Talk:ഇസ്‌ലാം മതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
no need to doubt the npov of the article 'islam matham'. it is written the same as what quran said. dats all. As Wikipedia is an encyclopedia, the article about islam also be considered. I request you two things. 1. Kindly talk with your user name 2. Kindly explain why you doubt the npov of the article 'islam matham' regards drizzle mottambrum
- ഡ്രിസിലിനെ പോലെ എനിക്കും pov എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല , pov ചേര്‍ക്കുന്നവര്‍ കാരണമെഴുതാന്‍ ആഗ്രഹിക്കുന്നു--പ്രവീണ്‍:സംവാദം 12:52, 4 ഒക്ടോബര്‍ 2006 (UTC)
അല്ലാഹുവിന്റെ മാര്‍ഗത്തിലെ ജിഹാദാണ്‍് ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളില്‍ അഞാമത്തേത്. ഇമാം അഹ്മദിന്റെ മുസ നദില്‍ ആ ഹദീസ് കാണാനാകും. കലിമത്തു തൌഹീദ് അഥവാ അല്ലാഹുവിലുള്ള ‘വിശ്വാസം‘ “വിശ്വാസകാര്യ“ങ്ങളുമായി ബന്ധപ്പെട്ടതാണ്‍്. ഇസ്ലാം കാര്യങ്ങളില്‍ വിശ്വാസം പ്രഖ്യാപിക്കലില്ലാ, മറിച്ച് കര്‍മങ്ങളാണുള്ളത്. നിര്സ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, ജിഹാദ് തുടണ്‍ഗിയവയൊകെ കര്‍മങ്ങളാന്ണ്‍്. കലിമത്തു തൌഹീദിലുള്ള വിശ്വാസം വിശ്വാസകര്യവുമാണ്‍്62.231.233.135 13:38, 5 മാര്‍ച്ച് 2007 (UTC)
ഈ പേജ് പ്രൊട്ടഡ് ആക്കണമെന്നാ തോന്നുന്നേ--Shiju Alex 15:07, 5 മാര്‍ച്ച് 2007 (UTC)
ഇസ്ലാമിലെ വിശ്വാസപ്രമാണങ്ങള്‍ എന്താണെന്ന് ആര്‍ക്കും അറിയില്ലേ? ഇതു വഴി പോകുന്ന അനോനികള്‍ക്ക് ഒക്കെ ഓരോ പ്രമാണം ആണല്ലൊ. ഈ പേജ് സെമി പ്രൊറ്റഡ് ആക്കണം.--Shiju Alex 12:17, 10 മാര്‍ച്ച് 2007 (UTC)
ഞാന്‍ ഷിജു പറഞ്ഞതിനെ പൂര്‍ണ്ണമായും അംഗീകരിക്കുന്നു. ഈ പേജ് പ്രൊട്ടക്ട് ചെയ്യണം. അണോണിമസ് കളി ഇനി വേണ്ട!-- ജിഗേഷ് ►സന്ദേശങ്ങള്‍ 13:34, 10 മാര്‍ച്ച് 2007 (UTC)
ആ റഫറന്‍സ് തന്നെ അപര്യാപതം ആരെഴുതുയ ആരച്ചടിച്ച എന്ന്, ഏത് പേജ് ഇതൊക്കെ വേണം. ചുമ്മാ കളിക്കാനുള്ളതാണോ ഈ മതം? മറ്റു മതങ്ങളില്‍ ഇത്ര കൈവയ്പ് വരുന്നില്ലല്ലോ? :) --ചള്ളിയാന്‍ 13:39, 10 മാര്‍ച്ച് 2007 (UTC)
ചള്ളിയന്‍ പറഞ്ഞത് എത്ര ശരിയാണ്. റഫറന്‍സ് , വിശുദ്ധ ഖുറാനില്‍ നിന്ന് എന്നൊക്കെ ആയെങ്കില്‍ എത്ര നന്നായേനെ. ഇത് ആര്‍ക്കൊ എന്തോ എഴുതിയപോലുള്ള ഒരു റെഫറന്‍സ്. -- ജിഗേഷ് ►സന്ദേശങ്ങള്‍ 15:17, 10 മാര്‍ച്ച് 2007 (UTC)
-
- അജ്ഞാതനെ പിന്താങ്ങുകയല്ല മറിച്ച് ഇസ്ലാമിക കാര്യങ്ങളില്‍ ഹദീഥ്/ഹദീസ് നബിചര്യയുടെ ആധികാരിക രേഖയാണ്. അതില്‍ വിശ്വാസയോഗ്യമായവയും അല്ലാത്തവയും ഉണ്ട്. വിശ്വാസയോഗ്യമായവയ്ക്കും അല്ലാത്തവയ്ക്കും അതിന്റെതായ മാനദണ്ഡണ്ടങ്ങളും കാരണങ്ങള്‍മുണ്ട്. ഉദാ: ബുഖാരി, മുസ്ലിം എന്നീ രണ്ടു പണ്ഡിതന്മാരുടെ ഹദീഥുകള്‍ (ഇതു രണ്ടും സര്‍വ്വസമ്മതമാണ്). എല്ലാ കാര്യങ്ങള്‍ക്കും ഖുര്‍ആന്‍ റഫറന്‍സായി ഉപയോഗിക്കാന്‍ സാധ്യമല്ല ഉദാഹരണത്തിന് പ്രാര്‍ഥന (നിസ്കാരം) ഖുര്‍ആനില്‍ പ്രാര്‍ഥനയെ കുറിച്ച് പറയുന്നുണ്ട് പക്ഷേ എങ്ങിനെ പ്രാര്‍ഥിക്കണം, എവിടേക്ക് തിരിഞ്ഞ് പ്രാര്‍ഥിക്കണം, ഏതൊക്കെ സൂക്തങ്ങള്‍ ഉരുവിടണം, എങ്ങിനെ നില്‍ക്കണം എന്നു തുടങ്ങി പ്രാര്‍ഥനയുടെ മുന്‍പുള്ള അംഗശുദ്ധി വരുത്തല്‍ (വുളു) മുതല്‍ പ്രാര്‍ഥനയുടെ അവസാനം വരെയുള്ള അനവധി കാര്യങ്ങള്‍ നബിചര്യയില്‍ നിന്നും ഹദീഥില്‍ നിന്നുമാണ് ലഭിക്കുന്നത്. --സാദിക്ക് ഖാലിദ് 09:25, 12 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] ഇതിനെ സെമി പ്രൊട്ടക്റ്റ് ചെയ്യാം
- ആദ്യം സെമിപ്രൊട്ടക്റ്റ് ചെയ്യേണ്ട ലേഖനം ഇതാണ്.. എത്ര റിവെര്‍ഷനുകളാണ് ഇവിടെ നടന്നത്..--Vssun 21:10, 10 മാര്‍ച്ച് 2007 (UTC)
-
- എന്താണ് ശരിയെന്നു വച്ചാല്‍ അറിവുള്ളവര്‍ അത് ഇവിടെ ചേര്‍ക്കുക. സത്യത്തില്‍ ഇസ്ലാമിന്റെ വിശ്വാസപ്രമാണം എന്താണെന്നു ഈ ലേഖനം എഴുതുന്ന ആളുകള്‍ തമ്മില്‍ തന്നെ തര്‍ക്കത്തിലാണെന്ന് ചുരുക്കം. ഈ ലേഖനം ഏതാണ്ട് 50 പ്രാവശ്യം ഏഡിറ്റു ചെയ്തു കഴിഞ്ഞു. എന്നിട്ടും ഇതില്‍ വന്നിരിക്കുന്ന കണ്ടെന്റിന്റെ അളവ് നോക്കുക.
-
- മാത്രമല്ല ഒരു പക്ഷെ ഇത്രയും കുറഞ്ഞ എഡിറ്റുകള്‍ക്കിടയില്‍ അനോനി എഡിറ്റ് ഏറ്റവും കൂടുതല്‍ നടന്ന ലേഖനവും ഇതായിരിക്കും. ഒരു അനോനി എഴുതുന്നത് അടുത്ത അനോനി വന്ന് മായിക്കും. ഈ പരിപാടി കുറച്ചു നാള്‍ ആയി തുടരുന്നു.
-
- അതിനാല്‍ സാദിക്ക് പറയുന്നത് പൊലെ “ഇസ്ലാമിക കാര്യങ്ങളില്‍ ഹദീഥ്/ഹദീസ് നബിചര്യയുടെ ആധികാരിക രേഖയാണ്“ എന്നാനെങ്കില്‍ അതില്‍ ഉള്ളത് ഇവിടെ ചേര്‍ക്കുക. മാത്രമല്ല പ്രസ്തുത പ്രാമാണത്തിലേക്ക് ലിങ്കും കൊടുക്കുക. ഈ വിഷഅത്തില്‍ വിവരം ഇല്ലാത്തത് കൊണ്ടാണ് ഞാന്‍ ഇതില്‍ തൊടാതിരിക്കുന്നത്. --Shiju Alex 09:48, 12 മാര്‍ച്ച് 2007 (UTC)
അനോണി എഡിറ്റുകളെ സെമിപ്രൊട്ടക്റ്റ് ചെയ്യുന്നതു വഴി ഒഴിവാക്കാം..--Vssun 11:54, 12 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] തെളിവ്
മറ്റുള്ളവര്‍ക്ക് സംശയം തോന്നുന്ന വാക്കുകള്‍ക്ക് തീര്‍ച്ചയായും തെളിവ് നലകണം. ആംഗലേയ വിക്കിയില്‍ ആദ്യത്തെ ഒരു പാരഗ്രാഫിന്‍ എത്ര റഫറന്‍സ് ആണ്‍ നല്‍കിയിരിക്കുന്നത് എന്ന് നോക്കൂ. ഒരു പുസ്തകം മാത്രം ആണ്‍ ആധാരമാക്കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ അവലംബം എന്ന് ആണ്‍ നല്‍കേണ്ടത്ത്. അതു പോലെ പുസ്തകത്തിന്റ്റ് പേരുമാത്രം പോര. പ്രസാധകര്‍, പ്രസിദ്ധീകരിച്ച വര്‍ഷം എന്നിവ കൊടുക്കണം.
അല്ലാഹു ഇറക്കിയ പുസ്തകം എന്നത് ഒരു നാട്ടു ഭാഷയല്ലേ. അദ്ദേഹം പ്രസിദ്ധീകരിപ്പിച്ച, പ്രസിദ്ധീകരിച്ച എന്നൊക്കെയാണ് കൂടുതല് പരിഷ്കൃതം. (നോട്ടീസ് ഇറക്കുക എന്നൊക്കെ കേട്ടിട്ടുണ്ട്) --ചള്ളിയാന്‍ 17:04, 3 ഏപ്രില്‍ 2007 (UTC)