ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് സയന്‍സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരതീയ വിജ്ഞാന സംസ്ഥ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്),IISc, ഇന്ത്യയില്‍ ബാംഗളൂരില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രമുഖ സ്ഥാപനം ഭാരതത്തിലെ ഏറ്റവും പഴക്കമുള്ള ഗവേഷണ സ്ഥാപനങ്ങളില്‍ ഒന്നാണ്. ഇവിടെ രണ്ടായിരത്തില്‍ അധികം ഗവേഷകര്‍ 35ന്നു മേല്‍ വിഭാഗങ്ങളിലായി,ശാസ്ത്ര സാങ്കേതിക മുന്‍നിര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ ഗവേഷണവും പോസ്റ്റ്ഡോക്ട്ടറേറ്റ് ഗവേഷണവും ഇവിടെ നടത്തിവരുന്നു.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ജംഷെട്ട്ജി നുസ്സര്‍വാന്‍ജി റ്റാറ്റ എന്ന മഹദ് വ്യക്തിയുടെ ദീര്‍ഘവീക്ഷണവും പ്രയത്നഫലമായും 1909ല്‍ ഈ സ്ഥാപനം തുടങ്ങി.ഭാവിയില്‍ പുരോഗതിക്ക് എത് രാജ്യത്തിനും ശാസ്ത്ര സാങ്കേതിക മികവ് അത്യനിവാരമാണെന്നു റ്റാറ്റ മനസിലാക്കുകയും ഇതിനായി ഒരു ഗവേഷണ സ്ഥാപനം ആവശ്യമാവുകയും ചെയ്യ്തു.ഇതിനായി ഒരു കമ്മിറ്റി രൂപികരിക്കുകയും അപ്പൊള്‍ വൈസ്രോയായി നിയമിതനായ കര്‍സണ്‍ പ്രഭുവിന് ആവര്‍ തയ്യാറാക്കിയ പദ്ധതി സമര്‍പ്പിക്കുകയും ചെയ്യ്തു.തത്മുഖാന്തരം ഭാരതത്തിന്റെ സ്റ്റേറ്റ് സെക്രട്ടറിയുടെ അപേക്ഷ പ്രകാരം ലണ്ടണിലെ റോയല്‍ സൊസൈറ്റി നൊബല്‍ സമ്മാന ജേതാവായ സര്‍ വില്ല്യം രാംസേയുടെ വിദഗ്ദ്ധാഭിപ്രായം തേടി.തുടര്‍ന്ന് രാംസേ ഭാരതസന്ദര്‍ശനം നടത്തുകയും സ്ഥാപനത്തിനായി ബാംഗ്ലൂര്‍ അനുയൊജ്യ സ്ഥലമായി തിരഞ്ഞെടുത്തു.
ഇതിനായി മൈസൂര്‍ ദിവാന്‍ ശേഷാദ്രി അയ്യരുടെ താല്‍പര്യമെടുക്കയും, മഹാരാജാവ് ശ്രി കൃഷ്ണരാജ വൊടയാര്‍ നാലാമന്‍ 372 ഏക്കര്‍ സ്ഥലം സൌജന്യമായി നല്‍കുകയും ആവശ്യമായ സൌകര്യങ്ങള്‍ ചെയ്യാമെന്നു വാഗ്ദാനവും നല്‍കി. പിന്നീട് കര്‍ണാടക സര്‍ക്കാര്‍, ഇന്‍സ്റ്റിറ്റ്യുട്ടിന്റെ സുവര്‍ണ ജുബിലീ, പ്ലാറ്റിനം ജുബിലീ സമയത്ത് കൂടുതല്‍ സ്ഥലം നല്‍കുകയും, വിസ്ത്തീര്‍ണം ഇപ്പോഴുള്ള 443 ഏക്കറാവുകയും ചെയ്യ്തു.
27 മേയ്, 1909നു വൈസ്രോയ് മിന്റൊ പ്രഭു ഇന്‍സ്റ്റിറ്റ്യുട്ടിന്റെ ഭരണഘടനക്ക് അനുമതി നല്‍കുകയും,1911ല്‍ മൈസൂര്‍ മഹാരാജാവ് തറകല്ലിടുകയും ചെയ്യ്തു.24,ജൂലൈയില്‍ ആദ്യത്തെ ബാച്ച് വിദ്യാര്‍ഥികള്‍ക്ക് പൊതുരസതന്ത്രശാസ്ത്രത്തിലും പ്രായോഗിക രസതന്ത്രശാസ്ത്രത്തിലും കൂടാതെ വിദ്യുതസാങ്കേതിക[1] വിദ്യയിലും പ്രവേശനം നല്‍കി തുടങ്ങി.
1956ല്‍ യൂ.ജീ.സീ നിലവില്‍ വന്നപ്പൊള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കല്‍പ്പിത സര്‍വകലാശാലയായി[2] ആംഗീകരിക്കുകയും ചെയ്യ്തു.
[തിരുത്തുക] വിഭാഗങ്ങള്‍
ഇന്‍സ്റ്റിറ്റ്യുട്ടിലെ മുപ്പത്തി അഞ്ചോളം വരുന്ന വകുപ്പുകളെ അഞ്ച് വിഭാഗാങ്ങളായി തിരിച്ചിരിക്കുന്നു
- ജൈവശാസ്ത്രങ്ങള്‍
- രസതന്ത്രശാസ്ത്രങ്ങള്‍
- ഗണിത ഭൌതിക ശാസ്ത്രങ്ങള്‍
- വൈദ്യുതശാസ്ത്രങ്ങള്‍
- യാന്ത്രികശാസ്ത്രങ്ങള്‍
[തിരുത്തുക] പ്രമുഖ വ്യക്തികള്‍
- സീ വി രാമന്‍, നോബല്‍ സമ്മാന ജേതാവ്, ആദ്യത്തെ ഭാരതിയനായ ഡയറക്റ്റര്‍
- ഹോമി ജഹാംഗീര്‍ ബാബ
- വിക്രം സാരഭായി
- ജേ.സീ ഘോഷ്
- എം.എസ് ധാക്കര്‍
- എസ്.ഭാഗവന്തം
- സതീശ് ധവന്‍
- സീ.എന്‍.ആര്‍. റാവു