന്‍പ് അതിലാണ് ആദ്യം കൈവെക്കുന്നത്. പക്ഷെ അതു അല്പം മിനക്കെട്ട പണിയാ. അതിനു ബോട്ടൊന്നും ഓടിക്കാന്‍ പറ്റില്ലല്ലോ.
ഒരു കാര്യം മനസ്സിലാക്കുക മറ്റുള്ള വിക്കികളുമായുള്ള സഹവര്‍ത്വിത്തിലേ മലയാളം വിക്കിക്ക് നിലനില്‍പ്പ് ഉള്ളൂ. ഭാഷാ സ്നേഹം നല്ലതാണ്. പക്ഷെ അതു ഒരു പ്രൊജക്ടിനെ കൊന്നു കൊണ്ട് ആവരുത്. മാത്രമല്ല ഭാഷാസ്നേഹം തമിഴിനേപോലെ അന്ധമായ ഭാഷാ സ്നേഹം ആകരുത്.
എന്റെ പ്രശ്നം മുകളില്‍ ഞാന്‍ പറഞ്ഞല്ലോ. മുകളില്‍ പറഞ്ഞതു പോലത്തെ ഇംഗ്ലീഷ് യു ആര്‍ എല്‍ കിട്ടാന്‍ സാങ്കേതിക വിദഗ്ദര്‍ സാഹായിക്കണം. ഇപ്പോഴത്തെ പേര്‍സേന്റേജ് എങ്കോഡിങ്ങ് (മലയാളീകരണം എന്ന പേരില്‍ ചെയ്തതിന്റെ ആഫ്റ്റര്‍ ഇഫക്ട്) ഇല്ലാതെ വെടിപ്പായി എല്ലാ വിക്കി പേജുകളുടേയും ഇംഗ്ലീഷ് യൂ ആര്‍ കിട്ടിക്കാന്‍ സഹായം വേണം. ഡിഫാള്‍ട്ട് ആയി ഇപ്പോഴത്തെ പേര്‍സേന്റേജ് എങ്കോഡിങ്ങ് കിടന്നോട്ടെ. (അതാണല്ലോ ഭൂരിപക്ഷത്തിന്റേയും താല്പര്യം) പക്ഷെ വിക്കിയിലെ ലിങ്ക് വിക്കിക്ക് പുറത്ത് പലതരത്തില്‍ ഉപയോഗിക്കുന്ന എന്നെ പോലുള്ള കമ്പ്യൂട്ടര്‍ നിരക്ഷരന്മാരേയും, പുതിയതായി വിക്കില്‍ എത്തുന്നവ്രേയും, മലയാളം വായിക്കുവാന്‍ അറിയാത്ത മറ്റുള്ള ഇന്റര്‍ വിക്കി യൂസേര്‍സിന്റെ അഭ്യര്‍ത്ഥനയും മാനിച്ചു കൊണ്ട് ഈ ഒരു സംവിധാനം കൂടി ഒരുക്കി തന്നാല്‍ നന്ന്.--Shiju Alex 16:35, 19 ജൂണ്‍ 2007 (UTC)
ഷിജു മേല്‍ പ്പറഞ്ഞിരിക്കുന്ന കാര്യം വസ്തുനിഷ്ടമാണ്. ഇപ്പോള്‍ User:jigesh എന്നത് വരുന്നതിന്റെ ബുദ്ധിമുട്ട് ശരിക്കും ഞാന്‍ അനുഭവിച്ചു കഴിഞ്ഞു. ഷിജുവിന് പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ ഞാനും പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ആണ്. മന്‍ ജിത്ത് പറഞ്ഞ കാര്യവും അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ഞാന്‍ അപേക്ഷിക്കുകയാണ്, ഈ മലയാളീകരണം ഒന്ന് പിന്‍ വലിച്ച് കൂടെ. നമ്മുടെ ലേഖനങ്ങള്‍ മലയാളത്തില്‍ ആണ് എന്നതില്‍ അഭിമാനിച്ച് കൊണ്ട് :)(തമാശിച്ചതാണെ!!) --  ജിഗേഷ്  ►സന്ദേശങ്ങള്‍  16:45, 19 ജൂണ്‍ 2007 (UTC)

ഒരു എളൂപ്പവഴി പറഞ്ഞ് തരാം. പെര്‍സന്‍റേജ് എങ്കോഡിങ്ങ് വരുന്ന ബ്രൌസറില്‍ നീന്ന് അഡ്സ്സ് കോഓപ്പി ചെയ്ത് ഓപ്പെറയില്‍ കോപ്പി ചെയ്ത് നോക്കൂ. എന്താ വരുന്നത്> ഓപ്പെറ ഒരു പുലിയാണ്. Devanshi 16:54, 19 ജൂണ്‍ 2007 (UTC)

ഷിജു ഉന്നയിച്ച ഒരു സ്റ്റേറ്റ്മെന്റിനു മാത്രമായിരുന്നു ഞാന്‍ മറുപടി പറഞ്ഞിരുന്നത്. അല്ലാതെ ഷിജു പറഞ്ഞ എല്ലാ കാര്യങ്ങളും തെറ്റാണെന്നു പറഞ്ഞിട്ടില്ലെന്നു കരുതുന്നു. നേരത്തേ ചര്‍ച്ച ചെയ്തപ്പോള്‍ ഈ കാര്യങ്ങള്‍ ആരും ശ്രദ്ധിക്കാതിരുന്നതാണ്‌ പ്രശ്നം (ഷിജു ഇത് ഉന്നയിച്ചിരുന്നില്ലല്ലോ). അല്ലാതെ എല്ലാരേയും ബുദ്ധിമുട്ടിക്കാന്‍ കരുതിക്കൂട്ടി ചെയ്തതല്ല.
പിന്നെ ലേഖനങ്ങള്‍ക്ക് പ്രെറ്റി യു.ആര്‍.എല്‍. നേരത്തേ ഉപയോഗിച്ചിരുന്നു അത് ഇപ്പോഴും സാധിക്കുന്നു. എന്നാല്‍ യൂസര്‍ പേജുകള്‍ക്ക് അത്തരം സം‌വിധാനം നേരത്തേയും ഉപയോഗിക്കാന്‍ സാധിക്കില്ലായിരുന്നു (ഉദാഹരണത്തിന്‌ ജിഗേഷിന്റെ റീഡയറക്റ്റ് എന്തിനു മാറ്റി എന്നത് ശ്രദ്ധിക്കുക).
നെയിം‌സ്പേസുകള്‍ എല്ലാം തിരിച്ച് ഇംഗ്ലീഷിലാക്കുന്നതിന്‌ അഭിപ്രായസമന്വയത്തിലെത്താം. --Vssun 19:17, 19 ജൂണ്‍ 2007 (UTC)

മുന്‍പ്‌ നിലവിലുണ്ടായിരുന്ന എല്ലാ യു.ആര്‍.എല്‍.-കളും അതു പോലെ തന്നെ നിലനില്‍കുന്നുണ്ട്‌. ഒന്നിനും ഒരു മാറ്റവും വന്നിട്ടില്ല. http://ml.wikipedia.org/wiki/Astronomy, http://ml.wikipedia.org/wiki/Template:Astronomy-footer, http://ml.wikipedia.org/wiki/Image:Crab_Nebula.jpg , http://ml.wikipedia.org/wiki/User:Shijualex, എന്നു തുടങ്ങി എല്ലാ നേംസ്പേസുകളും, നിലവിലുള്ള താളുകളും, എന്നു വേണ്ട ജിഗേഷിന്റെ യൂസര്‍ പേജടക്കം എല്ലാം. http://ml.wikipedia.org/wiki/User:Jigesh എന്നു റ്റെപ്പ്‌ ചെയ്താല്‍ ജിഗേഷിന്റെ യൂസര്‍ പേജും http://ml.wikipedia.org/wiki/User talk:Jigesh എന്നു ടൈപ്പു ചെയ്താല്‍ ജിഗേഷിന്റെ യൂസര്‍ റ്റാക്കും കിട്ടുന്നതാണ്‌. പിന്നെ എന്തിനാണാവോ വളഞ്ഞ്‌ മൂക്കു പിടിക്കാന്‍ ശ്രമിച്ചത്‌.

അഡ്രസ്സ്‌ ബാറില്‍ പേര്‍സെന്റേജ്‌ വരുന്നത്‌ പണ്ടെയുള്ളതാണല്ലോ! അതു കൊണ്ടല്ലെ ഗവേഷണം നടത്തി കുറുക്കുവഴി കണ്ടുപിടിച്ചത്‌. എന്തിനാ കണ്ണടച്ച്‌ ഇരുട്ടാക്കുന്നത്‌? റ്റൈപ്‌ ചെയ്യാന്‍ എളുപ്പത്തിനും മലയാള അക്ഷരാഭ്യാസമില്ലാത്തവര്‍ക്ക്‌ മനസ്സിലാകാനും വേണ്ടി ഇനി ലേഖനങ്ങള്‍ കൂടി ഇംഗ്ലീഷിലാക്കേണ്ടി വരുമോ ആവോ? ഒരു കാര്യം മനസ്സിലാക്കിയാല്‍ കൊള്ളാം പെര്‍സെന്റേജ്‌ വരുന്നത്‌ വിക്കിപീഡിയ നേംസ്പേസ്‌ മലയാളത്തിലാക്കിയതുനൊണ്ടൊന്നുമല്ല; മറിച്ച്‌ തങ്കളുപയോഗിക്കുന്ന ബ്രസറിന്റെ തകരാറാണ്‌. എളുപ്പവഴി ദിവന്‍ഷി പറഞ്ഞതു തന്നെ ഓപറ ഉപയോഗിക്കുക അതിലാവുമ്പോള്‍ തത്സമയ സംവാദത്തിന്‌ ക്ലൈറ്റും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല . ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോളറര്‍ പഴയ വേര്‍ഷനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാല്‍ മലയാളം നേംസ്പേസുകള്‍ അതുപോലെ തന്നെ ഉപയോഗിക്കാവുന്നതാണ്‌. ലിങ്ക്‌ ഇവിടെ കൊടുക്കുന്നു. വിന്‍ഡോസ്‌ വിസ്റ്റ ഉപയോഗിക്കുന്നവര്‍ക്ക്‌ ഈ പ്രശ്നമുണ്ടാകുമെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ മൊസില്ല ഫയര്‍ഫോക്സോ, നെറ്റ്‌സ്‌കേപ്‌ നാവിഗേറ്ററോ മറ്റോ ഉപയോഗിക്കാം. ഇതിനെ പേര്‍സന്റെജ്‌ എന്‍കോഡിംഗ്‌ എന്നു വിളിച്ച്‌ തരം താഴ്‌ത്താന്‍ ശ്രമിക്കുന്നവര്‍ ഈ താളുകൂടെ ഒന്നു പരിശോധിച്ചാല്‍ നന്നായിരിക്കും.

നേംസ്പേസുകളും മറ്റും മാറ്റുന്നതിന്‌ ചര്‍ച്ചചെയ്യേണ്ട വേദിയല്ല വിക്കിപീഡിയ. അത്‌ ചര്‍ച്ച ചെയ്ത്‌ തീരുമാനമെടുത്തത്‌ തെറ്റായിപോയെന്ന് ഇപ്പോഴെനിക്ക്‌ തോന്നുന്നു. കണ്ണടച്ചിരിക്കുന്നവരുടെ സൗകര്യത്തിനു വേണ്ടി വിക്കിയെ എന്തിനു പിന്നോട്ട്‌ നയിക്കണം? നേംസ്പേസ്‌ മാറ്റിയത്‌ എന്റെ അഡ്മിന്‍ പവര്‍ ഉപയൊഗിച്ച്‌ ചെയ്തതൊന്നുമല്ല. ഇതില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ആര്‍ക്കും നല്‍കാവുന്നതാണ്‌. ഇതൊന്നും ഞാന്‍ ഒരു വെളിപാടുകിട്ടിയിട്ട്‌ പെട്ടെന്ന് വന്ന് കാട്ടികൂട്ടിയതൊന്നുമല്ല. അതിനെ കുറിച്ച്‌ വ്യക്തമായി മനസിലാക്കിയിട്ടു തന്നെ ചെയ്ത കാര്യങ്ങളാണ്‌.

ഈ തലക്കെട്ടിനു കീഴില്‍ വരാത്ത കാര്യങ്ങള്‍ക്ക്‌ ഇവിടെ മറുപടി പറയുന്നില്ല. എങ്കിലും ഇനി പറയുന്നത്‌ എന്റെ മനോവികാരമാണ്‌ ഇനി ഇതില്‍ ആരും പിടിച്ച്‌ കയറണ്ട.

സഹായം ചോദിച്ച രീതി ശരിയായിരുന്നെങ്കില്‍ വളരെ വിശദമായി തന്നെ അന്നു തന്നെ മറുപടി തരുമായിരുന്നു. പരിചയ സമ്പന്നരായ വിക്കിപീഡിയര്‍ സംവാദത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ കാണുമ്പോള്‍ ലജ്ജ തോന്നുന്നു. അവര്‍ മറ്റു വിക്കികളുമായുള്ള സഹവര്‍ത്തിത്വത്തെ പറ്റി പറയുന്നതിനു മുമ്പെ ഇവിടെ ഉള്ളവരുമായുള്ള സഹവര്‍ത്തിത്വത്തിന്റെ ആവശ്യകത മനസ്സിലാക്കിയാല്‍ നന്നായിരുന്നു. സ്വന്തം താത്പര്യത്തെ എന്തിനു ഭൂരിപക്ഷത്തിന്റെ താത്പര്യമായി ചിത്രീകരിക്കണം? ടെമ്പ്ലേറ്റ്‌ മാറ്റണോ അതോ അതിലെ കണ്ടന്റ്‌ മാറ്റണമൊ എന്ന കാര്യം എന്റെ മനോധര്‍മ്മം അനുസരിച്ച്‌ ഞാന്‍ തന്നെ ചെയ്തുകൊള്ളാം. ഇംഗ്ലീഷ്‌ മാത്രം മനസ്സിലാകുന്നവര്‍ക്ക്‌ ഇംഗ്ലീഷ്‌ വിക്കിപീഡിയ ഉണ്ടെന്ന കാര്യം മറക്കരുത്‌. അല്ലതെ മലയാള ഭാഷയെ സ്നേഹിക്കുന്നവരെ അന്ധരെന്നും പ്രോജക്റ്റിന്റെ കൊലപാതകികള്‍ എന്നും വിളിക്കരുത്‌. --സാദിക്ക്‌ ഖാലിദ്‌ 09:45, 20 ജൂണ്‍ 2007 (UTC)

ശാന്തനാകുക സദിഖേ. എല്ലാം മലയാളത്തില്‍ വേണമെന്നു പറയുന്ന സാദിഖിന്റെ മനസില്‍ വിക്കിപീഡിയയുടെ പുരോഗതിയാണെന്നറിയാം. അതുപോലെ തന്നെയാണ് എല്ലാം മലയാളത്തിലാക്കുമ്പോള്‍ വരുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നവരുടെയും. താങ്കള്‍ നിസാരമായി പറഞ്ഞ ഒരു കാര്യം, അതു വിക്കിയുടെ കുഴപ്പമല്ല ബ്രൌസറിന്റെ കുഴപ്പമാണ്. അതത്ര നിസാ‍രമല്ലല്ലോ. ബ്ര ഏത് ബ്രൌസറേത് എന്നു തിരിച്ചറിയാത്ത, സാങ്കേതികമായി ഒരു പരിജ്ഞാനവുമില്ലാത്ത സാധാരണ മലയാളികളും മലയാളം വിക്കിപീഡിയ ഉപയോഗിക്കും എന്നു മറക്കരുത്. എല്ലാ ബ്രൌസറുകളും മലയാളം വായിച്ചെടുക്കുന്ന കാലം അത്ര വിദൂരത്തിലല്ല. അതിനാല്‍ അല്പം കൂടി ക്ഷമകാണിക്കാം.
എന്റെ സന്ദേഹം ഇതൊന്നുമല്ല, മറ്റൊരു കാര്യത്തിലാണ്. മലയാളം വിക്കിപീഡിയയില്‍ അന്യഭാഷാ ബോട്ടുകള്‍ സജീവമായുണ്ടായിരുന്നു. എന്നാല്‍ നേംസ്പേസുകളെല്ലാം മലയാളത്തിലായശേഷം ഒറ്റബോട്ടുകള്‍ പോലും തുഴയാനെത്തുന്നില്ല. നേംസ്പേസുകള്‍ മലയാളത്തിലാക്കിയതിന്റെ പ്രശ്നമാണെന്നല്ല പറഞ്ഞുവരുന്നത്. പക്ഷേ, അവരുടെ വരവ് എന്തുകൊണ്ടു നിലച്ചു എന്നു പരിശോധിക്കേണ്ടതാണ്.മന്‍‌ജിത് കൈനി 14:43, 20 ജൂണ്‍ 2007 (UTC)
പക്ഷേ ഇവിടെ പറഞ്ഞ ആളുകള്‍ സങ്കേതികമായി ഒന്നുമറിയാത്ത പുതുമുഖങ്ങളല്ലലോ? --സാദിക്ക്‌ ഖാലിദ്‌ 15:01, 20 ജൂണ്‍ 2007 (UTC)
ബോട്ടുകളും വഞ്ചികളും കൃത്യമായി പണി ചെയ്യുന്നുണ്ട് മന്‍‌ജിത്ത്ജീ. ബോട്ട് ഫ്ലാഗ് കൊടുത്തതിനാല്‍ RC യില്‍ ഡിസ്പ്ലേ ചെയാത്തതാണ്‍. ഒരു കപ്പിത്താനെ ഞാന്‍ ഇന്ന് കോണ്ടാക്റ്റ് ചെയ്തിരുന്നു. പുള്ളി പറഞ്ഞത് ബോട്ട് കൃത്യമായി ഓടുന്നുണ്ടെന്നാണ്‍ (ഇത് നോക്കൂ പ്രത്യേകം:Contributions/SieBot). പക്ഷേ എന്റെ അഭിപ്രായം ഞാന്‍ പറയാം മലയാളം നേം സ്പേസുകള്‍ എന്നെ വളരെ ബുദ്ധിമുട്ടിയ്ക്കുന്നുണ്ട്. നമ്മള്‍ ബ്രൌസറില്‍ പഴയ രീതിയില്‍ ടൈപ്പ് ചെയ്തു കൊടുത്താലും മലയാളത്തില്‍ ടൈപ്പ് ചെയ്തു കൊടുത്താലും യു.ആര്‍.എല്‍ പെര്‍‌സന്റേജ് എന്‍‌കോഡ് ചെയ്യപ്പെടുന്നുണ്ട്. യു.ആര്‍.എല്ലുകളുടെ നീളവും വളരെകൂടുതലാണ്. --ടക്സ് എന്ന പെന്‍‌ഗ്വിന്‍ 15:24, 20 ജൂണ്‍ 2007 (UTC)

[തിരുത്തുക] Translate a page on english wiki to malayalam wiki

Hi,

First of all I want to congragulate and thank all the people who have taken the initiative to create and maintain the malayalam wiki page. I believe this a welcome reprieve from the silly media that we have back home.

I have a page( I nourish it) in english wiki. Can any one help on how to translate that page to malayalam and make it a part of the malayalam wiki.

Thanks, Iaminfo 11:36, 29 ജൂണ്‍ 2007 (UTC)

This may be a Translation ;-) ഞാന്‍ ഇംഗ്ലീഷ് വിക്കിയില്‍ ഒരു താള്‍ ഉണ്ടാക്കിയിട്ടുണ്ട്(അതില്‍ നല്ല രീതിയില്‍ ഞാന്‍ സംഭാവന ചെയ്തിട്ടുണ്ട്). ആരെങ്കിലും ആ താള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് മലയാളം വിക്കിപീഡിയയുടെ ഭാഗമാക്കാന്‍ സഹായിക്കാമോ. --പ്രവീണ്‍:സംവാദം‍ 14:37, 29 ജൂണ്‍ 2007 (UTC)

[തിരുത്തുക] Travancore pictures on commons

Hello! I was wondering if there are any users who can identify the source of the pictures at commons:Category:Travancore. Nearly all of these, except the flag, have been tagged as lacking a source, which means they will be deleted in a few days unless the source is provided. The pictures are all old, and seem to have been scanned from a book. Is anyone in a position to try and identify which book the pictures are from? It will be a pity if the pictures were deleted.
My skills at reading Malayalam aren't that great, so I hope I've found the correct section. Apologies if this is the wrong place. Thanks! -- Arvind 13:45, 5 ജൂലൈ 2007 (UTC)


Wikipedia:Citing sources എന്ന താള്‍ പരിഭാഷപ്പെടുത്തണം.. സഹായം?--220.226.38.93 16:38, 11 ഓഗസ്റ്റ്‌ 2007 (UTC)

[തിരുത്തുക] ദ്വയാണുതന്മാത്ര

ദ്വയാണുതന്മാത്രയുടെ ആംഗലേയം എന്താണ്? ദയവായി ഇവിടെ ശരിയായ interwiki link ചേര്‍ത്താല്‍ നന്നായിരുന്നു. --ജേക്കബ് 11:37, 24 ഓഗസ്റ്റ്‌ 2007 (UTC)

ചെയ്തു കഴിഞ്ഞു--Vssun 19:41, 24 ഓഗസ്റ്റ്‌ 2007 (UTC)

[തിരുത്തുക] മലയാള സാഹിത്യകാരന്മാര്‍

കവാടം:സാഹിത്യം-ലുള്ള കവാടം:സാഹിത്യം/മലയാള സാഹിത്യകാരന്മാര്‍ ഒന്നു മെച്ചപ്പെടുത്തുവാന്‍ അപേക്ഷിക്കുന്നു (നിലവില്‍ ഉണ്ടായിരുന്ന‌വ കമന്റാക്കിയിട്ടിട്ടുണ്ട്)--സാദിക്ക്‌ ഖാലിദ്‌ 07:56, 29 ഓഗസ്റ്റ്‌ 2007 (UTC)

[തിരുത്തുക] മൊഴിമാറ്റ സഹായി

ഇവിടേക്ക് മാറ്റിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 16:31, 12 സെപ്റ്റംബര്‍ 2007 (UTC)

[തിരുത്തുക] Review

Sreedharinte sambhaavanakal onnu review cheythal nannayirunnu. He moved two articleson Chaaraayam today which may have been unnecessary. Njanum athinitayil oru abadham kaanichu. അപ്പി ഹിപ്പി (talk) 15:22, 21 സെപ്റ്റംബര്‍ 2007 (UTC)


റിവേര്‍ട്ട് ചെയ്തിട്ടുണ്ട്.--Shiju Alex 17:10, 21 സെപ്റ്റംബര്‍ 2007 (UTC)

[തിരുത്തുക] അക്ഷരത്തെറ്റുകള്‍ സമസ്തപദങ്ങള്‍

നിലവില്‍ ഓടികൊണ്ടിരിക്കുന്ന അക്ഷരത്തെറ്റ് തിരുത്തുവാനുള്ള യന്ത്രത്തില്‍ ചേര്‍ക്കണമെന്ന് താങ്കള്‍ തോന്നുന്ന സാധാരണ തെറ്റായി എഴുതാറുള്ള വാക്കുകള്‍, സമസ്തപദങ്ങള്‍ എന്നിവ ഇവിടെ അതാതിന്റെ ഉപശീര്‍ഷകത്തിനു താഴെയായി ചേര്‍ക്കുവാന്‍ ദയവായി അപേക്ഷിക്കുന്നു. --സാദിക്ക്‌ ഖാലിദ്‌ 09:38, 14 നവംബര്‍ 2007 (UTC)

[തിരുത്തുക] വിവര്‍ത്തന സഹായം

താഴെപ്പറയുന്ന പദങ്ങളുടെ മലയാളം കിട്ടിയിരുന്നെങ്കില്‍ ഉപകാരമായിരുന്നു:

  • Parts of Speech (നാമം, ക്രിയ, നാമവിശേഷണം, ക്രിയാവിശേഷണം.. മുതലായവ)
  • inflection

--ജേക്കബ് 13:31, 21 ഡിസംബര്‍ 2007 (UTC)

ഒന്നാമത്തേത് വാക്യഘടനയാണോ എന്നറിയില്ല. രണ്ടാമത്തേതിന്റെ അര്‍ത്ഥം മര്‍ക്കടമുഷ്ടി, വളയ്ക്കാന്‍ പറ്റാത്തത് എന്നെല്ലാമാണ്‌. --സുഗീഷ് 13:57, 21 ഡിസംബര്‍ 2007 (UTC)
  • യ്യോ ന്റമ്മോ! വിഭക്തി, വചനലിങ്ഗാദികളുടെ പരസ്പരബന്ധം സൂചിപ്പിക്കുന്നതിനായി പ്രത്യയത്തില് വ്യത്യാസം വരുത്തല് എന്നൊക്കെ ഗുപ്തന്നായര് പറയുന്ന കാര്യമാണ് മര്ക്കടമുഷ്ടിയായി മാറിയത്. calicuter
ശരിയായ വിവര്‍ത്തനം പറഞ്ഞുതന്നാല്‍ വിക്കിനിഘണ്ടുവില്‍ വളരെ ഉപകാരമാവുമായിരുന്നു. --ജേക്കബ് 15:46, 21 ഡിസംബര്‍ 2007 (UTC)
കാലിക്കൂട്ടര്ക്കുള്ള മറുപടി. ഞാന്‍ നല്‍കിയ ഉത്തരങ്ങള്‍ ശരിയല്ല എന്ന്‍ ശരിയായിട്ടുള്ള ഉത്തരം അറിയാവുന്നവര്‍ക്കല്ലേ മനസ്സിലാകൂ. ഞാന്‍ വലിയ പണ്ഡിതനല്ല പ്രത്യേകിച്ചും ഇംഗ്ലീഷില്‍ . ശരാശരി വിദ്യാഭ്യാസം മാത്രമേ ഉള്ളൂ. ആദ്യത്തേതിന്റെ ഉത്തരം എനിക്ക് ശരിക്ക് അറിയില്ല എന്നത് അതിനോട് ചേര്‍ത്തുതന്നെ നല്‍കിയിട്ടുണ്ടല്ലോ? അത് നോക്കിയില്ല അല്ലേ? രണ്ടാമത്തെ വാക്കിന്റെ അര്‍ത്ഥം ഞാന്‍ നിഘണ്ടു നോക്കിയാണ്‌ നല്‍കിയത്. (Books India, Publishers and and Distributors, Thrissur) അല്ലാതെ എനിക്ക് താങ്കളുടെ അത്രയും വിവരമോ വിദ്യാഭ്യാസമോ ഇല്ല. ഒരാള്‍ ഒരു ഉത്തരം നല്‍കിയാല്‍ അത് ശരിയാണോ എന്ന് പരിശോധിക്കുക. തെറ്റാണ്‌ എങ്കില്‍ അതിന്റെ ശരിയായരൂപം, തെറ്റാണെന്ന് പറഞ്ഞവര്‍ തന്നെ നല്‍കണം. അതിനു കഴിവില്ലാത്തവര്‍ മിണ്ടാതിരിക്കുന്നതാണ്‌ നല്ലത്. അല്ലാതെ വായില്‍ തോന്നുന്നതെല്ലാം കോതക്ക് പാട്ട് എന്ന് പറഞ്ഞുനടന്നാല്‍ പോര. --സുഗീഷ് 17:44, 21 ഡിസംബര്‍ 2007 (UTC)
inflection പദരൂപഭേദം (ദേശബന്ധു നിഘണ്ടുവില്‍ നിന്ന്)--Arayilpdas 17:51, 21 ഡിസംബര്‍ 2007 (UTC)
വളരെ നന്ദി. ഇംഗ്ലിഷ് നിര്‍‌വചനവുമായി ഒത്തുനോക്കിയശേഷം ഇതു ശരിയാണെന്നു തോന്നുന്നു. പിന്നെ etymology-യുടെ മലയാളം അറിയുമോ? നിഷ്പത്തി എന്ന് ഒരു ഉപയോക്താവ് ഉപയോഗിച്ചിരുന്നു. ഇത് ശരിയാണോ എന്നൊരു സംശയം. ഞാന്‍ "പദത്തിന്റെ ഉദ്ഭവം" എന്നാണ്‌ സാധാരണയായി ഉപയോഗിക്കാറ്. ഇതു കൃത്യമായ വിവര്‍ത്തനമല്ല. മെച്ചപ്പെട്ട ഒറ്റപ്പദം ഉണ്ടായിരുന്നെങ്കില്‍ വളരെ ഉപകാരപ്രദമായിരുന്നു.. --ജേക്കബ് 19:12, 21 ഡിസംബര്‍ 2007 (UTC)
Parts of Speech - ശബ്ദഭേദം (ഇവിടെ നിന്നും), etymology - ശബ്‌ദോത്‍പത്തി, നിരുക്തി, പദോത്പത്തിവര്‍ണ്ണന, പദകാണ്‍ഡപഠനം --സാദിക്ക്‌ ഖാലിദ്‌ 20:00, 21 ഡിസംബര്‍ 2007 (UTC)
etymology ശബ്ദോത്പത്തി ശാസ്ത്രം, നിരുക്തം. etymological പദോത്പത്തി വിഷയകമായ etymologist വ്യുല്‍‌പ്പത്തി വിജ്ഞാനി.--Arayilpdas 02:25, 22 ഡിസംബര്‍ 2007 (UTC)
  • inflection-the action of bending (inwards). formerly, ability to bend.

ഇതിന് മര്‍ക്കടമുഷ്ടി, വളയ്ക്കാന്‍ പറ്റാത്തത് എന്നൊക്കെ അര്ത്ഥം പറഞ്ഞ ഒരു ദേഹത്തില്നിന്നു പ്രതീക്ഷിക്കാവുന്നതുതന്നെ മുകളില് സുഗീഷിന്റെ ഉദീരണമായി കാണുന്നത്. നിഘണ്ടുവില് നിന്നു കിട്ടിയതാണത്രേ. വിവരം വേണമെന്നില്ല. ഉളുപ്പില്ലാതിരുന്നാല് മതി. ഞാന് തുടങ്ങിയതുതന്നെ ശരിയായ അര്ത്ഥം പറഞ്ഞാണ്. അതു പറഞ്ഞില്ലെന്നു പറഞ്ഞ് വങ്കത്തരം വിളമ്പാന് എത്ര വാക്യമാണ് ഇയ്യാള് ചെലവിട്ടത്! calicuter

വങ്കത്തരം ആരാണ്‌ കാണിച്ചത് ഇതും വാന്‍ഡലിസമല്ലേ? ഇതിനുമുന്‍പ് ഒരു സംവാദത്താളില്‍ നിന്നും വിവരങ്ങള്‍ മാറ്റിയപ്പോള്‍ അത് വാന്‍ഡലിസമായി പരിഗണിക്കും എന്നു പറഞ്ഞു. അപ്പോള്‍ ഇങ്ങനെ ചെയ്യുന്നത് വാന്‍ഡലിസമല്ലേ?

പിന്നെ വിവരത്തിന്റെ കാര്യം കൂടുതല്‍ വിവരം ഉണ്ടായതിനാലാണോ അങ്ങയെ പടിക്ക് പുറത്തുനിര്‍ത്തിയിരിക്കുന്നത്. അപ്പോള്‍ ഇങ്ങനെയുള്ള വിവരം എനിക്ക് വേണ്ട. ഉളുപ്പിന്റെ കാര്യം, ഈ ഉളുപ്പ് ഉള്ളതിനാലാകണം പലരുടേയും നെഞ്ചത്ത് കയറുന്നത്. അങ്ങനെയാണെങ്കില്‍ എനിക്ക് ഉളുപ്പും ഇല്ല. താങ്കളെപ്പോലെ ജനിച്ചപ്പോഴേ എല്ലാം പഠിച്ചുകൊണ്ടല്ല ഞാന്‍ ജനിച്ചത്. എനിക്ക് ഉള്ള കുറവുകള്‍ ഞാന്‍ മറുപടിയില്‍ ഇതിനുമുന്‍പ് നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസം മാത്രമാണ്‌ വിവരത്തിന്റെ മാനദണ്ഡം എങ്കില്‍ വിദ്യാഭ്യാസമില്ലാത്തവരെല്ലാം വിവരദോഷികള്‍ ആകണമല്ലോ? അങ്ങനെയെങ്കില്‍ ഇന്നുള്ള പലകാര്യങ്ങളും വിവരമുള്ളവര്‍ ഉപയോഗിക്കരുത്. മഹത്തായ കണ്ടുപിടുത്തങ്ങള്‍ നടത്തിയ പലരും എന്നെപ്പോലെ വിവരദോഷികള്‍ ആണല്ലോ?.. ആയതിനാല്‍ വിവരദോഷിയായതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. പക്ഷേ, എനിക്ക് അതിന്റെ അഹംഭാവം അല്പം പോലുമില്ല കേട്ടോ? :-). വലിയ ശാസ്ത്രജ്ഞരേയും എന്നേയും ഒരുപോലെകാണുന്ന താങ്കളുടെ മനസ്സ് വളരെ വലുതാണ്‌. അത് എന്നും അങ്ങനെതന്നെ ഉണ്ടായിരിക്കുകയും വേണം. --സുഗീഷ് 20:13, 22 ഡിസംബര്‍ 2007 (UTC)

കാലികറ്റര്‍ പേഴ്സണലായി ചോദിച്ചതു കൊണ്ട് ഇടുന്ന മറുപടി:- സഹവിക്കിപീഡിയന്മാരോടുള്ള സ്നേഹം വഴിഞ്ഞൊഴുകിയ മര്യാദയും അന്തസ്സുമെല്ലാം നിറഞ്ഞ ഒരു വാക്യം ആയിരുന്നല്ലോ നീക്കം ചെയ്തത്. അത് നീക്കാന്‍ പ്രത്യേകിച്ച് ഇനി ഒരു നയം വേണം എന്നു തോന്നുന്നില്ല, നീക്കാനുള്ള വിശദീകരണം വാക്യം തന്നെ കൊണ്ടുവന്നായിരുന്നല്ലോ.--പ്രവീണ്‍:സംവാദം‍ 06:07, 23 ഡിസംബര്‍ 2007 (UTC)

ഇവിടെ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മലയാളം വിക്കിനിഘണ്ടുവില്‍ inflection എന്ന വാക്കിന്റെ നിര്‍‌വചനം ചേര്‍ത്തിട്ടുണ്ട്. ദയവായി review ചെയ്യാനും തെറ്റുണ്ടെങ്കില്‍ തിരുത്താനും താത്പര്യപ്പെടുന്നു. നമ്മുടെ വിക്കിനിഘണ്ടു, കാലിക്കുട്ടര്‍ ചൂണ്ടിക്കാണിച്ച അബദ്ധനിഘണ്ടുക്കള്‍ പോലെ ആവാന്‍ നമ്മള്‍ അനുവദിക്കരുതല്ലോ.. --ജേക്കബ് 16:33, 23 ഡിസംബര്‍ 2007 (UTC)

[തിരുത്തുക] ഒരു ചെറിയ TOC പ്രശ്നം

ഔഷധസസ്യങ്ങളുടെ പട്ടിക എന്ന താളിലെ നീണ്ട ഒറ്റയക്ഷരം വച്ചുള്ള TOC ഒഴിവാക്കി ഒരു അക്ഷര സൂചിക ചേര്‍ക്കാം എന്നു കരുതി ഒരു ഉപതാളുണ്ടാക്കാന്‍ ശ്രമിച്ചു 1. പക്ഷേ അത് ഉപതാളാകുന്നില്ല. പക്ഷേ അതിന്റെ തന്നെ സമ്വാദം താള്‍ സമ്വാദം:ഔഷധസസ്യന്‍ഗ്ങളുടെ പട്ടിക എന്നതാളിന്റെ ഉപതാളാണു താനും!! ആരെങ്കിലും ഫിക്സ് ചെയ്ത് ഔഷധസസ്യങ്ങളുടെ പട്ടിക എന്ന തളില്‍ കേറ്റുവാണെങ്കില്‍ നീണ്ട Toc ഒഴിവാക്കാം എന്നുകരുതുന്നു--പ്രവീണ്‍:സംവാദം 05:51, 20 ജനുവരി 2008 (UTC)

TOC ഒഴിവാക്കാന്‍ __NOTOC__ എന്ന വിക്കി കോഡ് താളിന്റെ ഏറ്റവും മുകളില്‍ കൊടുത്താല്‍ മതി. ഉപതാളിന്റെ പ്രശ്നം ഫിക്സ് ചെയ്യാന്‍ അറിയില്ല :) --ഷിജു അലക്സ് 03:16, 1 ഫെബ്രുവരി 2008 (UTC)

[തിരുത്തുക] യാനം

യാനം എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്‌? ഒരു നിഘണ്ടുവില്‍ യാനം എന്നാല്‍ യാത്ര എന്നാണ്‌ അര്‍ത്ഥമാക്കുന്നതെന്നു കാണുന്നു. എന്നാല്‍ യാനം നൗകയല്ലേ? ആകാശയാനം എന്നാല്‍ ആകാശക്കപ്പല്‍ അല്ലേ? അതോ യാനം ചെയ്യാനുള്ള പാത്രം എന്ന അര്‍ത്ഥത്തില്‍ യാനപാത്രം = കപ്പല്‍ ആണോ? ആകാശയാനം ആകാശയാത്ര ആണോ? --ജേക്കബ് 20:52, 31 ജനുവരി 2008 (UTC)

യാനം എന്നാല്‍ കപ്പല്‍ എന്നുതന്നെയായിരുന്നു വിചാരം എന്നാല്‍ ഒരു സിനിമയുടെ പേരുണ്ടല്ലോ മഹായാനം.. അതെന്താണ്‌? ഇനി യാത്ര എന്നാണോ അര്‍ത്ഥം? --Vssun 10:18, 1 ഫെബ്രുവരി 2008 (UTC)
യാനം: യാത്ര, നടപ്പ്, പോക്ക്, 2. ആന, തേര് മുതലായ വാഹനം. ശബ്ദതാരാവലിയില്നിന്നാണ്. എന്നുവെച്ചാല് ബാക്കി ഊഹിച്ചെടുക്കണമെന്ന് അര്ത്ഥം. പക്ഷേ ശബ്ദതാരവലിപോലെ ഒരു scholarly enterprise മലയാളത്തില് പിന്നീട് ഉണ്ടായിട്ടില്ല. വിക്കിപീഡിയയില് സ്ഥിരമായി കയ്യിലുകുത്തുന്നവരെല്ലാം അത് ഒരു കോപ്പി വാങ്ങിവെയ്ക്കണം. Calipso 15:34, 1 ഫെബ്രുവരി 2008 (UTC)

[തിരുത്തുക] അടിമ രാജവംശം

അടിമരാജവംശത്തെക്കുറിച്ചുള്ള ഏതോ ഒരു ലേഖനം വിക്കിയില്‍ ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു. തിരഞ്ഞിട്ട് കിട്ടുന്നില്ല. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ലിങ്ക് തരണം. --Vssun 23:20, 7 മാര്‍ച്ച് 2008 (UTC)

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com