അര്‍ജന്റീനയുടെ ഫുട്ബോള്‍ ടീം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപരനാമം | 'അല്‍ബീസെലറ്റസ്) | ||||||||||||||||||||||||||||||||
അസോസിയേഷന്‍ | അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന്‍ | ||||||||||||||||||||||||||||||||
പരിശീലകന്‍ | ഹൊസേ പെക്കര്‍മാന്‍ (2004-) | ||||||||||||||||||||||||||||||||
ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ | ഡിയേഗോ സിമിയോണി (106) | ||||||||||||||||||||||||||||||||
ടോപ് സ്കോറര്‍ | ഗബ്രിയേല്‍ ബാറ്റിസ്റ്റിറ്റ്യൂട്ട (56) | ||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||
രാജ്യാന്തര അരങ്ങേറ്റം ഉറുഗ്വേ 2 - 3 അര്‍ജന്റീന (മോണ്ടേവിഡിയോ, ഉറുഗ്വേ; മേയ് 16, 1901) |
|||||||||||||||||||||||||||||||||
ഏറ്റവും മികച്ച ജയം അര്‍ജന്റീന 12 - 0 ഇക്വഡോര്‍ (മോണ്ടേവിഡിയോ, ഉറുഗ്വേ; ജനുവരി 22, 1942) |
|||||||||||||||||||||||||||||||||
ഏറ്റവും കനത്ത തോല്‍വി ചെക്കോസ്ലൊവാക്യ 6 - 1 അര്‍ജന്റീന (ഹെല്‍സിന്‍ബോര്‍ഗ്, സ്വീഡന്‍; ജൂണ്‍ 15, 1958) ഉറുഗ്വേ 5 - 0 അര്‍ജന്റീന (ഗയാക്വില്‍, ഇക്വഡോര്‍; ഡിസംബര്‍ 16, 1959) അര്‍ജന്റീന 0 - 5 കൊളംബിയ (ബ്യൂണസ് അയേഴ്സ്, അര്‍ജന്റീന; സെപ്റ്റംബര്‍ 5, 1993) |
|||||||||||||||||||||||||||||||||
ലോകകപ്പ് | |||||||||||||||||||||||||||||||||
ലോകകപ്പ് പ്രവേശനം | 14 (അരങ്ങേറ്റം 1930) | ||||||||||||||||||||||||||||||||
മികച്ച പ്രകടനം | ജേതാക്കള്‍, 1978, 1986 | ||||||||||||||||||||||||||||||||
കോപാ അമേരിക്ക | |||||||||||||||||||||||||||||||||
ടൂര്‍ണമെന്റുകള്‍ | 37 (ആദ്യമായി 1916ല്‍) | ||||||||||||||||||||||||||||||||
മികച്ച പ്രകടനം | ജേതാക്കള്‍, 1921, 1925, 1927, 1929, 1937, 1941, 1945, 1946, 1947, 1955, 1957, 1959, 1991, 1993 |
അര്‍ജന്റീനയുടെ ഫുട്ബോള്‍ ടീം ലോകത്തിലെ ഏറ്റവും ആരാധകരുള്ള ടീമുകളിലൊന്നാണ്. അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷനാണ് ടീമിന്റെ നിയന്ത്രണം. രണ്ടുതവണ ലോകകപ്പ് കിരീടം ചൂടിയിട്ടുള്ള ഇവര്‍ നിലവില്‍ ലോക യൂത്ത് ഫുട്ബോള്‍ ജേതാക്കളും ഒളിമ്പിക്സ് ഫുട്ബോള്‍ സ്വര്‍ണ്ണ മെഡല്‍ ജേതാക്കളുമാണ്.
1930 മുതലുള്ള പതിനെട്ടു ലോകകപ്പുകളില്‍ പതിനാലെണ്ണത്തിലും യോഗ്യത നേടിയിട്ടുണ്ട്. നാലു തവണ ഫൈനല്‍ കളിച്ച ഇവര്‍ 1978ല്‍ ഹോളണ്ടിനെ 3-1 കീഴടക്കി ആദ്യമായി ജേതാക്കളായി. 1986ല്‍ പശ്ചിമ ജര്‍മ്മനിയെ 3-2നു പരാജയപ്പെടുത്തി ഒരിക്കല്‍ക്കൂടി കിരീടം നേടി. 1930ലെ പ്രഥമ ലോകകപ്പില്‍ ഫൈനലിലെത്തിയെങ്കിലും അയല്‍ക്കാരായ ഉറുഗ്വേയോട് പരാജയപ്പെട്ടു. 1990 ലോകകപ്പിലെ ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയോടു പരാജയപ്പെട്ടു.
ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍ മാത്രം ഉള്‍പ്പെട്ട കോപാ അമേരിക്ക ടൂര്‍ണമെന്റ് കിരീടം പതിനൊന്നു തവണ നേടിയിട്ടുണ്ട്. 2004ലെ ഒളിമ്പിക്സില്‍ ഫുട്ബോള്‍ സ്വര്‍ണ്ണമെഡലും കരസ്ഥമാക്കി. 1926, 1996 വര്‍ഷങ്ങളിലെ ഒളിമ്പിക്സുകളില്‍ വെള്ളി മെഡലും നേടിയിട്ടുണ്ട്.
ഒട്ടേറെ ലോകോത്തര താരകളെ സംഭാവന ചെയ്തിട്ടുള്ള രാജ്യമാണ് അര്‍ജന്റീന. യൂറോപ്പിലെ പ്രമുഖ ക്ലബുകളുടെ മുന്‍നിരയില്‍ നിരവധി അര്‍ജന്റൈന്‍ താരങ്ങള്‍ കളിക്കുന്നുണ്ട്. 1986ല്‍ ടീമിനെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ച ഡിയേഗോ മറഡോണ എക്കാലത്തെയും മികച്ച അര്‍ജന്റൈന്‍ ഫുട്ബോള്‍ താരമായി ഗണിക്കപ്പെടുന്നു. ലോകത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് മറഡോണ. മാരിയോ കെമ്പെസ്, ഡാനിയല്‍ പസറെല്ല, ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട, ക്ലോഡിയോ കനീജിയ, ജോര്‍ഗേ വല്‍ദാനോ എന്നിവര്‍ ലോകശ്രദ്ധ നേടിയ മുന്‍ അര്‍ജന്റൈന്‍ താരങ്ങളാണ്.
[തിരുത്തുക] ലോകകപ്പ് പ്രകടനം
- 1930 - രണ്ടാം സ്ഥാനം
- 1934 - ഒന്നാം റൌണ്ട്
- 1938 - പിന്മാറി
- 1950 - പിന്മാറി
- 1954 - യോഗ്യത നേടിയില്ല
- 1958 - ഒന്നാം റൌണ്ട്
- 1962 - ഒന്നാം റൌണ്ട്
- 1966 - ക്വാര്‍ട്ടര്‍ ഫൈനല്‍
- 1970 - യോഗ്യത നേടിയില്ല
- 1974 - രണ്ടാം റൌണ്ട്
- 1978 - ജേതാക്കള്‍
- 1982 - രണ്ടാം റൌണ്ട്
- 1986 - ജേതാക്കള്‍
- 1990 - രണ്ടാം സ്ഥാനം
- 1994 - രണ്ടാം റൌണ്ട്
- 1998 - ക്വാര്‍ട്ടര്‍ ഫൈനല്‍
- 2002 - ഒന്നാം റൌണ്ട്
- 2006 -
[തിരുത്തുക] ശ്രദ്ധേയരായ താരങ്ങള്‍
- ഡിയേഗോ മറഡോണ
- മാരിയോ കെമ്പെസ്
- ഡാനിയല്‍ പസറെല്ല
- ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട
- ക്ലോഡിയോ കനീജിയ
- ജോര്‍ഗേ വല്‍ദാനോ
- സെര്‍ജിയോ ഗോയിക്കോഷ്യ
- ഏരിയല്‍ ഒര്‍ട്ടേഗ
- ഹെര്‍നാന്‍ ക്രെസ്പോ
- യുവാന്‍ വെറോണ്‍
- റോബര്‍ട്ടോ അയാള
- പാബ്ലോ അയ്മര്‍
- യുവാന്‍ റിക്വല്‍മെ
|}