കേരള പറോട്ട
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈദാ മാവും മുട്ട, ഡാല്‍ഡാ (അല്ലെങ്കില്‍ എണ്ണ), എന്നിവയും ചെര്‍ത്തുണ്ടാക്കുന്ന ആഹാരമാണ് കേരള പറോട്ട (പറോട്ട). മാവ് അല്പം പതഞ്ഞതിനുശേഷം പരത്തി വായുവില്‍ വീശി എണ്ണ പുരട്ടിയ ഒരു മേശയില്‍ അടിച്ചാണ് കേരള പറോട്ട ഉണ്ടാക്കുക. കേരളത്തിലെ മിക്കവാറും എല്ലാ റെസ്റ്റാറന്റുകളിലും കേരള പറോട്ട സുലഭമാണ്.
അല്പം എരിവുള്ള കറികളും കൂട്ടിയാണ് പറോട്ട തിന്നുക. മുട്ടക്കറി, കോഴിക്കറി, ഇറച്ചിക്കറി, എന്നിവയോടൊപ്പം ബഹുവിശേഷമാണ് പറോട്ട.
സിലോണ്‍ പറോട്ടയില്‍ നിന്നും ചെറിയ വ്യത്യാസമുണ്ട് കേരള പറോട്ടയ്ക്ക്. ശ്രീലങ്കയിലെ റബ്ബര്‍, തെയിലത്തോട്ടങ്ങളില്‍ നിന്നും തിരിച്ചുവന്ന തൊഴിലാളികളാണ് തെക്കേ ഇന്ത്യയില്‍ സിലോണ്‍ പറോട്ട കൊണ്ടുവന്നത്.
പറോട്ടയില്‍ കൊഴുപ്പും കൊളസ്റ്റ്രോള്‍ അംശവും കൂടുതലാണെന്നും പോഷകാഹാരങ്ങള്‍ കുറവാണെന്നും പറയപ്പെടുന്നു. എങ്കിലും ഹോട്ടല്‍ ആഹാരം കഴിക്കുന്ന ശരാശരി മലയാളിയുടെ പ്രിയപ്പെട്ട ആഹാരമായി കേരള പറോട്ട തുടരുന്നു.
ഇതും കാണുക