കണ്ണമ്പുഴ ഭഗവതി ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാലക്കുടിയിലെ ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ് കണ്ണമ്പുഴ ഭഗവതി ക്ഷേത്രം. ആംഗലേയത്തില്‍ Kannampuzha Bhagavathi Temple ഭഗവതിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഇത് ചാലക്കുടി പുഴയുടെ തിരത്താണ് സ്ഥിതിചെയ്യുന്നത്.
ഉള്ളടക്കം |
[തിരുത്തുക] ഐതിഹ്യം
കണ്ണമ്പുഴ ഭഗവതി സ്വയംഭൂ ആണെന്നാണ് വിശ്വാസം. കാടു പിടിച്ചു കിടന്നിരുന്ന ഈ സ്ഥലത്ത് ആദ്യം കാലുകുത്തിയ ഒരു പുലയന്‍ കല്ലില്‍ അരിവാള്‍ ഉരക്കുകയും അതില്‍ നിന്ന് രക്തം പൊടിയുകയും അങ്ങനെ ആ സ്ഥലം പുണ്യപ്പെട്ടതായും ഐതിഹ്യങ്ങള്‍ പറയുന്നു. അരിവാള്‍ക്കാരനായ കണ്ണന്‍ പുലയന്‍ കണ്ടെത്തിയതായതിനാല്‍ കണ്ണമ്പുഴ എന്ന പേര്‍ വന്നു. എന്നാല്‍ ഇത് ദ്രാവിഡന്മാരുടേതായിരുന്നെന്നും പിന്നീട് ആര്യന്മാര്‍ കൈക്കലാക്കിയതാണെന്നും വിശ്വസിക്കുന്ന ചരിത്രകാരന്മാരും ഉണ്ട്.[1] സ്വയംഭൂവായിരുന്ന ശില അല്പാല്പമായി വള്ര്‍ന്ന് വരികയായിരുന്നു എന്നു നാട്ടുകാര്‍ പറയുന്നു.
[തിരുത്തുക] ചരിത്രം
ക്ഷേത്രം ആര്യന്മാരുടെ സങ്കേതമായി മാറിയമുതല്‍ക്ക് തെക്കേടത്ത് മനയിലെ നമ്പൂതിരിമാരുടേതായിരുന്നു. അവരാണ് നിത്യ പൂജകള്‍ ചെയ്തു വന്നത്.തെക്കേടത്തു മുല്ലയ്ക്കല്‍ ഭഗവതി എന്നായിരുന്നു അക്കാലത്ത് ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. കൊല്ലവര്‍ഷം 1096ല് ക്ഷേത്രം വലുതാക്കി പണികഴിപ്പിച്ചതോടു കൂടി നാലമ്പലവും പുതുതായി ചേര്‍ക്കപ്പെട്ടു. അന്നു മുതലാണ് ക്ഷേത്രത്തില്‍ പതിവായി രണ്ടു നേരവും പൂജയും വെച്ച് നിവേദ്യവും തുടങ്ങിയത്. എന്നാല്‍ ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷം അവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കപെട്ടു, അന്നു മുതല്‍ മുല്ലയ്കല്‍ ഭഗവതി എന്ന സ്ഥാനം വിട്ടു നാട്ടു പരദേവത എന്ന സ്ഥാനവും പ്രശസ്തിയും ലഭിച്ചു തൂടങ്ങി. കൊല്ല വര്‍ഷം 1131 മീനമാസത്തിലും 1138 ഏടവമാസത്തിലും 1171 മകരമാസത്തിലും ന്നവീകരണ കലശം നടത്തുകയുണ്ടായി.
[തിരുത്തുക] പൂജകളും ചടങ്ങുകളും
നിത്യാധി പൂജകള്‍ ഇന്നും തെക്കേടത്തു നമ്പൂതിരിമാര്‍ തന്നെയാണ് നടത്തി വരുന്നത്. ദക്ഷിണകാശി എന്നറിയപ്പെടുന്ന മലബാറിലെ പ്രസിദ്ധമായ കൊട്ടീയൂര്‍ മഹാദേവക്ഷേത്രത്തിലെ പ്രധാന തന്ത്രിമാരുടെ പദവി തെക്കേടത്തു മനക്കാര്‍ക്കുള്ളതാണ്.
മണ്ഡലകാലത്ത് ക്ഷേത്രത്തില്‍ (വൃശ്ചികം 21 മുതല്‍) വരനാട്ടു കുറുപ്പിന്‍റെ കളമെഴുത്തുപാട്ടും ഒരു പ്രധാന ചടങ്ങാണ്. ഓരോ ദിവസവും നിറമാലയും ഉണ്ടാവാറുണ്ട്. ഇത് ഓരോരുത്തരുടെ വകയായി നടത്തപ്പെടുന്നു. ദ്രാവിഡരുടെ ആചാരമായ ഗുരുതിയും കളമെഴുത്തുപാട്ടും ഇവിടത്തെ പ്രധാനമായ അചാരങ്ങളില്പെടുന്നു. മണ്ഡലകാലങ്ങളിലെ ചടങ്ങുകള്‍ പത്തമുദയം എഴുന്നള്ളിപ്പോടെ അവസാനിക്കുന്നു.
നവരാത്രികാലങ്ങളില്‍ നിറമാലയും ഗുരുതിയും ഉണ്ടാകുന്നു. മകര ചൊവ്വയും മകരമാസത്തിലെ അത്തം നാളിലെ പ്രതിഷ്ഠാ ദിനത്തിലെ വിശേഷ പൂജകളും നടത്തപ്പെടുന്നു. അന്ന് ദീപക്കാഴ്ചയും കലാപരിപാടികളും നടത്തുന്നു.
[തിരുത്തുക] ക്ഷേത്രോത്സവം
ക്ഷേത്രത്തിലെ പ്രധാന ആഘോഷം കുംഭമാസത്തിലെ അശ്വതിനാളില്‍(രാത്രിയില്‍ അശ്വതിനാള്‍ ഏറെ വരുന്ന ദിവസം)നടത്തപ്പെടുന്ന താലപ്പൊലി യാണ്. ഈ ദിവസത്തില്‍ ദേവിക്ക് ചാര്‍ത്താന്‍ താലികള്‍ നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആഘോഷപൂര്‍വ്വം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കൊണ്ടു വരുന്നു. ദേവി അന്നേ ദിവസം ഏഴ് ഗജ വിരന്മാരുടെ അകമ്പടിയോടെ തെക്കേടത്തു മനയിലേയ്ക്ക് എഴുന്നള്ളുന്നു. വഴിക്ക് ഭക്തജനങ്ങള്‍ ഐശ്വര്യസൂചകമായി വീടുകളില്‍ ദേവിയുടെ സാന്നിദ്ധ്യത്തില്‍ പറ നിറയ്ക്കല്‍ ചടങ്ങുകള്‍ നടത്തുന്നു. മനയ്ക്കള്‍ വച്ചുള്ള വാദ്യമേളങ്ങളും പൂരവും ദര്‍ശിച്ച് പുലര്‍ച്ചയോടേ ദേവിയെ തിരിച്ച് ക്ഷേത്രത്തിലേയ്ക്ക് ആനയിക്കപ്പെടുന്നു.
വൈകീട്ട് ആയിരത്തൊന്ന് കതിന വെടികള്‍ മുഴക്കുന്നത് ദേവിക്ക് ഉപചാരമര്‍പ്പിക്കാനായാണ്. ഭഗവ്തി ശ്രീകോവിലില്‍ പ്രവേശിക്കുന്നതോടേ കരിമരുന്ന് പ്രയോഗങ്ങള്‍ നടത്തുന്നു. വിവിധ കലാപരിപപടികളും ക്ഷേത്രാങ്കണത്തില്‍ നടക്കാറുണ്ട്. ക്ഷേത്രത്തിനടുത്തുള്ള പാട വരമ്പത്ത് നിരവധി കച്ചവടക്കാര്‍ നിരക്കുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ട വിവിധ സാധന സാമഗ്രികള്‍ ഇവിടെ വില്കപ്പെടുന്നു. [2]
[തിരുത്തുക] പാറപ്പുറത്തു ഭഗവതി
കണ്ണമ്പുഴ ക്ഷേത്രത്തിലെ ഉപദേവതയായ പാറപ്പുറത്തു ഭഗവതിയെ ക്ഷേത്രത്തിനു വടക്കായി തെക്കേടത്തു മനയുടെ അങ്കണത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ദേവി തന്നെയാണ് എന്നാണ് സങ്കല്പം. പണ്ട് കൊട്ടീയൂര്‍ ക്ഷേത്രത്തില്‍ താന്ത്രിക കാര്യങ്ങള്‍ക്ക് വേണ്ടി പോയ തേക്കേറ്റത്തു ംഅനയിലെ മൂത്ത തിരുമേനിക്ക് അസമയത്തു തിരുച്ചു വരേണ്ടി വരികയും യാത്ര വന മദ്ധ്യത്തിലൂടെയായപ്പോള്‍ അദ്ദേഹം ഭയ വിഹ്വലനാവുകയും ചെയ്തു. നേരം ഇരുട്ടിയപ്പോള്‍ വഴി അറിയാന്‍ പറ്റാതാവുകയും ചെയ്തു. ഭയ ഭക്തിയോടെ ദേവിയെ പ്രാര്‍ത്ഥിച്ചപ്പോള്‍ ദൂരെ ഒരു സ്ത്രീ വിളക്കും തെളിച്ച് പോകുന്നതായി കണ്ടു. അവരെ പിന്തുടര്‍ന്ന് തന്ത്രി വനത്തിനും പുറത്ത് അപകടം ഒന്നും കൂടാതെ കടന്നു. ഈ സ്ത്രീ ഭാവത്തെ ദേവീരൂപ്പത്തില്‍ മനയുടെ തെക്കു ഭാഗത്തായി അദ്ദേഹം പ്രതിഷ്ഠിച്ഛു. ഇതാണ് പാറപ്പുറത്ത് ഭഗവതി.
എല്ലാ മലയാള മാസവും ആദ്യം വരുന്ന ചൊവ്വഴ്ചയോ വെള്ളിയാഴ്ചയോ മാത്രമാണിവിടെ നട തുറന്ന് പൂജ നടത്താറുള്ളൂ. അന്നേ ദിവസം മാത്രമേ ദേവി ഭക്തര്‍ക്ക് ദര്‍ശനം അരുളുകയുള്ളൂ. [3]
[തിരുത്തുക] ഭരണം
ക്ഷേത്ര ഭരണത്തിനായി ഒരു ക്ഷേത്ര സേവാ സമിതി രൂപവത്കരിക്കപ്പെട്ടിരിക്കുന്നു. അതിന്‍റെ അദ്ധ്യക്ഷ സ്ഥാനം തെക്കേടത്തു നമ്പൂതിരിമാര്‍ക്കുള്ളതാണ്. മറ്റുള്ളവരെ നാട്ടുകാര്‍ തിര്‍ഞ്ഞെടുക്കുന്നു. ഇപ്പോഴത്തെ സേവ സമിതി അംഗങ്ങള്‍
- അദ്ധ്യക്ഷന്‍ - ടി.എസ്. നാരായണന്‍ നമ്പൂതിരി
- കാര്യ നിര്‍വ്വാഹക അദ്ധ്യക്ഷന്‍ - പി. രാമന്‍കുട്ടി മാരാര്‍
- സഹ അദ്ധ്യക്ഷന്‍ -കെ.എം. ഹരിനാരായണന്‍
- സചിവന്‍- കെ. രാമന്‍ മാസ്റ്റര്‍
- സഹ സചിവന്‍ - കെ ഗുണശേഖരന്‍
- ഖജാന്‍ജി- പി.ജെ വിനയകുമാര്‍
സമിതിയംഗങ്ങള്‍
- പി. മോഹനന്‍
- കെ. അജിത് കുമാര്‍.
- കെ ശ്രീധരന്‍
- എം.സി ഗോപീകൃഷ്ണന്‍
- ജി. ബാബു
- ടി.പി കേശവന്‍
- രത്നാകരന്‍
[തിരുത്തുക] അനുബന്ധം
സര്‍വ്വവ്യാപിയും സര്‍വ്വ വിഖ്യാതവുമാണ് ദേവിയുടെ ചൈതന്യ ശക്തി എന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ദേവിയുടെ അനുഗ്രഹമാണ് സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണം എന്ന് അവര്‍ കരുതുന്നു. ഇത്തരം ഭക്തരുടെ നിര്‍ലോഭമായ സഹകരണത്തിലൂടെയാണ് ക്ഷേത്രത്തിലെ ദൈനം ദിന പ്രവര്‍ത്തനങ്ങളും താലപ്പൊലി മഹോത്സവവും നടക്കുന്നത്. അടുത്തിടെയായി രാത്രികാലങ്ങളില്‍ വെടികെട്ട് ആഘോഷങ്ങള്‍ എന്നിവ നടത്തുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കു മൂലം ഉത്സവത്തിന്‍റെ മാറ്റ് കുറയാന്‍ ഇടയായി. എങ്കിലും അത് പൂര്‍വ്വാദികം ഭംഗിയാക്കാന്‍ ഭക്തരുടെ പരിശ്രമം എക്കാലവും ദര്‍ശിക്കാവുന്നതാണ്.
[തിരുത്തുക] പ്രമാണാധാരസൂചി
- ↑ വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങള്‍- തൃശ്ശൂ ര് ജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷന്‍ 1992
- ↑ മലയാള മനോരമ ഇറക്കിയ പ്രത്യേക സപ്ലിമെന്‍റ് 2007 ഫെബ്രുവരി 20. തൃശ്ശൂര്‍ ഏഡീഷന്‍
- ↑ പി. രാമന്‍കുട്ടി മാരാര്‍, മാതൃഭൂമി ദിനപത്രത്തിന്‍റെ കണ്ണമ്പുഴ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം സംബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക അനുബന്ധ പ്രസിദ്ധീകരണം. 2007 ഫെബ്രുവരി 20. തൃശ്ശൂര്‍ എഡിഷന്‍, കേരള