വിക്കിപീഡിയ:കാര്യനിര്‍വാഹകരുടെ തിരഞ്ഞെടുപ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളം വിക്കിപീഡിയയിലെ കാര്യനിര്‍വാഹകരെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പേജാണിത്.
- ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍
- കാര്യനിര്‍വാഹക പദവിക്കായുള്ള നാമനിര്‍ദ്ദേശങ്ങളും വോട്ടെടുപ്പും.
- പ്രവര്‍ത്തനരഹിതമായ അഡ്മിനിസ്ട്രേറ്റര്‍മാരെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങളും വോട്ടെടുപ്പും.
ഉള്ളടക്കം |
[തിരുത്തുക] സിസോപ് പദവിക്കുള്ള നാമനിര്‍ദ്ദേശം
ഇതിനുള്ള മാനദണ്ഡങ്ങള്‍ താഴെപ്പറയുന്നു.
- കുറഞ്ഞത് 150 എഡിറ്റുകള്‍ (ലേഖനങ്ങളിലേതു മാത്രം) എങ്കിലും വേണം.
- മലയാളം വിക്കിപീഡിയയില്‍ കുറഞ്ഞതു മൂന്നു മാസത്തെ പങ്കാളിത്തം.
- സ്വയം നാമനിര്‍ദ്ദേശം സമര്‍പ്പിക്കുകയോ മറ്റൊരാളെ നിര്‍ദ്ദേശിക്കുകയോ ആവാം.
- മറ്റാരെങ്കിലും നാമനിര്‍ദ്ദേശം ചെയ്യുകയാണെങ്കില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നയാള്‍ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.
- നാമനിര്‍ദ്ദേശം ഈ പേജില്‍ 7 ദിവസം ഉണ്ടാകും. ഇക്കാലയളവില്‍ വോട്ടുചെയ്യുന്ന ഉപയോക്താക്കളില്‍ 2/3 പേര്‍ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും.
[തിരുത്തുക] വോട്ടു ചെയ്യേണ്ട വിധം
സ്ഥാനാര്‍ഥിയുടെ പേരിനു താഴെ
അനുകൂലിക്കുന്നുവെങ്കില്‍ {{Support}} എന്നും,
എതിര്‍ക്കുന്നുവെങ്കില്‍ {{Oppose}} എന്നും രേഖപ്പെടുത്തുക.
എതിര്‍ക്കുന്നുവെങ്കില്‍ കാരണം എഴുതാന്‍ മറക്കരുത്.
[തിരുത്തുക] Candidate:Tux the penguin
Tux the penguin എന്ന ഞാന്‍ മലയാളം വിക്കിപീഡിയയില്‍ സിസോപ് പദവി ലഭിക്കാനായി സ്വയം നാമനിര്‍ദ്ദേശം ചെയ്യുന്നു. വിക്കിപീഡിയയ്ക്കായി കൂടുതല്‍ മികച്ച സേവനങ്ങള്‍ ചെയ്യാന്‍ അത് സഹായിക്കും എന്നുകരുതുന്നു
ടക്സ് എന്ന പെന്‌ഗ്വിന്‍ സംവാദം 14:22, 10 ഡിസംബര്‍ 2006 (UTC)
- അനുകൂലം (Support)
-
- അനുകൂലിക്കുന്നു - ടക്സ് മലയാളം വിക്കിപീഡിയയുടെ പുരോഗതിക്കായി വളരെയേറെ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയാണ്. ഒരുപാട് ടെമ്പ്ലേറ്റുകള്‍, ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, തുടങ്ങി അഡ്മിനിസ്റ്റ്രേഷന്‍ തലത്തില്‍ ടക്സ് വളരെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. വിക്കിയുടെ പുരോഗതിക്കായി കൂടുതല്‍ സംഭാവനകള്‍ ചെയ്യാന്‍ അഡ്മിന്‍ സ്ഥാനം ടക്സിനെ പ്രാപ്തനാക്കും. ഈ നാമനിര്‍ദ്ദേശത്തെ ഞാന്‍ അനുകൂലിക്കുന്നു. Simynazareth 14:26, 10 ഡിസംബര്‍ 2006 (UTC)simynazareth
-
- അനുകൂലിക്കുന്നു - എനിക്ക് പറയാനുള്ളത് സിമി നേരത്തെ പറഞ്ഞതിനാല്‍ ഞാന്‍ വീണ്ടും ആ കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നില്ല. അദ്ദേഹത്തിന് മലയാളം വിക്കിക്ക് ഇനിയും കൂടുതല്‍ സംഭാവന നല്‍കാനും സിസോപ് പദവി അദ്ദേഹത്തെ അലങ്കരിക്കും. അദ്ദേഹത്തെ സിസോപ് പദവിയ്ക്കായി നാമനിര്‍ദ്ദേശം ചെയ്യുന്നതിനെ ഞാന്‍ അനുകൂലിക്കുന്നു.--ജിഗേഷ് 14:31, 10 ഡിസംബര്‍ 2006 (UTC)
-
- അനുകൂലിക്കുന്നു - വളരെ ശക്തമായി തന്നെ ഞാന്‍ അനുകൂലിക്കുന്നു. ഒരു സാധാരണ യൂസര്‍ ആയിരുക്കുംമ്പോള്‍ തന്നെ അദ്ദേഹം വിക്കിക്ക് വേണ്ടി ചെയ്യുന്ന നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ക്കുള്ള അംഗീകാരമായിരിക്കും അദ്ദേഹത്തിനു ഈ പദവി. മാത്രമല്ല ഇനിയുള്ള നാളുകളില്‍ മലയാളം വിക്കിയുടെ സുവര്‍ണ്ണ നാളുകള്‍ ആണ്. ഇപ്പോള്‍ യൂസേര്‍സിന്റെ ഏണ്ണവും, പുതിയ ലേഖനങ്ങളുടെ എണ്ണവും എഡിറ്റുകളുടെ എണ്ണവും ഒക്കെ ദിവസേന വര്‍ദ്ധിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇതിനൊക്കെ മേല്‍നോട്ടം വഹിക്കാനും വിക്കിയുടെ സ്റ്റാന്‍ഡേര്‍ഡ് കാത്തും സൂക്ഷിക്കാനും ഇനിയും ഒന്ന് രണ്ടു പേര്‍ കൂടി ഈ പദവിയിലേക്ക് എത്തണം എന്നാണ് എന്റെ അഭിപ്രായം.--Shiju Alex 03:23, 11 ഡിസംബര്‍ 2006 (UTC)
- അനുകൂലിക്കുന്നു - ശക്തമായി അനുകൂലിക്കുന്നു. വിക്കിപീഡിയയുടെ ടെക്നിക്കല്‍ ആയ വശങ്ങളില്‍ പ്രാവീണ്യമുണ്ട്.
--Vssun 04:34, 11 ഡിസംബര്‍ 2006 (UTC)
- പ്രതികൂലം (Oppose)
- ഫലം (Result)
- ടക്സിന് സിസോപ് പദവി നല്‍കിയിരിക്കുന്നു. അദ്ദേഹം ഇന്നു മുതല്‍ മലയാളം വിക്കിപീഡിയയില്‍ അഡ്‌മിനിസ്ട്രേറ്ററാണ്.(User:Tux the penguin granted sysop status. He will be an administrator of Malayalam Wikipedia.) :- മന്‍ജിത് കൈനി 08:15, 18 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] Candidate:Vssun
Vssun എന്ന ഉപയോക്താവിനെ മലയാളം വിക്കിപീഡിയയിലെ സിസോപ് പദവിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നു. ചുരുങ്ങിയ കാലംകൊണ്ട് വിക്കിനയങ്ങളിലും വിക്കിവ്യാകരണങ്ങളിലും വിക്കിസൂത്രവാക്യങ്ങളിലും സുനില്‍ നേടിയെടുത്ത അറിവ് അദ്ദേഹത്തെ ഈ പദവിക്ക് അനുയോജ്യനാക്കുന്നു. വിക്കിപീഡിയയില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ അദ്ദേഹം പ്രാപ്തനാണ്.
- നാമനിര്‍ദ്ദേശം നടത്തുന്നത്: മന്‍ജിത് കൈനി 13:57, 26 മാര്‍ച്ച് 2007 (UTC)
- എല്ലാവരുടേയും അകമഴിഞ്ഞ പിന്തുണക്ക് നന്ദി. വിക്കിയില്‍ ഇപ്പോള്‍ ചെയ്യുന്നതെല്ലാം ഒരു നേരംപോക്ക് എന്നതിലുപരിയായി വിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഉപാധി എന്ന രീതിയിലാണ്. ഇനിയും സാധ്യമാകുന്നതെല്ലാം വിക്കിക്കായും മലയാളഭാഷക്കായും ചെയ്യാന്‍ ശ്രമിക്കാം. സമ്മതം അറിയിക്കുന്നു.--Vssun 12:33, 30 മാര്‍ച്ച് 2007 (UTC)
-
- അനുകൂലിക്കുന്നു. നയചാതുര്യം കൊണ്ടും വിക്കിക്കു ചേര്‍ന്ന വിധത്തില്‍ എഡിറ്റുകള്‍ നടത്തിയും ചുരുങ്ങിയ കാലം കൊണ്ടു തന്നെ സുനില്‍ തന്റെ കഴിവ് തെളിയിച്ചിരിക്കുന്നു. മലയാളം വിക്കി അതിന്റെ വളര്‍ച്ചയുടെ ഒരു സുപ്രധാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഈ ഘട്ടത്തില്‍ സുനിലിന്റെ സിസോപ് പദവി വിക്കിക്ക് കൂടുതല്‍ കരുത്ത് പകരും. ദിനം പ്രതിയുള്ള എഡിറ്റുകളുടെ എണ്ണം 250 കടന്നിരിക്കുന്ന ഈ ഘട്ടത്തില്‍ കൂടുതല്‍ സിസോപുമാര്‍ വിക്കിക്ക് അത്യാവശ്യം ആണ് താനും. ഒരു സാധാരണം യൂസര്‍ ആയി തന്നെ വിക്കിക്ക് കനത്ത സംഭവനകള്‍ ചെയ്ത സുനിലിനു സിസോപ് പദവി ഇനിയും കൂടുതല്‍ നല്ല സംഭാവനകള്‍ നല്‍കാന്‍ പ്രാപ്‌തമാക്കട്ടെ എന്ന് ആശിക്കുന്നു. അതോടൊപ്പം സിസോപ് പദവി നേടുന്നതോടെ വിക്കിയില്‍ നിന്ന് അപ്രത്യക്ഷമാകുന്ന ട്രെന്റിനു അവസാനമിടാന്‍ സുനിലിനു കഴിയും എന്നു പ്രത്യാശിക്കുന്നു.--Shiju Alex 14:47, 26 മാര്‍ച്ച് 2007 (UTC)
- അനുകൂലിക്കുന്നുഷിജുവിനെ പൂര്‍ണ്ണമായും പിന്താങ്ങുന്നു. അതോടൊപ്പം സുനിലിന് ഈ പദവിയില്‍ താല്പര്യമുണ്ടാവട്ടേ എന്ന് പ്രത്യാശിക്കുന്നു. “പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം”. അങ്ങനെയുള്ള പാരതന്‍റ്ര്യത്തിന് അടിമപ്പെടാതിരിക്കണമെങ്കില്‍ സ്വന്തം ആത്മാവിനെ അറിയാന്‍ ശ്രമിക്കണം. സുനിലിന് എല്ലാ ഭാവുകങ്ങളും നേരുന്നു--ചള്ളിയാന്‍ 02:59, 27 മാര്‍ച്ച് 2007 (UTC)
- അനുകൂലിക്കുന്നു. സുനില്‍ 24 മണിക്കൂര്‍ മലയാളം വിക്കി നിരീക്ഷിക്കുന്ന വ്യക്തിയാണ്. അത് കൊണ്ട് വല്ലപ്പോഴും എത്തി ചേരുന്നു മറ്റ് അഡ്മിനുകളെക്കാളും സുനിലിനെ അഡ്മിനാക്കിയാല്‍ ഈ അവസ്ഥയില്‍ നല്ലത് തന്നെ (മറ്റുള്ളവര്‍ നിരുത്തരവാദിത്യം കാണിക്കുന്നു എന്നല്ല). അത് കൊണ്ട് ഇത് ഒരു നല്ല നീക്കം തന്നെ. സുനിലിനെ ഞാന്‍ അനുക്കൂലിക്കുന്നു. -- ജിഗേഷ് ►സന്ദേശങ്ങള്‍ 03:10, 27 മാര്‍ച്ച് 2007 (UTC)
- അനുകൂലിക്കുന്നു. I too support Vssun and hope he can contribute more to wiki. - ടക്സ് എന്ന പെന്‌ഗ്വിന്‍ 07:09, 27 മാര്‍ച്ച് 2007 (UTC)
- അനുകൂലിക്കുന്നു അതോടൊപ്പം എല്ലാവിധ ആശംസകളും നേരുന്നു.--സാദിക്ക് ഖാലിദ് 15:01, 27 മാര്‍ച്ച് 2007 (UTC)
- അനുകൂലിക്കുന്നു. അദ്ദേഹത്തിന് വിക്കിക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ലിജു മൂലയില്‍ 15:50, 27 മാര്‍ച്ച് 2007 (UTC)
- അനുകൂലിക്കുന്നു. അല്ലാതെ പിന്നെ--പ്രവീണ്‍:സംവാദം 07:00, 31 മാര്‍ച്ച് 2007 (UTC)
- അനുകൂലിക്കുന്നു. ഞാനും അനുകൂലിക്കുന്നു Simynazareth 05:36, 2 ഏപ്രില്‍ 2007 (UTC)simynazareth
- അനുകൂലിക്കുന്നു അപ്പി ഹിപ്പി (talk) 07:45, 2 ഏപ്രില്‍ 2007 (UTC)
- ഫലം (Result)
- സുനിലിന്‍ സിസോപ് പദവി നല്‍കിയിരിക്കുന്നു. അദ്ദേഹം ഇന്നു മുതല്‍ മലയാളം വിക്കിപീഡിയയില്‍ അഡ്‌മിനിസ്ട്രേറ്ററാണ്.(User:Vssun granted sysop status. He will be an administrator of Malayalam Wikipedia.) മന്‍ജിത് കൈനി 19:23, 4 ഏപ്രില്‍ 2007 (UTC)