Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Web Analytics
Cookie Policy Terms and Conditions ചാലക്കുടി - വിക്കിപീഡിയ

ചാലക്കുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



ചാലക്കുടി

ചാലക്കുടി
വിക്കിമാപ്പിയ‌ -- 10.3000° N 76.3333° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശൂര്‍
ഭരണസ്ഥാപനങ്ങള്‍ നഗരസഭ
ചെയര്‍മാന്‍ എം.എന്‍. ശശിധരന്‍
വിസ്തീര്‍ണ്ണം ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 
680307
+91 480
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍ വെള്ളച്ചാട്ടങ്ങള്‍,ജലവൈദ്യുത പദ്ധതി, തീം പാര്‍ക്കുകള്‍,ധ്യാനകേന്ദ്രങ്ങള്‍

ദേശീയപാത 47-ന് അരികിലായി തൃശൂര്‍ ജില്ലയുടെ തെക്കേ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ചാലക്കുടി (Chalakudy). പ്രകൃതിരമണീയമായ ഈ സ്ഥലത്തിന്റെ കിഴക്കെ അതിരു തമിഴ്‌നാടാണ്. പടിഞ്ഞാറു കൊടുങ്ങല്ലൂരും വടക്കു തൃശ്ശൂരും തെക്കു എറണാകുളം ജില്ലയുടെ ഭാഗമായ അങ്കമാലിയും സ്ഥിതി ചെയ്യുന്നു. 144 കി. മി നീളമുള്ള [1] ചാലക്കുടിപ്പുഴ,ഇന്ത്യയില്‍ വച്ചു തന്നെ എറ്റവും കൂടുതല്‍ വൈവിധ്യമുള്ള ജലവിഭവങ്ങള്‍[2] (biodiverse) കൊണ്ട് സമ്പന്നമാണ്. ഈ നദിയിലെ മത്സ്യങ്ങളുടെ വൈവിദ്ധ്യവും ഇന്ത്യയില്‍ വച്ചു തന്നെ എറ്റവും കൂടുതലാണ്. [3] ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ചാലക്കുടി, ഇന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങള്‍, പോട്ട, മുരിങ്ങൂര്‍ എന്നിവിടങ്ങളിലെ ക്രിസ്തീയധ്യാനകേന്ദ്രങ്ങള്‍, ചലച്ചിത്രതാരങ്ങള്‍ എന്നിവ മൂലമാണ് പ്രസിദ്ധമായിരിക്കുന്നത്. ചാലക്കുടി പുഴയോട് ബന്ധപ്പെട്ട പുതിയ ജലവൈദ്യുതപദ്ധതികളും വിവാദങ്ങളും ഇപ്പോള്‍ ചൂടു പിടിപ്പിക്കുന്ന ചര്‍ച്ചാവിഷയങ്ങളാണ്.[4] ഏറ്റവും അടുത്തായി നിര്‍ദ്ദിഷ്ട അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ചതും വാര്‍ത്തയായിരുന്നു. [5] [6] [7],

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

 ചാലക്കുടി 1980 കളില്‍ പുതിയ ബൈ-പാസ്സ് നിലവില്‍ വരുമ്പോള്‍. പഴയ പാതയും കാണാം
ചാലക്കുടി 1980 കളില്‍ പുതിയ ബൈ-പാസ്സ് നിലവില്‍ വരുമ്പോള്‍. പഴയ പാതയും കാണാം

‘ജ്യോതിഷസംഹിത’ എന്ന ആധികാരിക ഗ്രന്ഥത്തില്‍ ചാലക്കുടിയെ ‘ശാലധ്വജം’ (ശാലക്കൊടി) എന്നാണ് പരാമര്‍ശിച്ചുകാണുന്നത്. ചാലക്കുടി പുഴയുടെ തീരങ്ങളില്‍ നിരവധി യാഗങ്ങള്‍ നടന്നിരുന്നതായും രേഖപ്പെടുത്തിയ്ട്ടുണ്ട്. ഇത്തരം യാഗങ്ങളില്‍ യാഗമൃഗത്തെ കെട്ടുന്ന സ്തംഭത്തിന് യൂപം എന്നാണ് പറയുക. ഇത് യാഗശാലയിലെ ധ്വജം അഥവാ കൊടിയാണ്. അങ്ങനെ യാഗശാലക്ക് പേരും പാവനതയും വരുത്തിയതു കൊണ്ട്. ശാലക്കൊടി എന്ന പേര്‍ വന്നതാകാം. മറ്റൊരഅഭിപ്രായം ഇവിടത്തെ കുടികളെ അടിസ്ഥാനപ്പെടുത്റ്റിയാണ്. നിരവധി നമ്പൂതിരി വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനായി ഒരുക്കിയിരുന്ന കുടികള്‍ പുഴയുടെ തീരത്തായിരുന്നു അതു വഴിയാവം ചാലക്കുടി എന്ന പേര്‍ വന്നത്.

[തിരുത്തുക] ചരിത്രം

സംഘകാലങ്ങളില്‍ അടവൂര്‍ എന്ന ഗ്രാമത്തിന്‍റെ ഭാഗമായിരുന്നു (ക്രി.വ. 500). നിരവധി യാഗങ്ങള്‍ക്കു മറ്റും അക്കാലത്ത് ചാലക്കുടി പുഴ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ക്രി.വ. 800 നും 1100 നും ഇടക്ക് അടുത്ത പ്രദേശമായ അങ്കമാലിയിലെ പ്രസിദ്ധമായ മൂഴിക്കുളം യാഗശാലയില്‍ ആയുധം, വേദം എന്നിവ പഠിക്കാനായി നിരവധി വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തിയിരുന്നു. അവര്‍ക്ക് താമസം ഒരുക്കിയിരുന്നത് ചാലക്കുടിപ്പുഴയുടെ തീരങ്ങളിലായിരുന്നു. ഇത് കുടി എന്നപേരില്‍ അറിയപ്പെട്ടു. അന്നത്തെ നമ്പൂതിരി പാഠ്യശാലകള്‍ ‘ശാലൈ’ എന്നാണ് അറിയപ്പെട്ടിരുന്നത്. [8] ആദ്യകാലങ്ങളില്‍ ‘പെന്നൈ’ എന്നാണ് ചാലക്കുടി പുഴ അറിയപ്പെട്ടിരുന്നത്. ശാലയുള്ള ആറ് എന്നര്‍ത്ഥത്തില്‍ പുഴയെ ശാലിയാറ് എന്നും അത് ചാലിയാര്‍ എന്നു പരിണമിക്കുകയും ചെയ്തു. [9]

 ചാലക്കുടി ഇന്ന്. പഴയ ചിത്രത്തിനെറെ എതിര്‍വശത്തു നിന്നു ഏടുത്തത്
ചാലക്കുടി ഇന്ന്. പഴയ ചിത്രത്തിനെറെ എതിര്‍വശത്തു നിന്നു ഏടുത്തത്

കൊച്ചി രാജ്യത്തിനു കീഴിലായിരുന്നു ഈ പ്രദേശം. കൊച്ചി രാജാവിനു കീഴിലുള്ള അഞ്ച് കൈമള്‍മാരില്‍ കോടശ്ശേരി കൈമള്‍മാരായിരുന്നു ചാലക്കുടി ഭരിച്ചിരുന്നത്. ഇവര്‍ കോടശ്ശേരി കര്‍ത്താക്കള്‍ എന്നറിയപ്പെട്ടിരുന്നു. ഇരിങ്ങാലക്കുട തച്ചുടയ കൈമള്‍‍മാരും ഭരിച്ചുപോന്നു. ശക്തന്‍ തമ്പുരാന്‍ നാടുവാഴികളുടേയും ദേശവാഴികളുടേയും മറ്റും ഭരണം അവസാനിപ്പിച്ചതിനു ശേഷം ഇവര്‍ ജന്മിമാരും സാമന്തന്മാരും മാത്രമായിത്തീര്‍ന്നു. ശക്തന്‍ തമ്പുരാന്‍ ചാലക്കുടിയിലെ കുന്നത്തങ്ങാടിയില്‍ പാണ്ടികശാല ആരംഭിക്കുകയും വ്യാപാരാവശ്യങ്ങള്‍ക്കായി അന്നത്തെ വ്യാപാര പ്രബലരായിരുന്ന സുറിയാനി ക്രിസ്ത്യാനികളെ കുടിയിരുത്തുകയും ചെയ്തു. ശക്തന്‍ തമ്പുരാന്‍റെ കാലത്താണ് ചാലക്കുടിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതലും നടന്നത്.

[തിരുത്തുക] നെടുങ്കോട്ട

 നെടുംങ്കോട്ട യുടെ കോട്ടവാതില്‍ നിന്നിരുന്ന ചാലക്കുടിയിലെ പാലമുറിയിലെ സ്മാരകം, കോട്ടയുടെ അവശിഷ്ടങ്ങളും
നെടുംങ്കോട്ട യുടെ കോട്ടവാതില്‍ നിന്നിരുന്ന ചാലക്കുടിയിലെ പാലമുറിയിലെ സ്മാരകം, കോട്ടയുടെ അവശിഷ്ടങ്ങളും
പ്രധാന ലേഖനം: നെടുങ്കോട്ട

ചാലക്കുടിക്കടുത്തുള്ള നെടുങ്കോട്ടയാണ്1789-ല്‍ ടിപ്പു സുല്‍ത്താന്‍ കൊച്ചിയെ ആക്രമിക്കുന്നതിനായി പുറപ്പെട്ട വഴിയില്‍ പ്രധാന തടസ്സമായിരുന്നത്. ഇത് ധര്‍മ്മ രാജാവ് നിര്‍മ്മിച്ച കൂറ്റന്‍ കോട്ടയായിരുന്നു.[10] കേരളത്തിന് കുറുകെയുള്ള കുന്നുകളും മലകളും മറ്റും ബന്ധിപ്പിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ചാലക്കുടിയിലെ മുരിങ്ങൂരിലെ കോട്ടമുറി എന്ന് സ്ഥലത്ത് വച്ച് ടിപ്പു സുല്‍ത്താന്‍ നെടുങ്കോട്ട ഭേദിക്കുകയും പിന്നീട് കോട്ട മൊത്തമായി പിടിച്ചടക്കുകയും ചെയ്തു.

[തിരുത്തുക] ബ്രിട്ടീഷ് ഭരണകാലം

ഇംഗ്ലീഷുകാരുടെ കാലത്ത് ചാലക്കുടിക്ക് കിഴക്കുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടവും മറ്റും ഒരു സന്ദര്‍ശന സ്ഥലമെന്ന രീതിയില്‍ വികസിപ്പിക്കപ്പെട്ടു. മലക്കപ്പാറ, ഷോളയാര്‍ എന്നിവിടങ്ങളില്‍ അവര്‍ അണക്കെട്ടുകള്‍ പണിതു. മലക്കപ്പാറയിലും മറ്റും തേയിലത്തോട്ടങ്ങള്‍ സ്ഥാപിക്കുകയും കാപ്പിയും മറ്റും വച്ചുപിടിപ്പിക്കുകയും ചെയ്തു.

[തിരുത്തുക] ട്രാം പാതകള്‍

1901-1905-ല് നിര്‍മ്മിച്ച ട്രാം വേ, ഗുരുത്വാകര്‍ഷണം മൂലം പ്രവര്‍ത്തിച്ചിരുന്ന ഇത് ആര്‍.വി. ഹാറ്റ്ഫീല്‍ഡ് എന്ന സായിപ്പാണ് രൂപകല്പന ചെയ്തത്
1901-1905-ല് നിര്‍മ്മിച്ച ട്രാം വേ, ഗുരുത്വാകര്‍ഷണം മൂലം പ്രവര്‍ത്തിച്ചിരുന്ന ഇത് ആര്‍.വി. ഹാറ്റ്ഫീല്‍ഡ് എന്ന സായിപ്പാണ് രൂപകല്പന ചെയ്തത്

ഷോളയാര്‍ കാടുകളില്‍ നിന്ന് മരങ്ങളും മറ്റു ദ്രവ്യങ്ങളും കൊണ്ടുവരുന്നതിനായി ചാലക്കുടി പട്ടണത്തില്‍ നിന്ന് ഒരു ട്രാം പാത (Tram) ഇംഗ്ലീഷുകാര്‍ 1901-ല്‍ നിര്‍മ്മിച്ചു. ആര്‍.വി. ഹാറ്റ്ഫീല്‍ഡ് എന്ന നിര്‍മ്മാണ വിദഗ്ദ്ധനാണിത് നിര്‍മ്മിച്ചത്. മലമുകളില്‍ നിന്ന് ഭാരം വഹിച്ച് താഴേക്ക് വരുന്ന ഒരു ട്രാം, കയറുപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന മറ്റൊരു ട്രാമിനെ താഴെനിന്ന് മുകളിലേക്കെത്തിക്കുന്നു. ഈ രീതിയില്‍ പ്രത്യേകിച്ച് ഇന്ധനമൊന്നുമില്ലാതെ ഗുരുത്വാകര്‍ഷണം ഉപയോഗപ്പെടുത്തിയാണ് ഈ ട്രാമുകള്‍ ഓടിയിരുന്നത്. ഈ ട്രാമിന്റെ ഒരു മാതൃക ‍തൃശൂര്‍ കാഴ്ചബംഗ്ലാവില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത് 1960-കള്‍ വരെ നിലവിലുണ്ടായിരുന്നു. ട്രാമിനുപയോഗിച്ചിരുന്ന പാതകള്‍ ഇന്നും നിലനില്‍കുന്നുണ്ട്. ട്രാംവേ എന്ന പേരില്‍ത്തന്നെയാണ് ഇന്നും ഈ പാത അറിയപ്പെടുന്നത്.

[തിരുത്തുക] ഭരണസ്ഥാപനങ്ങളുടെ രൂപീകരണം

1914-ലെ കൊച്ചി വില്ലേജ്-പഞ്ചായത്ത് ആക്ട് പ്രകാരം ഇന്നത്തെ നാലു വില്ലേജുകള്‍ 2 ഗ്രൂപ്പ് പഞ്ചായത്തുകളായാണ് പ്രവര്‍ത്തിച്ചിരുന്നത്. പടിഞ്ഞാറെ ചാലക്കുടി വില്ലേജ്, അണ്ണല്ലൂര്‍, താഴേക്കാട് എന്നീ വില്ലേജുകള്‍ ചേര്‍ന്ന് പടിഞ്ഞാറേ ചാലക്കുടി ഗ്രൂപ്പും കിഴക്കേ ചാലക്കുടി, പോട്ട, പേരാമ്പ്ര എന്നിവ ചേര്‍ന്ന് കിഴക്കേ ചാലക്കുടി ഗ്രൂപ്പ് പഞ്ചായത്ത് എന്ന പേരിലും അറിയപ്പെട്ടു. 1941 ഏപ്രില്‍ 11 മുതല്‍ കിഴക്കു-പടിഞ്ഞാറു ചാലക്കുടി വില്ലേജിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പട്ടണസമിതി രൂപീകരിച്ചുവെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നില്ല. 1948-ല്‍ ചാലക്കുടി പഞ്ചായത്ത് പുന:സം‌വിധാനം ചെയ്തു. 1950-ല്‍ തിരുക്കൊച്ചി പഞ്ചായത്ത് നിയമം പ്രകാരം ചാലക്കുടി പഞ്ചായത്ത് രൂപീകൃതമായി. 10 വാര്‍ഡുകള്‍ ഉണ്ടായിരുന്നു. 1953-ല്‍ നികുതി സം‌വിധാനം ഏര്‍പ്പെടുത്തി. പിന്നീട് 1966ല് പഞ്ചായത്ത് സമിതി കൈക്കൊണ്ട തീരുമാനപ്രകാരം 1970 ഏപ്രില്‍ ഒന്നിന് ഒന്നാം ഗ്രേഡ് പഞ്ചായത്ത് അയിരുന്ന ചാലക്കുടിയെ കേരളത്തിലെ 26 ആമത്തെ മുന്‍സിപ്പാലിറ്റിയായി ചാലക്കുടി ഉയര്‍ത്തപ്പെട്ടു. ഇതിന്‍റെ പ്രഖ്യാപനം ചാലക്കുടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ച് അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോന്‍ നിര്‍വ്വഹിച്ചു.

[തിരുത്തുക] ആധുനിക ചരിത്രം

ചാലക്കുടി പണ്ടു മുതലേ രാഷ്ട്രീയ പ്രബുദ്ധതയുള്ള നാടായിരുന്നു. 1929-ല്‍ മഹാത്മാഗാന്ധി ചാലക്കുടി സന്ദര്‍ശിച്ച് ഹരിജനോദ്ധാരണ പ്രബോധനം നടത്തിയിട്ടുണ്ട്. ആ സ്ഥലത്താണ് ഇന്ന് നഗരസഭാ കാര്യാലയം പ്രവര്‍ത്തിക്കുന്നത്. കേന്ദ്രമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ ജന്മദേശവുമാണിവിടം. 1947-ല് ചാലക്കുടിയിലെ അബ്ദുള്‍ റഹിമാന്‍ നഗറില്‍ വച്ചാണ് പ്രജാ മണ്ഡലത്തിന്‍റെ മൂന്നാം വാര്‍ഷിക സമ്മേളനം നടന്നത്. ആ സമ്മേളനത്തില്‍ മദ്രാസ് പ്രവിശ്യയിലെ മന്ത്രിയും മുന്‍ രാഷ്ട്രപതിയും ആയ വി.വി. ഗിരി, ബ്രിട്ടീഷ് ഇടക്കാല സര്‍ക്കാറില്‍ മന്ത്രിയും ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി യുമായ ഡോ. രാജേന്ദ്രപ്രസാദ് എന്നിവര്‍ പങ്കെടുക്കുകയുണ്ടായി. ചാലക്കുടി ഉള്‍പ്പെടുന്നതാണ് മുകുന്ദപുരം ലോക്സഭാമണ്ഡലം. വാശിയേറിയ തിരഞ്ഞെടുപ്പാണ് എക്കാലവും ഇവിടെ നടക്കുന്നത്. ലോക്സഭാമണ്ഡലങ്ങളിലെയും നിയമസഭാ മണ്ഡലങ്ങളിലെയും ചരിത്രം പരിശോധിച്ചാല്‍ ആദ്യത്തെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിച്ചെങ്കിലും പിന്നീട് കോണ്‍ഗ്രസ്സിന്‍റെ ശക്തികേന്ദ്രമായി മാറുകയായിരുന്നു എന്നു കാണാം. ഇക്കഴിഞ്ഞ ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളാണ് അതിനൊരു അപവാദം. സി.ജി ജാനാര്‍ദ്ദനന്‍, പി.കെ ചാത്തന്‍ മാസ്റ്റര്‍, കെ.കെ ബാലകൃഷ്ണന്‍, പി.പി.ജോര്‍ജ്ജ്(മൂന്നു തവണ), പി.കെ. ഇട്ടൂപ്പ്, കെ.കെ. ജോര്‍ജ്ജ്, റോസമ്മ ചാക്കോ, സാവിത്രി ലക്ഷ്മണന്‍, ബി.ഡി. ദേവസ്സി (ഇപ്പോഴത്തെ എം.എല്‍.എ) [11] എന്നിവരാണ് യഥാക്രമം ഇവിടെ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍. 1939, 1945 എന്നീ വര്‍ഷങ്ങളിലെ ലോക മഹായുദ്ധങ്ങള്‍ക്കു ശേഷം ചാലക്കുടിക്ക് കിഴക്കുള്ള പരിയാരം എന്ന സ്ഥലം വിമുക്തഭടന്മാര്‍ക്ക് പതിച്ചു കൊടുക്കുകയുണ്ടായി. അക്കാലത്ത് വനമായിരുന്ന ഈ ഭൂപ്രദേശം ഇന്ന് പരിഷ്കൃതമായ നാട്ടിന്‍പുറമായിത്തീര്‍ന്നിരിക്കുന്നു.

[തിരുത്തുക] ഭൂമിശാസ്ത്രം

ഭൂപ്രകൃതിയനുസ്സരിച്ച് ചാലക്കുടിയെ നാലായി തിരിക്കാം 1) മലപ്രദേശം 2) പീഠഭൂമി 3) സമതലം 4) താഴ്ന്ന ഭൂവിഭാഗം.

[തിരുത്തുക] മലമ്പ്രദേശങ്ങള്‍

ചാലക്കുടിയുടെ വിസ്തൃതിയുടെ മൊത്തം 16 % ത്തോളം ഈ ഭൂവിഭഗമാണ്. വിജയരാഘവപുരം, ഉറുമ്പുംകുന്ന്, വാഴക്കുന്ന്, താണിപ്പാറക്കുന്ന്, ആശാരിപ്പാറക്കുന്ന്, കണലിക്കുന്ന് എന്നിങ്ങനെയുള്ള ചെറിയ മലകള്‍ അടങ്ങിയതാണ് ഇത്. സമതലമായ മുകള്‍ ഭാഗവും ചെങ്കുത്തല്ലാത്ത വശങ്ങളും ഉള്ള കുന്നുകളാണിവ. വളരെ ഫലഭൂയിഷ്ടമായ പ്രദേശങ്ങളാണിവ. ഉയര്‍ന്ന പ്രദേശങ്ങളില്‍ ജല ദൌര്‍ലബ്യം നേരിടുമെങ്കിലും മുനിസിപ്പാലിറ്റി ജലസേചനം നടത്തുന്നുണ്ട്. ചില കുന്നുകളില്‍ കരിങ്കല്‍ മടകളും മറ്റു ചിലവയില്‍ കൃഷിയും നടക്കുന്നു. തെങ്ങ്,കവുങ്ങ്, പ്ലാവ്, റബ്ബര്‍, കശുമാവ് തുടങ്ങിയവ കൃഷി ചെയ്യപ്പെടുന്നു.

[തിരുത്തുക] പീഠഭൂമി

 പനമ്പിള്ളി ഗോവിന്ദമേനോന്റെ പൂര്‍ണ്ണകായ പ്രതിമ, ചാലക്കുടി സൌത്ത് ജങ്ക്ഷനില്‍
പനമ്പിള്ളി ഗോവിന്ദമേനോന്റെ പൂര്‍ണ്ണകായ പ്രതിമ, ചാലക്കുടി സൌത്ത് ജങ്ക്ഷനില്‍

ചാലക്കുടിയുടെ ആകെ വിസ്തീര്‍ണ്ണത്തിന്‍റെ 22% ഭാഗം പീഠഭൂമിയാണ്. പുത്തുപറമ്പ്, കുന്നുപാറ, പനമ്പിള്ളി കലാലയ പരിസരം. ഈ പ്രദേശത്തുകൂടെ ഷോളയാര്‍ അണക്കെട്ടില്‍ നിന്നുള്ള കനാല്‍ ഒഴുകുന്നു.

[തിരുത്തുക] സമതലങ്ങള്‍

35% വരുന്ന ഈ പ്രദേശത്ത് 2% ചെങ്കുത്തായ കയറ്റങ്ങള്‍ ഉണ്ട്.താണിപ്പാറയിലും ആശാരിപ്പാറയിലും ചെങ്കുത്തായ ചില ചെരിവുകള്‍ ഉണ്ടെങ്കിലും മിക്ക ഭാഗങ്ങളും സമതലങ്ങള്‍ ആണ്. എല്ലാത്തരം കൃഷികളും ഇവിടെ കാണപ്പെടുന്നു. മിക്കഭാഗങ്ങളിലും ചെങ്കല്ല് കലര്‍ന്ന മണ്ണാണെങ്കിലും ചരലും, എക്കല്‍ മണ്ണു കലര്‍ന്ന കളിമണ്ണും മറ്റു ചില ഭാഗങ്ങളില്‍ കാണുന്നു. അതിനാല്‍ വളരെ ഫലഭൂയിഷ്ടമാണ് ഈ പ്രദേശങ്ങള്‍. തേമാലി, മാലി എന്നീത്തരം കൃഷികള്‍ നടത്തിയിരുന്ന ഇവിടം ഇന്ന് ആവാസകേന്ദ്രങ്ങള്‍ ആയി മാറിയിരിക്കുന്നു. ചാലക്കുടിയിലെ നഗരപ്രദേശം, പുഴക്കു തെക്കും വടക്കുമുള്ള ഭാഗങ്ങള്‍ എല്ലാം സമതലങ്ങളാണ്.

[തിരുത്തുക] സമുദ്രനിരപ്പിലുള്ള പ്രദേശങ്ങള്‍

25 % ത്തോളം വരുന്ന ഈ ഭൂവിഭാഗം രണ്ടായി കാണപ്പെടുന്നു. സാധാരണ നെല്പാടങ്ങളും അതിനും താഴെയായി കാണുന്ന് പുഞ്ചപ്പാടങ്ങളും. വര്‍ഷത്തില്‍ രണ്ടും മൂന്നും പ്രാവശ്യം കൃഷിയിറക്കാന്‍ ശേഷിയുള്ള ഇവിടങ്ങളിലെ മണ്ണ്‌ കളിമണ്ണ് കലര്‍ന്നതാണ്. കോട്ടാറ്റ് എന്ന സ്ഥലത്ത് ഇത്തരം മണ്ണിന്‍റെ ലഭ്യത മൂലം ധാരാളം ഓട്ടു കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

[തിരുത്തുക] പട്ടണപ്രദേശം

ചാലക്കുടി പട്ടണം വളരെ പ്രസിദ്ധമാണ്. മലഞ്ചരക്കുകളും സുഗന്ധ ദ്രവ്യങ്ങളുമാണ് ഇവിടെ പ്രധാനമായും കച്ചവടം ചെയ്യപ്പെടുന്നത്. ഉപഭോക്തൃ സംസ്കാരത്തിന് തെളിവായി പ്രതിശീര്‍ഷവരുമാനത്തേക്കാള്‍ ചിലവുകള്‍ കൂടിയതിന് 1994 -ല് ഇന്ത്യയിലെ പട്ടണങ്ങളില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഈ പട്ടണ നിവാസികള്‍.

വടക്ക് ആനമല ജങ്ക്ഷന്‍ മുതല്‍ തെക്ക് ചാലക്കുടി പാലം വരെയും പട്ടണപ്രദേശമാണ്. ഇതിനിടയിലുള്ള രണ്ട് പ്രധാന കേന്ദ്രങ്ങളായ നോര്‍ത്ത്, സൌത്ത് ജങ്ക്ഷനുകളിലായാണ് പ്രധാന വ്യാപാരകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. സൌത്ത് ജങ്ക്ഷനിലായാണ് സ്വകാര്യ, സര്‍ക്കാര്‍ ബസ് സ്റ്റേഷനുകള്‍. നോര്‍ത്ത് ജങ്ക്ഷനിലായാണ് ചന്ത സ്ഥിതി ചെയ്യുന്നത്.

[തിരുത്തുക] ജലസേചനം

12 കി.മീ. നീളത്തില്‍ പ്രധാന കനാലും മറ്റ് അഞ്ച് ചില്ലക്കനാലുകളും ഉണ്ട്. ചാലക്കുടി, പോട്ട, പേരാമ്പ്ര, ആര്യങ്കാല, പരിയാരം എന്നിവിടങ്ങളിലാണ് ഈ കനാലുകള്‍. ഈ കനാലുകളില്‍ പലതും ജനങ്ങള്‍ കയ്യേറിയതിനാല്‍ ഉദ്ദേശിച്ച രീതിയില്‍ ജനസേചനം നടക്കുന്നില്ല. കനാലുകളുടെ ഇരു വശത്തും കുടിയേറ്റക്കാല്‍ കുടിലുകള്‍ കെട്ടിയിരിക്കുന്നു.

[തിരുത്തുക] കുളങ്ങള്‍

ചാലക്കുടിയില്‍ ചെറുതും വലുതുമായി 16നു മേല്‍ കുളങ്ങള്‍ ഉണ്ട്. ഇതും നിരവധി കൈയേറ്റങ്ങള്‍ക്ക് വിധേയമായിരിക്കുന്നു. കുളങ്ങളിലേയ്ക്ക് വരുന്ന ചില തോടുകളും പലരും അനധികൃതമായി കൈവശം വച്ചിരിക്കുന്നു.

[തിരുത്തുക] ചാലക്കുടിപ്പുഴ

പ്രധാന ലേഖനം: ചാലക്കുടിപ്പുഴ
ചാലക്കുടിപ്പുഴ
ചാലക്കുടിപ്പുഴ

ചാലക്കുടിയുടെ പ്രത്യേകത ഈ പുഴയാണ്. ഏകദേശം 144 കി.മീ നീളമുള്ള ഈ നദി ചാലക്കുടിയുടെ സമ്പദ് വ്യ്വസ്ഥയില്‍ നല്ല പങ്കു വഹിക്കുന്നു. പുഴയില്‍ എക്കാലവും വെള്ളം ഉള്ളതിനാല്‍ പരിസരങ്ങളില്‍ വെള്ളത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടാറില്ല. കേരളത്തിലെ ഏറ്റവും സംശുദ്ധമായ ജലം ലഭിക്കുന്ന ഒരിടം ചാലക്കുടിയായതിനു പുറകിലും ഈ നദിയാണ്.കാലാകാലങ്ങളില്‍ നടന്ന ദാക്ഷിണ്യമില്ലാത്ത മണല്‍ വാരല്‍ മൂലം ചാലക്കുടിപ്പുഴ 5 മീറ്ററോളം താഴ്ന്നിട്ടുണ്ട്. ഇക്കാരണത്താല്‍ പരിസരപ്രദേശങ്ങളിലെ കിണറുകളില്‍ നീര്‍വാര്‍ച്ച നിലച്ചതോടെ ജല ദൌര്‍ബല്യം ഏര്‍പ്പെടുന്നുണ്ട്. വേനലിലാണ് ഇത് രൂക്ഷമാകുന്നത്. ഇതു മൂലം പുഴയോരം ഇടിയാനും കാരണമായിട്ടുണ്ട്. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളും പുഴയില്‍ ജലക്ഷാമത്തിന് കാരണമാകുന്നുണ്ട്.

അതിരപ്പിള്ളി‍ വെള്ളച്ചാട്ടം
അതിരപ്പിള്ളി‍ വെള്ളച്ചാട്ടം

ഷോളയാര്‍ പെരിങ്ങല്‍കുത്തു ജലവൈദ്യുതപദ്ധതികള്‍ ചാലക്കുടിപ്പുഴയിലെ വെള്ളത്തില്‍ നിന്നാണു പ്രവര്‍ത്തിക്കുന്നത്. പറമ്പിക്കുളം പുഴ, ഷോളയാര്‍, കരപ്പാറപ്പുഴ, ആനക്കയം തുടങ്ങിയവ ഈ പുഴയുടെ പോഷക നദികളാണ്. പ്രസിദ്ധമായ അതിരപ്പിള്ളി, ഷോളയാര്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങള്‍ ഈ നദിയെ മനോഹരമാക്കുന്നു. പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചാല‍ക്കുടി കൊച്ചിയിലെ ഭരണാധിപന്മാരുടേ സുഖവാസ കേന്ദ്രമായിരുന്നു. ആ സുഖവാസകേന്ദ്രങ്ങള്‍ ഇന്നും പരിപോഷിപ്പിക്കപ്പെട്ടു വരുന്നു.

[തിരുത്തുക] കാലാവസ്ഥ

താപനിലയില്‍ വ്യത്യസ്ഥ കാലവസ്ഥകളില്‍ 8-9 ഡിഗ്രി സെല്‍‍ഷ്യസില്‍ കൂടുതല്‍ വ്യത്യാസം വരാറില്ല. അധികം വിയര്‍ക്കാത്തതും എന്നാല്‍ ഉണങ്ങിവരളാത്തതുമായ ഹൃദ്യമായ കാലവസ്ഥ ചാലക്കുടിപ്പുഴ മൂലം ലഭ്യമാകുന്നു. മഴക്കാലം കേരളത്തിന്‍റെ മറ്റു ഭാഗങ്ങളിലെന്ന പോലെ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ്. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് ജൂലായ് മാസത്തിലാണ്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ മഞ്ഞുകാലമാണ്.

[തിരുത്തുക] ഭരണ സംവിധാനം

വാഴച്ചാല്‍വെള്ളച്ചാട്ടം
വാഴച്ചാല്‍വെള്ളച്ചാട്ടം

തൃശൂര്‍ ജില്ലയിലെ 5 നഗരസഭകളില്‍ ഒന്നാണ് ചാലക്കുടി. ചാലക്കുടി താലൂക്കിനു വേണ്ടി ജനങ്ങള്‍ ശബ്ദം ഉയര്‍ത്താന്‍ തുടങ്ങിയിട്ട്‌ നാളുകളായെന്നിലും ഇപ്പോഴാണു ആ ദിശയില്‍ ചില മാറ്റങ്ങള്‍ ഉണ്ടയത്. ചാലക്കുടി താലൂക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും അതിന്റേതായ കാര്യാലയങ്ങളും മറ്റും ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. നഗര സഭ ഇപ്പോള്‍ ഇടതു പക്ഷത്തിന്‍റെ കയ്യിലാണ് എന്‍.എന്‍ ശശിധരനാണ് ഇപ്പോഴത്തെ ചെയര്‍മാന്‍

[തിരുത്തുക] കല കായികം സാംസ്കാരികം

നാടകാവതരണത്തിലും കാല്പന്തുകളിയുടേയും കേളീകേന്ദ്രമായിരുന്നു ചാലക്കുടി. കേരളത്തിലെ വിവിധ കലാരൂപങ്ങളായ കഥകളി, ഓട്ടന്‍ തുള്ളല്‍, കുറത്തിയാട്ടം, മോഹിനിയാട്ടം, സംഘംകളി തുടങ്ങിയവ വിവിധ ക്ഷേത്രങ്ങളോടനുബന്ധിച്ച് നടത്തിവന്നിരുനു. പറയ-പുലയ സമുദായങ്ങളുടെ ഇടയില്‍ നിലനിന്നിരുന്ന കൊടതുള്ളല്‍, കാളക്കളി, വേഷംകളി തുടങ്ങിയവയും പ്രദര്‍ശിപ്പിച്ചിരുന്നു. 1926-ല്‍ സോപാനം എന്ന പേരില്‍ ഒരു മാസിക അന്നത്തെ ഹൈസ്കൂള്‍ അദ്ധ്യാപകനായിരുന്ന ജി. ശങ്കരക്കുറുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. സാഹിത്യരംഗത്ത് പ്രതിഭകളായ നടുവം കവികള്‍ ഇവിടെയാണ് ജീവിച്ചിരുന്നത്. മലനാട് വാരിക, കഥകളി മാസിക, ചെങ്കതിര്‍ എന്ന രാഷ്ട്രീയ മാസിക തൂടങ്ങിയവ ഇവിടെ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ആനുകാലികങ്ങള്‍ ആണ്.

[തിരുത്തുക] നാടക രംഗം

ചാലക്കുടി നാടക രംഗത്തും ഫുട്ബോള്‍ രംഗത്തും നിരവധി പ്രതിഭകളെ സൃഷ്ടിച്ഛിട്ടുണ്ട്. മലയാള നാടകവേദിക്ക് പുത്തനുണര്‍വ് നല്‍കിയ നാടക സമിതിയാണ് എം.എ. ആന്റണിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മരാളിക തിയേറ്റര്‍. മറ്റൊരു സംഘമായ സാര്‍ഥി തിയേറ്റര്‍ ആണ് പ്രശസ്തമായ ‘ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍‘ എന്ന നാടകം അവതരിപ്പിച്ചിട്ടുള്ളത്. 416 സ്റ്റേജുകളില്‍ പ്രദര്‍ശിപ്പിച്ച നാടകമാണത്. 1994-95 വര്‍ഷത്തെ കേന്ദ്ര അമേച്ച്വര്‍ നാടക് വേദിയുടെ ഏറ്റവും മികച്ച നാടക രചയിതാവിനുള്ള അവാര്‍ഡ് ചാലക്കുടിയിലെ കെ. രാധാകൃഷണനാണ് ലഭിച്ചത്(സാന്തരം).

[തിരുത്തുക] സിനിമാ രംഗം

കലാഭവന്‍ മണി
കലാഭവന്‍ മണി

യേശുദാസിനോടൊപ്പം നിരവധി രംഗവേദികളില്‍ സംഗീതോപകരണങ്ങള്‍ വായിച്ചിട്ടുള്ള പ്രഗത്ഭനാണ് ജോര്‍ജ്-പീറ്റര്‍ സഹോദരങ്ങള്‍. നാടകാഭിനയത്തിലൂടെ സിനിമയില്‍ എത്തിയ ഹാസ്യാഭിനേതാവാണ് ജോസ് പെല്ലിശ്ശേരി. പ്രശസ്ത് സം‌വിധായകരായ ലോഹിതദാസ്, സുന്ദര്‍ദാസ് എന്നിവരും ചാലക്കുടിക്കാര്‍ തന്നെ. കലാഭവന്‍ മണി എന്ന ഹാസ്യ താരവും, ഗായകന്‍ മധു ബാലകൃഷ്ണനും ചാലക്കുടിയുടെ എറ്റവും പുതിയ സംഭാവനകളാണ്. സിനിമാ രംഗത്ത് പ്രശസ്തരായ മറ്റുള്ളവര്‍ ജനാബ് വി.എം. മുഹമ്മദ്, ഷൈലജ, നിര്‍മ്മാതാവായ എം.കെ ഇസ്മായില്‍ തുടങ്ങിയവരാണ്

[തിരുത്തുക] കായികരംഗം

 ചാലക്കുടിയിലെ കാര്‍മല്‍ സ്റ്റേഡിയം ഒട്ടനവധി ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാകാറുണ്ട്
ചാലക്കുടിയിലെ കാര്‍മല്‍ സ്റ്റേഡിയം ഒട്ടനവധി ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാകാറുണ്ട്

ഫുട്ബോളിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിദ്ധ്യമാണ് ചാലക്കുടി. ഇവിടത്തെ എല്ലാ പ്രമുഖ വിദ്യാലയങ്ങളിലും ഈ കായിക വിനോദം പ്രോത്സാഹിപ്പിക്കപ്പെടുന്നു. പഴയ കാല താരങ്ങളായ കെ.എ. വറീത്, എം.ജെ മാത്യു, ടി.വി. വൈദ്യനാഥന്‍ എന്നിവര്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ളവരാണ്. ഇന്ന് ടി.കെ. ചാത്തുണ്ണി, കെ.ജി. വിജയന്‍, പി.വി. രാമകൃഷ്ണന്‍, ജോസ് മഞ്ഞളി, എം.എല്‍ ജോര്‍ജ്ജ്, ജോഷ്വാ എന്നിവര്‍ അറിയപ്പെടുന്ന താരങ്ങളാണ്. പ്രമുഖ കായിക വിനോദങ്ങള്‍ക്ക് മിക്കപ്പോഴും ചാലക്കുടി വേദിയാകാറുണ്ട്.

[തിരുത്തുക] സംഗീത-നൃത്ത രംഗം

പ്രശസ്ത വയലിന്‍ വിദ്വാന്‍ ചാലക്കുടി നാരായണസ്വാമി, വാദ്ധ്യോപകരണ വിദഗ്ദ്ധന്‍ നമ്പീശന്‍, ജോര്‍ജ്, പീറ്റര്‍ എന്നിവര്‍ ചാലക്കുടിയുടെ സ്വന്തമാണ്. 1976-ല്‍ കൂടപ്പുഴയില്‍ സ്ഥാപിക്കപ്പെട്ട ഫാസ് ക്ലബ്ബിലൂടെ സംഗീതത്തിനും നൃത്തത്തിനും ക്ലാസ്സുകള്‍ നടത്തുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. നിരവധി നൃത്ത വേദികളില്‍ ഇവിടെനിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ സമ്മാനാര്‍ഹരായിട്ടുണ്ട്. കേരള സംഗീത-നാടക അക്കാഡമിയുടെ അംഗീകാരവും ഉള്ള നൃത്ത-സംഗീത വിദ്യാലയവും ഈ ക്ലബ്ബിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു.

[തിരുത്തുക] സാംസ്കാരികം

കണ്ണമ്പുഴ ഭഗവതി ക്ഷേത്രം, ഭഗവതിയുടെ പ്രഷ്ഠയുള്ള  ഇവിടത്തെ ഉത്സവം ഫെബ്രുവരി മാസത്തിലാണ്
കണ്ണമ്പുഴ ഭഗവതി ക്ഷേത്രം, ഭഗവതിയുടെ പ്രഷ്ഠയുള്ള ഇവിടത്തെ ഉത്സവം ഫെബ്രുവരി മാസത്തിലാണ്

ചാലക്കുടിപ്പുഴയുടെ വടക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന കണ്ണമ്പുഴ ഭഗവതി ക്ഷേത്രം ചാലക്കുടിയുടെ ദേശീയോത്സവമായാണ് ഉത്സവം കോണ്ടാടുന്നത്. കൂടപ്പുഴ സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിലെ കാവടി ഉത്സവവും പ്രശസ്തമാണ്. ചാലക്കുടിയിലെ സെന്‍റ്.മേരീസ് ഫൊറോന പള്ളിയിലെ അമ്പു തിരുനാള്‍ ജാതിമത് ഭേദമന്യേ ആഘോഷിക്കപ്പെടുന്നു.മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായി അറിയപ്പെടുന്ന ഈ പള്ളിയില്‍ അടുത്ത കാലത്ത് കോടികള്‍ ചിലവഴിച്ച് ബൈബിള്‍ ഗ്രാമം നിര്‍മ്മിക്കപ്പെട്ടു. ഇത് സന്ദര്‍ശകരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്ന ഒരു ഘടകമാണ്. 1906-ല് സ്ഥാപിക്കപ്പെട്ട മുസ്ലീം പള്ളിയായ അര്യങ്കാല മുസ്ലീം പള്ളി 2 ഏക്കര്‍ സ്ഥ്ലത്തായി വ്യാപിച്ചു കിടക്കുന്നു. ആംഗ്ലോ ഇന്ത്യന്‍ സമൂഹവും അവര്‍ക്കായി പള്ളിയും ചാലക്കുടിയിലുണ്ട്. നാനാജാതി മതസ്ഥരും മത സൌഹാര്‍ദ്ദപരമായി ജീവിക്കുന്ന ചാലക്കുടിയി മത സംഘര്‍ഷങ്ങള്‍ ഉണ്ടാകാറില്ല എന്നത് ഒരു വസ്തുതയാണ്. ഇന്ത്യയിലെ തന്നെ പേരു കേട്ട ധ്യാനകേന്ദ്രങ്ങളായ പോട്ട ധ്യാനകേന്ദ്രം ഡീവൈന്‍ ധ്യാനകേന്ദ്രം എന്നിവ ചാലക്കുടിയിലാണ്. ഇന്ത്യയില്‍ നിന്നു മാത്രമല്ല അയല്‍ രാജ്യങ്ങളില്‍ നിന്നു വരെ ധ്യാനാര്‍ത്ഥികള്‍ ഇവിടെയെത്തുന്നു.

 സെന്‍റ്. മേരീസ് ഫൊറൊന പള്ളി. ഒരു മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്
സെന്‍റ്. മേരീസ് ഫൊറൊന പള്ളി. ഒരു മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്
 കേരളത്തില്‍ തന്നെ വളരെ അപൂര്‍വ്വമായ ഒരു കല്‍ദായ പള്ളി ചാലക്കുടീയിലെ മുരിങ്ങൂരില്‍
കേരളത്തില്‍ തന്നെ വളരെ അപൂര്‍വ്വമായ ഒരു കല്‍ദായ പള്ളി ചാലക്കുടീയിലെ മുരിങ്ങൂരില്‍

പ്രസിദ്ധമായ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ശാസ്താവിന്‍റെ ആറാട്ട് നടത്തുന്നത് ചാലക്കുടിപ്പുഴയിലാണ്. ക്ഷേത്രത്തില്‍ നിന്ന് ആഷോഷപൂര്‍വ്വം ആനയിക്കപ്പെടുന്ന വിഗ്രഹം ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ചാലക്കുടി കൂടപ്പുഴയിലെ ആറാട്ടുകടവിലും, ചാലക്കുടിപ്പുഴയുടെ തന്നെ പോഷകനദിയായ കരുവന്നൂര്‍ പുഴയിലെ ആറാട്ടുകടവിലുമാണ് ആറാട്ട് എന്ന ചടങ്ങായി നിര്‍വ്വഹിക്കപ്പെടുന്നു. ഇരിങ്ങാലക്കുടയില്‍ നിന്ന് ആനപ്പുറത്തെഴുന്നള്ളിക്കുന്ന വിഗ്രഹത്തിന് കാല്‍നടയായി നൂറുകണക്കിനാളുകളും അകമ്പടി സേവിക്കുന്നു. ആറാട്ടുപുഴ പൂരം എന്നറിയപ്പെടുന്ന ഇതില്‍ 3 ക്ഷേത്രങ്ങളിലെ ദേവതകള്‍ നീരാടുന്നു, ആതിഥേയം വഹിക്കുന്നത് ആറാട്ടുപുഴ ശാസ്താവാണ്. [12]

[തിരുത്തുക] ധനവ്യയം

ചാലക്കുടിയില്‍ ഒരുകാലത്ത് പ്രതിശീര്‍ഷ വരുമാനത്തേക്കാള്‍ കൂടുതല്‍ ചിലവ് രേഖപ്പെടുത്തിയിട്ടുണ്ട്. (1994) അത്രയും ഉപഭോക്തൃ സംസ്കാരം കൂടുതലായുള്ള സ്ഥലമാണിത്. കൃഷിക്കാരേക്കാള്‍ വാണിജ്യവും വ്യവസായവുമാണ് ഇന്ന് കൂടുതല്‍. വാണിജ്യം ചാലക്കുടി ചന്തയെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്

[തിരുത്തുക] വ്യവസായം വാണിജ്യം കൃഷി

വ്യാവസായികമായി ഒരു കാലത്ത് കൊച്ചിയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് മുന്‍പന്തിയിലായിരുന്ന ചാലക്കുടി ഇന്ന് അവഗണനയും വര്‍ഗ്ഗ സമരങ്ങളും മൂലം അധ:പതിച്ചിരിക്കുന്നു. സമീപത്തെ മുനിസിപ്പലിറ്റികളുമായി താരതമ്യം ചെയ്യുമ്പോള്‍ പരിതാപകരമാണ് ചാലക്കുടിയുടെ അവസ്ഥ. ഒരിക്കല്‍ ട്രാവന്‍‍കൂര്‍ ടാനറീസ്, കൊച്ചിന്‍ പോര്‍ട്ടറീസ്, ട്രാം വര്‍ക്ക്‌ഷോപ്പ്, കൊച്ചിന്‍ റബ്ബര്‍ വര്‍ക്സ്, കൊച്ചിന്‍ കെമിക്കത്സ്, ടാപിയോക്കാ പ്രൊഡക്റ്റ്സ് ഒഫ് ഇന്ത്യ, ശ്രീനിവാസ് ടിമ്പര്‍ പ്രൊഡക്റ്റ്സ്, പ്ലൈവുഡ് ഫാക്ടറി എന്നിവ നിലവിലിരുന്ന സ്ഥലത്ത് ഇന്ന് വിരലിലെണ്ണാവുന്ന വ്യാവസായിക സ്ഥാപനങ്ങളേ നിലവിലുള്ളൂ. ജീവിത നിലവാരത്തില്‍ സൂചിക കേരളത്തില്‍ തന്നെ ഒന്നാം സ്ഥാനത്ത് ചാലക്കുടിയാണ്. മദ്യ വിലപനയിലും മുന്‍പന്തിയിലാണ് ചാലക്കുടി.

[തിരുത്തുക] മറ്റു വ്യവസായ സ്ഥാപനങ്ങള്‍

[തിരുത്തുക] എഡ്ഡി കറന്‍റ് കണ്ട്രോള്‍സ്

ഇന്ത്യയുടെ വാഹന ചരിത്രത്തില്‍ ഒരു വന്‍ കുതിച്ചു ചാട്ടം നടത്തിയ വൈദ്യുത കാര്‍ ആദ്യമായി വികസിപ്പിച്ചെടുത്തത് ഇവിടെയാണ്. 1971-ല് 40 തൊഴിലാളികളുമായി ആരംഭിച്ച ഇവിടെ വൈദ്യുത സംബന്ധമായ ഉത്പാദനമാണ് നടക്കുന്നത്. ഡൈനാമോ, ബാറ്ററികള്‍ എന്നിവയാണ് നിര്‍മ്മിക്കുന്നത്. സര്‍ക്കാരിനാവശ്യമായ വൈദ്യുത ഉപകരണങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. 1987-ല് തൊഴില്‍ തര്‍ക്കത്തേത്റ്റുടര്‍ന്ന് പൂട്ടിയിട്ടെങ്കിലും ഇന്ന് ബാംഗളൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തനം നന്നായി നടക്കുന്നു. ചാല്‍ക്കുടിയില്‍ ഇന്ന് പ്രവര്‍ത്തനം പരിമിതമാണ്.

[തിരുത്തുക] തടി വ്യവസായം

പണ്ടു മുതല്‍ക്കേ തടി വ്യവസായത്തിന് ചാലക്കുടി പേരുകേട്ടതാണ്. ബ്രിട്ടീഷുകാര്‍ കാടുകളില്‍ തടികള്‍ കൊണ്ടുവരാനായി നിന്ന് നിര്‍മ്മിച്ച ട്രാം പ്രവര്‍ത്തന രഹിതമായെങ്കിലും ഇന്നും ഇവിടെ കാണാം. അനുബന്ധ വ്യവസായമായ മരസാമാനങ്ങളും ഗൃഹോപകരണങ്ങളും നിര്‍മ്മിക്കുന്ന നിര്‍വധി സ്ഥലങ്ങള്‍ ഇന്നിവിടെയുണ്ട്. സഹകരണ അടിസ്ഥാനത്തില്‍ ചാലക്കുടി-കുന്നത്തുനാട് സങ്കേതിക സഹകരണ സംഘത്റതിന്‍റെ കീഴില്‍ ഉള്ള ഫര്‍ണീച്ചര്‍ യൂണിറ്റ് ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ്.

[തിരുത്തുക] പ്ലൈവുഡ്

ഇന്ത്യയിലെ ആദ്യത്തെ പ്ലൈവുഡ് നിര്‍മ്മാണ ശാല ഇവിടെയാണ്. സ്റ്റാന്‍‍ഡേര്‍ഡ് ഫര്‍ണിച്ചര്‍ കമ്പനി എന്ന പേരില്‍ വി.കെ മേനോന്‍ 1943ല് ആരംഭിച്ച ഇത് ഇന്ന് യുണൈറ്റഡ് പ്ലൈവുഡ് എന്ന കമ്പനി ഏറ്റെടുത്തു നടത്തുകയും ഉല്പന്നങ്ങള്‍ കയറ്റു മതി ചെയ്യുകയും ചെയ്യുന്നു.

[തിരുത്തുക] വിദ്യാഭ്യാസ രംഗം

1890-ലാണ് ആദ്യത്തെ സ്കൂള്‍ ഇവിടെ സ്ഥാപിക്കപ്പെടുന്നത്. സി.എം.എസ്. ഇംഗ്ലീഷ് മാധ്യമ എല്‍.പി. സ്കൂളായിരുന്നു അത്. നാലുവര്‍ഷത്തിനുശേഷം അത് നിര്‍ത്തലാക്കി. 1895-ല്‍ പുത്തുപറമ്പില്‍ സ്ഥാപിക്കപ്പെട്ട മറ്റൊരു സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയം 1919-ല്‍ ഹൈസ്കൂളായി മാറി. പിന്നീട് ഇവിടെ ഒരു അദ്ധ്യാപക പരിശീലന കേന്ദവും ആരംഭിച്ചു. ഇന്ന് ഇത് വൊക്കേഷണല്‍ ഹയ്യര്‍ സെക്കണ്ടറി സ്കൂള്‍ ആണ്. വിദ്യാര്‍ത്ഥിനികള്‍ക്കു മാത്രമായി സര്‍ക്കാരിന്‍റെ കീഴില്‍ ഈസ്റ്റ് ഹൈസ്കൂള്‍ നിലവിലുണ്ട്. സെന്‍റ്.മേരീസ് എന്ന പേരില്‍ 1895 സ്വകാര്യ മേഖലയില്‍ തുടങ്ങിയ ഈ വിദ്യാലയം സര്‍ക്കാര്‍ പിന്നീട് ഏറ്റെടുത്തതാണ്.

1957-ല്‍ സാങ്കേതിക തൊഴില്‍ വിഭാഗങ്ങള്‍ പരിശീലിപ്പിക്കുന്നതിനായി അന്നത്തെ വനം വകുപ്പിന്‍റെ സ്ഥലത്ത് ഗവര്‍ണ്മ്മെന്‍റ് ഇന്‍ഡസ്റ്റ്രിയല്‍ ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.ടി.ഐ.) എന്ന പേരില്‍ ആദ്യത്തെ സാങ്കേതിക വിദ്യാലയം സ്ഥാപിതമായി. ഇന്ന് ഇത് 18 വിഭാഗങ്ങളിലായി 900-ത്തോളം ഉദ്യോഗാര്‍ത്ഥികളെ വര്‍ഷം തോറും പുറത്തിറക്കിക്കോണ്ട് കേരളത്തിലെ ഒന്നാംകിട ഐ.ടി.ഐ.യായി നില കൊള്ളുന്നു. വനിതകള്‍ക്ക് മാത്രമായി മറ്റൊരു ഐ.ടി.ഐ.യും ചാലക്കുടിയില്‍ ഉണ്ട്. സാങ്കേതിക രംഗത്ത് മറ്റൊരു മികച്ച സ്വകാര്യ സ്ഥാപനമായ സതേണ്‍ എയറോനോട്ടിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. വിമാന യന്ത്ര സാങ്കേതിക രംഗത്ത് കേരളത്തില്‍ തന്നെ വിരലിലെണ്ണാവുന്ന കലാലയങ്ങളില്‍ ഒന്നാണ്. അന്യരാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ വരെ ഇവിടെ പഠിക്കുന്നുണ്ട്.

[തിരുത്തുക] സ്കൂളുകള്‍

 ചാലക്കുടി പള്ളിയിലെ ഹോളിലാന്‍ഡ്. ക്രിസ്തുവിന്‍റെ ജീവചരിത്ര സംഭവങ്ങള്‍ പ്രതിമകളിലൂടെ വിവരിക്കുന്ന ഈ സ്ഥലം ഒട്ടേറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്
ചാലക്കുടി പള്ളിയിലെ ഹോളിലാന്‍ഡ്. ക്രിസ്തുവിന്‍റെ ജീവചരിത്ര സംഭവങ്ങള്‍ പ്രതിമകളിലൂടെ വിവരിക്കുന്ന ഈ സ്ഥലം ഒട്ടേറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്

ചാലക്കുടിയിലെ സ്കൂളുകള്‍ താഴെപ്പറയുന്നവയാണ്

* സ്കൂളിന്‍റെ പേര് ഉടമസ്ഥത ആരംഭം കുട്ടികള്‍ മൊത്തം
1 ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്ക.സ്കൂള്‍ സര്‍ക്കാര്‍ 1895 430
2 ഗവ: ഗേള്‍സ് ഹൈസ്കൂള്‍ സര്‍ക്കാര്‍ 1906 570
3 ഗവ: ഹൈസ്കൂള്‍, വി.ആര്‍.പുരം സര്‍ക്കാര്‍ 1920 536
4 സേക്രഡ് ഹാര്‍ട്ട് കോണ്‍‍വെന്‍റ് ഏയ്ഡഡ് 1925 255
5 കാര്‍മല്‍ ഹയര്‍ സെക്ക.സ്കൂള്‍ അണ്‍ എയ്ഡഡ് 1975 1537
6 സി.കെ.എം.എന്‍.എസ്.എസ്. ഹയര്‍.സെ.സ്കൂള്‍ അണ്‍ എയ്ഡഡ് 1980 729
7 ക്രസന്‍റ് പബ്ലിക്ക് സ്കൂള്‍ അണ്‍ എയ്ഡഡ് 1997 -
8 സി.എം.ഐ. പബ്ലിക് സ്കൂള്‍ അണ്‍ എയ്ഡഡ് 1998 -
10 ഗവ: ഈസ്റ്റ് ഹൈസ്കൂള്‍ സര്‍ക്കാര്‍ 1895 250
11 ഗവ: എല്‍.പി.സ്കൂള്‍ സര്‍ക്കാര്‍ 1960 115
12 സെന്‍റ്.ആന്‍റണീസ് സി.ജി.എച്ച്.എസ്. കോട്ടാറ്റ് എയ്ഡഡ് 1919 1136
13 സെന്‍റ്.മേരീസ് എല്‍.പി.സ്കൂള്‍ എയ്ഡഡ് 1940 109
14 വ്യാസ വിദ്യാനികേതന്‍ ഹൈസ്കൂള്‍ അണ്‍ എയ്ഡഡ് 1996 300
15 കെ.ഇ.സി യു.പി.സ്കൂള്‍, പോട്ട സര്‍ക്കാര്‍ 1936 455
16 ഐ.ആര്‍.എം. എല്‍.പി.സ്കൂള്‍ സര്‍ക്കാര്‍ 1953 120

[തിരുത്തുക] കലാലയങ്ങള്‍

 ചാലക്കുടി പള്ളിയിലെ ഹോളിലാന്‍ഡ്, മുകളില്‍ നിന്നുള്ള ദൃശ്യം
ചാലക്കുടി പള്ളിയിലെ ഹോളിലാന്‍ഡ്, മുകളില്‍ നിന്നുള്ള ദൃശ്യം

ചാലക്കുടിയിലെ കലാലയങ്ങള്‍ താഴെപ്പറയുന്നവയാണ്

* കലാലയത്തിന്‍റെ പേര് ഉടമസ്ഥത തരം വിദ്യാര്‍ത്ഥികള്‍
1 പനമ്പിള്ളി ഗോവിന്ദമേനോന്‍ സ്മാരക കലാശാല സര്‍ക്കാര്‍ കല -
2 സേക്രഡ് ഹാര്‍ട്ട് കലാശാല സ്വകാര്യം കല-ശാസ്ത്രം -
3 ഗവ: ഐ.ടി.ഐ. സര്‍ക്കാര്‍ സാങ്കേതികം -
4 അദ്ധ്യാപക പരിശീലന കലാലയം ഏയ്ഡഡ് കല -
5 നിര്‍മ്മല ഐ.ടി. കോളേജ് സ്വകാര്യം കല-ശാസ്ത്ര-സാങ്കേതികം -
6 സതേണ്‍ എയറോനോട്ടിക്കല്‍ കോളേജ് സ്വകാര്യം സാങ്കേതികം -
7 ഗവ: വനിതാ ഐ.ടി.ഐ. സര്‍ക്കാര്‍ സാങ്കേതികം -
8 ഗവ: പട്ടികജാതി/പട്ടികവര്‍ഗ്ഗ ഐ.ടി.ഐ. സര്‍ക്കാര്‍ സാങ്കേതികം -

[തിരുത്തുക] ഗതാഗത സംവിധാനം

 ജലക്രീഡാ ഉദ്യാനങ്ങള്‍ സന്ദര്‍ശകരുടെ എണ്ണം കാര്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്
ജലക്രീഡാ ഉദ്യാനങ്ങള്‍ സന്ദര്‍ശകരുടെ എണ്ണം കാര്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്

ദേശീയപാത 47 ചാലക്കുടിയിലൂടെ കടന്നു പോകുന്നു. നിലവില്‍ രണ്ടുവരിപ്പാതയായ ഇത് നാലു വരിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.അന്താരാഷ്ട്ര വിമാനത്താവളം വെറും 24 കി.മി. അകലത്താണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീവണ്ടിപ്പാതയായ ഷൊര്‍ണ്ണൂര്‍-എറണാകുളം റെയില്‍‌വേ പാതയും ചാലക്കുടിയിലൂടെ കടന്നു പോകുന്നു. ദേശീയപാത 17 ചാലക്കുടിക്കടുത്തുകൂടെയാണ് കടന്നു പോകുന്നത്. ഇതിലേയ്ക്ക് കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട എന്നിവടങ്ങളിലേയ്ക്കുള്ള പാതയുണ്ട്. ചാലക്കുടിയില്‍ തമിഴ്നാട്ടിലേയ്ക്ക് അതിരപ്പിള്ളി, ഷോളയാര്‍, മലക്കപ്പാറ എന്നിവിടങ്ങളിലൂടെയുള്ള വഴി നിരവധി സന്ദര്‍ശനയോഗ്യമായ സ്ഥലങ്ങളിലൂടെ കടന്നു പോകുന്നു. ചാലക്കുടിയില്‍ സ്വകാരയമേഖലയിലും സര്‍ക്കാര്‍ മേഖലയിലും ബസ് സ്റ്റാന്ഡുകള്‍ ഉണ്ട്. ഇവിടെ നിന്നും നടിന്‍റെ നാനാ ഭാഗത്തേയ്ക്ക് ആവശ്യാനുസരണം ബസുകള്‍ ഉണ്ട്. മുനിസിപ്പാലിറ്റികളില്‍ വച്ച് എറ്റവും കൂടുതല്‍ ഒട്ടോ റിക്ഷകള്‍ ഇവിടെയാണ്. ഗതാഗത സം‌വിധാനം എന്തു കോണ്ടും ഭദ്രമാണ് ചാലക്കുടിയില്‍.

[തിരുത്തുക] സന്ദര്‍ശനയോഗ്യമായ സ്ഥലങ്ങള്‍

[തിരുത്തുക] പ്രശസ്തരായ വുക്തികള്‍

  1. പനമ്പിള്ളി ഗോവിന്ദ മേനോന്‍
  2. വൈദ്യ ഭൂഷണം രാഘവന്‍ തിരുമുല്‍പ്പാട്‌
  3. ചാലക്കുടി നാരായണസ്വാമി - വയലിന്‍
  4. കലാഭവന്‍ മണി
  5. ലോഹിതദാസ്‌
  6. സുന്ദര്‍ദാസ്‌
  7. മധു ബാലകൃഷ്ണന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  8. ജോസ് പെല്ലിശ്ശേരി
  9. ടി.കെ. ചാത്തുണ്ണി ഫുട്ബോള്‍ കോച്ച്
  10. വടക്കേ മേനോക്കില്‍ നാരായണ മേനോന്‍
  11. സി.എസ്.അപ്പു ഐ.എ.എസ്.
  12. പോള്‍ തോമസ് നെറ്റിക്കാടന്‍

[തിരുത്തുക] പ്രമാണ ഗ്രന്ഥ സൂചി

  1. തൃശൂര്‍
  2. ജൈവ വൈവിദ്യത്തെക്ക്കുറിച്ച്‌.
  3. ജൈവ വൈവിധ്യത്തെക്ക്കുറിച്ച്‌ കെ. എച്ച്‌. അമിതാബ്‌ ബച്ചന്‍ അവതരിപ്പിച്ച പ്രബന്ധം.
  4. [ http://www.hindu.com/2006/06/16/stories/2006061609940400.htm ജലവൈദ്യുതപദ്ധതിക്കെതിരായി നാട്ടുകാരുടെ പ്രതിഷേധം-ഹിന്ദുവില്‍ ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 13]
  5. അതിരപ്പിള്ളി പദ്ധതിക്ക് അനുമതിയപേക്ഷിച്ച് വൈദ്യുത മന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനെപറ്റി ഹിന്ദുവില്‍ ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 13
  6. ജനകീയ വിചാരണകോടതിയുടെ വിധി- ഹിന്ദുവില്‍ ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 13
  7. ഹൈക്കോര്‍ട്ട് അനുമതി റദ്ദാക്കിയ വാര്‍ത്ത -ഹിന്ദുവില്‍ ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 13
  8. പി.കെ. ബാലകൃഷ്ണന്‍., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറന്‍റ് ബുക്സ്. തൃശൂര്‍.ISBN 81-226-0468-4
  9. ചാലക്കുടി നഗരസഭ- വികസന റിപ്പോര്‍ട്ട്. ജനകീയാത്രൂസണ സമിതി 1996.
  10. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങള്‍- തൃശ്ശൂ ര്‍ജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷന്‍ 1992.
  11. മനോരമ ഇയര്‍ ബുക്ക്‌ 2006; മനോരമ പ്രസ്സ്‌ കോട്ടയം
  12. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങള്‍- തൃശ്ശൂ ര്‍ജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷന്‍ 1992

[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങള്‍‍
അയ്യന്തോള്‍‌ | മണ്ണുത്തി | ഒളരിക്കര | ഒല്ലൂര്‍ | ആമ്പല്ലൂര്‍ | അടാട്ട് | കേച്ചേരി | കുന്നം കുളം | ഗുരുവായൂര്‍ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാ‍നപ്പിള്ളി | തൃപ്രയാര്‍ | ചേര്‍പ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂര്‍
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu